ADVERTISEMENT

സിവിൽ സർവീസ് പരീക്ഷാർഥികൾക്ക് 

അഖിലേന്ത്യാ സിവിൽ സർവീസ് പരീക്ഷയ്ക്കു തയാറെടുക്കുന്ന മുസ്‌ലിം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി, ജൈന ന്യൂനപക്ഷ മതവിഭാഗങ്ങളിൽപെടുന്ന ഉദ്യോഗാർഥികൾക്കു കോഴ്‌സ് ഫീസും ഹോസ്റ്റൽ ഫീസും ജനസംഖ്യാനുപാതികമായി റീഇംബേഴ്‌സ് ചെയ്യുന്നതിന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. കോഴ്‌സ് ഫീസായി പരമാവധി 20,000 രൂപയും ഹോസ്റ്റൽ ഫീസായി പരമാവധി 10,000 രൂപയുമാണ് നൽകുക. കേരള സിവിൽ സർവീസ് അക്കാദമി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ റിസർച് പൊന്നാനി, സർവകലാശാലകൾ നടത്തുന്ന പരിശീലന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സിവിൽ സർവീസ് പരിശീലനം നടത്തുന്നവരും നോൺ ക്രീമിലെയർ പരിധിയിൽ ഉൾപ്പെടുന്നവരുമായിരിക്കണം. വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ കവിയരുത്. ബിപിഎല്ലുകാർക്ക് മുൻഗണന. www.minoritywelfare.kerala.gov.in വഴി അപേക്ഷിക്കാം. ഫോൺ: 0471 2300524. 

സി.എച്ച്. മുഹമ്മദ് കോയ സ്‌കോളർഷിപ് 

സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിലെ ബിരുദ, ബിരുദാനന്തര ബിരുദ, പ്രഫഷനൽ കോഴ്‌സ് വിദ്യാർഥിനികളിൽനിന്ന് 2021-22 വർഷത്തെ സി.എച്ച്. മുഹമ്മദ് കോയ സ്‌കോളർഷിപ്, ഹോസ്റ്റൽ സ്റ്റൈപ്പൻഡ് പുതുക്കൽ എന്നിവയ്ക്കു സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. ബിരുദ വിദ്യാർഥിനികൾക്ക് 5,000 രൂപ, ബിരുദാനന്തര ബിരുദ വിദ്യാർഥിനികൾക്ക് 6,000 രൂപ, പ്രഫഷനൽ കോഴ്‌സ് പഠിക്കുന്നവർക്ക് 7,000 രൂപ വീതവും ഹോസ്റ്റൽ സ്റ്റൈപ്പൻഡ് ഇനത്തിൽ 13,000 രൂപ വീതവുമാണു പ്രതിവർഷ സ്‌കോളർഷിപ്. വിവരങ്ങൾക്ക് വെബ്സൈറ്റ്: www.minoritywelfare.kerala.gov.in

ശാരീരിക വെല്ലുവിളികളുള്ളവർക്ക്

ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കുള്ള സ്‌കോളർഷിപ്പിനുള്ള അപേക്ഷ 25 വരെ തിരുവനന്തപുരം അർബൻ - 1 ഐസിഡിഎസ് പ്രോജക്ടിൽ സ്വീകരിക്കും. ഫോൺ: 0471 2464059

സംസ്കൃത വിദ്യാർഥികൾക്ക് 

സംസ്‌കൃത കോളജിലെ വിദ്യാർഥികൾക്കും സംസ്‌കൃതം പ്രധാന വിഷയമായി പഠിക്കുന്ന ആർട്‌സ് ആൻഡ് സയൻസ് കോളജുകളിലെ വിദ്യാർഥികൾക്കും ശങ്കരാചാര്യ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥികൾക്കും 2021-22 വർഷത്തെ സ്‌കോളർഷിപ് പുതുക്കാം. 

ആർട്‌സ് ആൻഡ് സയൻസ് കോളജുകളിലും യൂണിവേഴ്‌സിറ്റി ഡിപ്പാർട്മെന്റുകളിലും പഠിക്കുന്ന ബിരുദ, ബിരുദാനന്തര വിദ്യാർഥികൾക്ക് 2021-22 അധ്യയന വർഷത്തെ ഹിന്ദി സ്‌കോളർഷിപ്പും പുതുക്കാം. www.dcescholarship.kerala.gov.in മുഖേന 15ന് അകം അപേക്ഷിക്കണം. ഫോൺ: 0471 2306580, 9446780308.

Content Summary : List of Kerala State Government Scholarships

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com