ADVERTISEMENT

പാലക്കാട് അടക്കം 23 ഐഐടികളിലെ പ്രവേശനത്തിനുള്ള ജെഇഇ അഡ്വാൻസ്‌ഡ് സംബന്ധിച്ച തീയതികൾ പരിഷ്കരിച്ചു. ജെഇഇ മെയിൻ പരീക്ഷാഫലം വൈകുന്ന പശ്ചാത്തലത്തിലാണു മാറ്റം. നാളെ ഉച്ച കഴിഞ്ഞ് ആരംഭിക്കുന്ന റജിസ്ട്രേഷൻ 19നു വൈകിട്ട് 5 വരെ തുടരും. 20നു വൈകിട്ട് 5 വരെ ഫീസ് അടയ്ക്കാം. 25നു രാവിലെ 10 മുതൽ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. പരീക്ഷാ തീയതിയിൽ മാറ്റമില്ല; ഒക്ടോബർ 3നു തന്നെ. ഇന്നലെ മുതൽ 16 വരെ അപേക്ഷിക്കാമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്.

ആർക്കിടെക്ചർ അഭിരുചി പരീക്ഷയുടെ (AAT) റജിസ്ട്രേഷൻ ഒക്ടോബർ 15നു രാവിലെ 10 മുതൽ 16നു വൈകിട്ട് 5 വരെയാണ്. പരീക്ഷ 18നു രാവിലെ 9 മുതൽ 12 വരെ. ഇതിന്റെ ഫലം 22ന്. സീറ്റ് അലൊക്കേഷൻ നടപടി ഒക‌്ടോബർ 16നു തുടങ്ങും. ഒസിഐ / പിഐഒ കാർഡുകാർക്കും വിദേശികൾക്കും ഇപ്പോൾ തന്നെ റജിസ്റ്റർ ചെയ്യാം.

ഭിന്നശേഷി, പിന്നാക്ക വിഭാഗക്കാർ സമർപ്പിക്കേണ്ട സർ‍ട്ടിഫിക്കറ്റുകളുടെ പുതുക്കിയ ഫോർമാറ്റുകൾ Annexure II–CERTIFICATE FORMATS–(Version: 2.0) എന്ന പേരിൽ സൈറ്റിലുണ്ട്. ഇവ ഒക്ടോബർ 2 വരെ അപ്‌ലോഡ് ചെയ്യാം. വിവരങ്ങൾ: ഫോൺ: 3222 282102, മെയിൽ: jeeadv@iitkgp.ac.in, വെബ്: https://jeeadv.ac.in

Content Summary : IIT JEE Advanced registrations to begin tomorrow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com