ADVERTISEMENT

ന്യൂഡൽഹി∙ പ്ലസ് വൺ പരീക്ഷ ഓൺലൈൻ സംവിധാനത്തിലൂടെ നടത്തുന്നതു കംപ്യൂട്ടറോ മൊബൈൽ ഫോണോ ഇല്ലാത്ത വിദ്യാർഥികളെ ദോഷകരമായി ബാധിക്കുമെന്നു സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ സംസ്ഥാന സർക്കാർ വ്യക്തമാക്കി. സ്കൂളുകളിൽ പരീക്ഷ നടത്തുന്നത് അനുവദിച്ച ഹൈക്കോടതി ഉത്തരവിനെതിരെയുള്ള ഹർജിയിലാണു സർക്കാർ നിലപാടു വ്യക്തമാക്കിയത്. ഒരു കുട്ടിക്കും കോവിഡ് ബാധിക്കില്ലെന്ന് ഉറപ്പുനൽകിയാൽ പരീക്ഷ നടത്താൻ അനുവദിക്കാമെന്നു സുപ്രീം കോടതി കഴിഞ്ഞ 3നു വ്യക്തമാക്കിയിരുന്നു.

സർക്കാരിന്റെ സത്യവാങ്മൂലം നാളെ പരിഗണിക്കും. പലയിടത്തും ഇന്റർനെറ്റ് കണക്‌ഷനും ഡേറ്റ സൗകര്യവും ലഭ്യമല്ല. ഇത്തരമൊരു സാഹചര്യം പരീക്ഷാ നടത്തിപ്പിനെത്തന്നെ തകിടം മറിക്കുമെന്നും സത്യവാങ്മൂലത്തിൽ സർക്കാർ വ്യക്തമാക്കി. പ്ലസ് വൺ മാർക്കു കൂടി ഉന്നത വിദ്യാഭ്യാസത്തിനുള്ള യോഗ്യതയായി പരിഗണിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പരീക്ഷ നടത്താതെ പറ്റില്ല. തദ്ദേശ സ്ഥാപനങ്ങളുടെയും അഗ്നിശമന സേനയുടെയും പിടിഎയുടെയും മറ്റും സഹായത്തോടെ പരീക്ഷാ ഹാളുകൾ അണുമുക്തമാക്കുക, വിദ്യാർഥികൾ പേനയും കാൽക്കുലേറ്ററും കൈമാറുന്നതു തടയുക തുടങ്ങിയവ ഉൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ പാലിച്ചു പരീക്ഷ നടത്താമെന്നും സർക്കാർ വ്യക്തമാക്കി.

Content Summary : Plus One Exam cannot be held in Online Mode, many students don't have internet facilities: Kerala govt to SC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com