ADVERTISEMENT

കാർഷികവ്യവസ്ഥിതിയിൽ കാലാനുസൃത മാറ്റങ്ങൾ വന്നിട്ടുണ്ട്. സ്വാഭാവികമായി ഈ മേഖലയിൽ അതിന്റേതായ സാധ്യതകളും തുറക്കുന്നു. കൃഷിപഠനത്തിനുള്ള വിവിധ അവസരങ്ങളാണ് ഇവിടെ വിവരിക്കുന്നത്.

 

കൃഷി എന്ന ടെക്നോളജി

കാർഷികബിരുദം [BSc (Hons) Agri] നേടാൻ ദേശീയതലത്തിൽ നടത്തുന്ന ‘നീറ്റ്’ പരീക്ഷയിൽ മികച്ച റാങ്ക് നേടേണ്ടതുണ്ട്. ബയോളജി, ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്കു മൊത്തം 50% എങ്കിലും മാർക്കോടെ പ്ലസ് ടു ജയിച്ചവർക്കു നീറ്റ് എഴുതാം. ദേശീയതലത്തിൽ വിവിധ കാർഷിക സർവകലാശാലകളിലെ 15% ബാച്‌ലർ ബിരുദസീറ്റുകളിലേക്കും കേരളത്തിലെ കുട്ടികൾക്ക് അവസരമുണ്ട്. ഇതിനായി ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾചറൽ റിസർച് (ഐസിഎആർ) ദേശീയതലത്തിൽ എൻട്രൻസ് പരീക്ഷ നടത്തും (AIEAA–UG: All India Entrance Examination for Admission to Under Graduate Programs). പരീക്ഷയുടെ ചുമതല നാഷനൽ ടെസ്റ്റിങ് ഏജൻസിക്ക്. ഹോർട്ടികൾചർ, ഫിഷറീസ് സയൻസ്, ഫോറസ്ട്രി, സെറികൾചർ, കമ്യൂണിറ്റി സയൻസ്, ഫൂഡ് ന്യൂട്രീഷൻ & ഡയറ്ററ്റിക്സ്, അഗ്രികൾചറൽ എൻജിനീയറിങ്, ഡെയറി ടെക്നോളജി, ഫുഡ് ടെക്നോളജി, ബയോടെക്നോളജി എന്നീ ബാച്‌ലർ ബിരുദകോഴ്സുകളുടെ 15% സീറ്റിലെ പ്രവേശനവും ഈ ടെസ്റ്റിലെ റാങ്ക് നോക്കിയാണ്.

 

കൂടാതെ, 3 ദേശീയസ്ഥാപനങ്ങളിലെ മുഴുവൻ സീറ്റും ഈ സിലക്​ഷനിൽ വരും-കർണാലിലെ നാഷനൽ ഡെയറി റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, ഝാൻസിയിലെ റാണി ലക്ഷ്മിബായ് സെൻട്രൽ അഗ്രി സർവകലാശാല, ബിഹാർ പൂസയിലെ ഡോ. രാജേന്ദ്രപ്രസാദ് സെൻട്രൽ അഗ്രി സർവകലാശാല. 

 

അഗ്രികൾചർ മാസ്റ്റർ ബിരുദം നേടുന്നവർക്ക് ഏറെ ഗവേഷണസാധ്യതകളുണ്ട്. ഐസിഎആറിന്റെ 45 റിസർച് ഇൻസ്റ്റിറ്റ്യൂട്ടുകളിലും 17 നാഷനൽ റിസർച് സെന്ററുകളിലും ഉൾപ്പെടെ ഇവർക്ക് അവസരങ്ങൾ ഏറെ. 

 

കേരളത്തിലെ നാലു കാർഷിക കോളജുകളിലെ പ്രവേശനത്തിന് എൻട്രൻസ് പരീക്ഷ എഴുതേണ്ടെങ്കിലും, എൻജിനീയറിങ് അടക്കം പ്രഫഷനൽ ബാച്‍ലർ കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുമ്പോൾ കേരള പ്രവേശനപരീക്ഷാ കമ്മിഷണർക്ക് അപേക്ഷിക്കണം. 

 

കേരള കാർഷിക സർവകലാശാലയിലെ കോഴ്സുകൾ 

 

∙ബാച്‌ലർ  ബിരുദങ്ങൾ: BSc (Hons) Agriculture/Climate Change & Environmental Science/Forestry/Co-operation & Banking; BTech Biotechnology/Agricultural Engineering/ Food Engineering

∙ഇന്റഗ്രേറ്റഡ് ബിരുദങ്ങൾ: Biotechnology/Climate Change Adaptation

∙എംഎസ്‌സി ബിരുദങ്ങൾ-അഗ്രികൾചറൽ സ്ട്രീം: Agricultural Economics, Agricultural Entomology, Agricultural Extension, Agricultural Meteorology, Agricultural Microbiology, Agricultural Statistics, Agronomy, Community Science (Food Science & Nutrition), Floriculture & Landscape Architecture, Fruit Science, Plant Biotechnology, Plant Breeding & Genetics, Plant Pathology, Plant Physiology, Plantation Crops & Spices, Post Harvest Technology, Seed Science & Technology, Soil Science & Agricultural Chemistry, Vegetable Science. ഫോറസ്ട്രി സ്ട്രീം: Forest Biology & Tree Improvement, Forest Products & Utilization, Natural Resource Management, Silviculture & Agro forestry, Wildlife Science. കോഓപ്പറേഷൻ സ്ട്രീം: Co-operative Management/Rural Marketing Management/Rural Banking & Finance Management. 

∙എംടെക് അഗ്രിക്കൾചറൽ എൻജിനീയറിങ്: Farm Machinery & Power Engineering/Processing & Food Engineering/Soil & Water Conservation Engineering

∙പിഎച്ച്ഡി-അഗ്രികൾചറൽ സ്ട്രീം: Agricultural Economics, Agricultural Entomology, Agricultural Extension, Agricultural Microbiology, Agronomy, Community Science (Food Science & Nutrition), Floriculture & Landscape Architecture, Fruit Science, Plant Biotechnology, Plant Breeding & Genetics, Plant Pathology, Plant Physiology, Plantation Crops & Spices, Post Harvest Technology, Soil Science & Agricultural Chemistry, Vegetable Science. ഫോറസ്ട്രി സ്ട്രീം: Forest Biology & Tree Improvement, Forest Products & Utilization, Natural Resource Management, Silviculture & Agro forestry, Wildlife Science. അഗ്രികൾചറൽ എൻജിനീയറിങ് സ്ട്രീം: Farm Machinery Power & Engineering, Soil & Water Conservation Engineering, Processing & Food Engineering

∙എംബിഎ–അഗ്രിബിസിനസ് മാനേജ്മെന്റ്. 

∙ഡിപ്ലോമകൾ: Diploma in Agricultural Sciences /Organic Agriculture; PG Diploma in Analytical Techniques in Soil Fertility & Crop Production/Solid Waste Management. 

 

10 ാം ക്ലാസ് കഴിഞ്ഞ് കൃഷിപഠനം

കേരള കാർഷിക സർവകലാശാലയുടെ നിയന്ത്രണത്തിലുള്ള ഇ–പഠനകേന്ദ്രത്തിന്റെ ‘ഇ–കൃഷി പാഠശാല’ ഏതാനും ഓൺലൈൻ കോഴ്സുകൾ നടത്തുന്നു. 50% മാർക്കോടെ എസ്എസ്എൽസി അഥവാ തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

∙Organic Agricultural Management (ജൈവകൃഷി) 

∙Plant Propagation & Nursery Management (സസ്യപ്രജനനവും നഴ്സറി പരിപാലനവും) 

∙Post Harvest Management & Marketing of Fruits and Vegetables (പഴം, പച്ചക്കറി സംസ്കരണവും വിപണനവും) 

∙Integrated Pest & Disease Management of Major Crops of Kerala 

∙Soil Health Management (മണ്ണിന്റെ ആരോഗ്യ പരിപാലനം-കോഴ്സ് മലയാളത്തിൽ). പൂർണവിവരങ്ങൾ www.celkau.in എന്ന സൈറ്റിൽ. 

 

കേരള കാർഷിക സർവകലാശാലയുടെ 2 വർഷ ഡിപ്ലോമ ഇൻ അഗ്രിക്കൾചറൽ സയൻസസ്/ഓർഗാനിക് അഗ്രികൾചർ പ്രവേശനത്തിനു ബയോളജി, കെമിസ്ട്രി, ഫിസിക്സ് എന്നിവയടങ്ങിയ പ്ലസ് ടു അഥവാ അഗ്രികൾചർ വിഎച്ച്എസ്‌ഇ വേണം. ഒരു വർഷ ഇന്റഗ്രേറ്റഡ് ഫാമിങ് സർട്ടിഫിക്കറ്റിന് പ്ലസ് ടുവിൽ സയൻസ്‌ വിഷയങ്ങൾ പഠിച്ചിരിക്കണം. പക്ഷേ, എസ്എസ്എൽസിയുടെ ബലത്തിൽ കൃഷിയുമായി ബന്ധപ്പെട്ട വിഎച്ച്എസ്‌ഇ കോഴ്സുകളിൽ ചേരാം. 

English Summary:Career Scope Of Agriculture Technology

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com