ADVERTISEMENT

തുല്യത എന്നത് നടപ്പാക്കാന്‍ കഴിയാത്ത ഒരു ഉട്ടോപ്യന്‍ ആശയമാണെന്നാണ് നമ്മളില്‍ പലരും കരുതിയിരുന്നത്. നാം കണ്ട് വളര്‍ന്ന, നമുക്ക് ചുറ്റുമുണ്ടായിരുന്ന ലോകമാണ് അത്തരത്തിലൊരു ചിന്ത ഉണ്ടാക്കിയെടുത്തതും. സ്ത്രീകളും ഭിന്നശേഷിക്കാരും ട്രാന്‍സ്ജെന്‍ഡറുകളും ഉള്‍പ്പെടെ സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ അവസരസമത്വത്തിന് വേണ്ടി കഷ്ടപ്പെടുന്ന കാഴ്ചകളായിരുന്നു കുറച്ച് കാലം മുന്‍പ് വരെയെങ്കിലും  ഉണ്ടായിരുന്നത്. എന്നാല്‍ സാങ്കേതിക വിദ്യയുടെ കൈപിടിച്ച് വളര്‍ച്ചയ്ക്കുള്ള തുല്യാവസരങ്ങള്‍ ഇ-കൊമേഴ്സ് മേഖലയില്‍ നടപ്പാക്കുകയാണ്  ഫ്ളിപ്കാര്‍ട്ട് പോലെയുള്ള കമ്പനികൾ. കോവിഡ് മഹാമാരി ഉയര്‍ത്തിയ പ്രതിസന്ധിക്കിടയിലും കോടിക്കണക്കിന് ഇന്ത്യക്കാരുടെ സ്വപ്നങ്ങള്‍ക്കാണ് ഫ്ളിപ്കാര്‍ട്ട് കരുത്തു പകരുന്നത്. 

മഹാമാരിക്കാലം നമ്മളെ വീടുകളുടെ നാലതിരുകള്‍ക്കുള്ളില്‍ അടച്ചിട്ടെങ്കിലും നമ്മുടെ  സ്വപ്നങ്ങളെ തളച്ചിടാന്‍ വൈറസിന്  സാധിച്ചില്ല. ലോക്ഡൗണ്‍ കാലത്ത് കച്ചവടക്കാര്‍ കടകളില്‍ നിന്ന് ഫ്ളിപ്കാര്‍ട്ട് ഇ-കൊമേഴ്സ് സൈറ്റിലേക്ക് തങ്ങളുടെ ബിസിനസ്സുമായി ചേക്കേറിയപ്പോള്‍ ഉപഭോക്താക്കള്‍ ഇവരെ ഫ്ളിപ്കാര്‍ട്ട് സേര്‍ച്ച് ബാറില്‍ പരതി. കോവിഡ് മൂലം തിരിച്ചടിയേറ്റ പല മേഖലകളെയും ഇത്തരത്തില്‍ പുനരുജ്ജീവിപ്പിക്കാനും ഇ-കൊമേഴ്സിന് സാധിച്ചു. വറുതിയുടെ മഹാമാരിക്കാലത്തും നിരവധി പേരില്‍ ആശയും പ്രതീക്ഷയും നിറച്ച് ഇന്ത്യയുടെ ഹൃദയമിടിപ്പ് നിലയ്ക്കാതെ ഇ-കൊമേഴ്സ് രംഗം കാത്തുരക്ഷിച്ചു. ഉത്സവകാലമെത്തുന്നതോടെ കൂടുതല്‍ വലിയ സ്വപ്നങ്ങള്‍ കാണാനും വളരാനുമുള്ള അവസരമാണ് ഫ്ളിപ്കാര്‍ട്ട് ജനലക്ഷങ്ങൾക്ക്  മുന്നില്‍ തുറന്നിടുന്നത്. 

ഏതൊരു പ്രതിസന്ധിയുടെയും ആദ്യ ഇരകള്‍ പലപ്പോഴും ഭിന്നശേഷിക്കാരും സ്ത്രീകളുമൊക്കെയാകും. എന്നാല്‍ കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി ഘട്ടത്തില്‍ ഇത്തരം വിഭാഗങ്ങളെ എല്ലാം ചേര്‍ത്തു പിടിച്ച് ഫ്ളിപ്കാര്‍ട്ട് അവര്‍ക്ക് താങ്ങും തണലുമായി.

ഉത്പന്നത്തിലും ഉപഭോക്താക്കളിലുമുള്ള വൈവിധ്യം ഓണ്‍ലൈന്‍ വിതരണ തൊഴില്‍ ശൃംഖലയിലും നടപ്പാക്കിയ ആദ്യ ഇ-കൊമേഴ്സ് സ്ഥാപനമാണ് ഫ്ളിപ്കാര്‍ട്ട്. ഭിന്നശേഷിക്കാരായവര്‍ക്ക് തുല്യ തൊഴിലവസരങ്ങള്‍ നല്‍കുന്നതിനായി 2017ല്‍ ഫ്ളിപ്കാര്‍ട്ട് അവതരിപ്പിച്ച   ഇകാര്‍ട്ടിയന്‍സ് വിത്ത് ഡിസേബിലിറ്റീസ്(ഇഡാബ്) പരിപാടി തന്നെ ഇതിന് ഉദാഹരണം. ലോക്ഡൗണ്‍ സമയത്ത് ജോലിയൊന്നും ലഭിക്കാതെ കഷ്ടപ്പെട്ടിരിക്കുന്ന സമയത്താണ് ഭിന്നശേഷിക്കാരിയായ ഭാരതി ഫ്ളിപ്കാര്‍ട്ടിലെ തൊഴിലവസരത്തെ കുറിച്ചറിയുന്നത്.  ഡ്രൈവറായ ഭര്‍ത്താവിനെ  സഹായിക്കാന്‍ ഇപ്പോൾ തന്‍റെ ജോലിയിലൂടെ സാധിക്കുന്നുണ്ടെന്ന്   ഫ്ളിപ്കാര്‍ട്ട് സീനിയര്‍ പാക്കിങ്ങ് അസിസ്റ്റന്‍റ് ഭാരതി ആംഗ്യ ഭാഷയിലൂടെ പറയുന്നു.ഈ തൊഴിലിടം തനിക്ക് സുരക്ഷയും പിന്തുണയും നല്‍കുന്നതായും ഭാരതി കൂട്ടിച്ചേര്‍ത്തു.    

ഭാരതിയെ പോലെ സംസാരശേഷിയില്ലാത്ത ഇളങ്കോയുടേതും  സമാനമായ അനുഭവമാണ്. പത്താം ക്ലാസ് വിദ്യാഭ്യാസം വച്ച് നല്ലൊരു ജോലി കിട്ടാന്‍ വല്ലാതെ കഷ്ടപ്പെട്ടതായി  ഇളങ്കോ പറയുന്നു. ഒരു റിട്ടേണ്‍സ് സെന്‍ററില്‍ ട്രാന്‍സ്പോര്‍ട്ടറായി ജോലി ചെയ്തു വരികയായിരുന്നു. അപ്പോഴാണ് ഒരു മെസേജിലൂടെ ഫ്ളിപ്കാര്‍ട്ടിലെ ജോലിയെ കുറിച്ചറിഞ്ഞ് അഭിമുഖത്തിനെത്തുന്നത്.ഫ്ളിപ്കാര്‍ട്ട് തന്നെ ആത്മവിശ്വാസമുള്ളവനാക്കിയെന്നും   ഒരു ടീമായി ജോലി ചെയ്യാന്‍  പഠിപ്പിച്ചെന്നും  ഇപ്പോള്‍ ഇവിടെ സീനിയര്‍ പാക്കിങ് അസിസ്റ്റന്‍റായ ഇളങ്കോ കൂട്ടിച്ചേര്‍ത്തു. 

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ്  സുന്ദര്‍ ഫ്ളിപ്കാര്‍ട്ടില്‍ ജോലിക്ക് ചേരുന്നത്. ഫ്ളിപ്കാർട്ട്   തന്നെ പോലെയുള്ള ഭിന്നശേഷിക്കാർക്ക്  തുല്യാവസരങ്ങള്‍ നല്‍കുന്നതിനാല്‍ തനിക്കിന്ന് ഫ്ളിപ്കാർട്ട്  ടീമിന്‍റെ ഭാഗമായി അഭിമാനത്തോടെ ജോലി ചെയ്യാന്‍ സാധിക്കുന്നതായി സുന്ദര്‍ പറയുന്നു.

തൊഴിലിടങ്ങളിലെ വൈവിധ്യവും വിവിധ വിഭാഗങ്ങളെ ചേർത്തു പിടിക്കലും  ഫ്ളിപ്കാര്‍ട്ടിന്‍റെ ഡിഎന്‍എയില്‍ ഉള്ളതാണെന്ന് ചീഫ് പീപ്പിള്‍ ഓഫീസര്‍ കൃഷ്ണ രാഘവന്‍ പറഞ്ഞു. ഓരോ വ്യക്തിക്കും വളര്‍ച്ചയ്ക്കുള്ള തുല്യാവസരങ്ങള്‍ ലഭ്യമാകണമെന്നാണ് കമ്പനി  വിശ്വസിക്കുന്നതെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യത്യസ്ത തരത്തിലുള്ള ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന ഫ്ളിപ്കാർട്ട്  അത് നിറവേറ്റുന്ന തങ്ങളുടെ തൊഴില്‍സേനയും അത്തരത്തിൽ വൈവിധ്യപൂര്‍ണ്ണമായിരിക്കണമെന്ന് കരുതുന്നതായും  അദ്ദേഹം ചൂണ്ടിക്കാട്ടി. 

a-billion-opportunities-flipkart-voices-of-inclusion-job-equal-feature

സംസാരശേഷിയില്ലാത്ത ജീവനക്കാര്‍ക്ക് ഇടതടവില്ലാത്ത ആശയവിനിമയം സാധ്യമാക്കുന്നതിനായി സൈന്‍ അപ്പ്  എന്ന പേരില്‍ ഒരു ക്യൂറേറ്റഡ് ആംഗ്യ ഭാഷ പരിശീലന പരിപാടിയും ഫ്ളിപ്കാർട്ട്  നടപ്പാക്കി വരുന്നു. വിതരണ ശൃംഖലയിലെ എല്ലാ ജീവനക്കാരെയും ഇതിന്‍റെ പ്രാധാന്യത്തെ കുറിച്ച് ബോധവാന്മാരാക്കാന്‍ നിരവധി ശില്‍പശാലകളും നടത്തുന്നുണ്ട്. 

ഭിന്നശേഷിക്കാരായ ജീവനക്കാരാൽ പൂർണ്ണമായും നയിക്കപ്പെടുന്ന ഒരു ഡെലിവറി ഹബ്ബും ഏതാനും നാളുകൾക്ക് മുൻപ്  ഫ്ളിപ്കാർട്ട് ഡൽഹിയിൽ ആരംഭിക്കുകയുണ്ടായി.ഡെലിവറി എക്സിക്യൂട്ടീവുകളും ടീം ലീഡർമാരും  ക്യാഷ്യർമാരും അടക്കം അൻപതോളം ഭിന്നശേഷിക്കാരാണ് ഈ ഡെലിവറി ഹബ്ബിന് ചുക്കാൻ പിടിക്കുന്നത്.

ഭിന്നശേഷിക്കാരായവരുടെ തൊഴിൽ ക്ഷമതയെ സംബന്ധിച്ച മുൻധാരണകളെ തിരുത്താനും  അവരുടെ കഴിവുകൾ ലോകത്തിനു മുന്നിൽ തെളിയിക്കാനുള്ള ഒരു വേദി ഒരുക്കാനും ഫ്ളിപ്കാർട്ട് ഇതിലൂടെ ലക്ഷ്യമിടുന്നു. ഉപഭോക്താക്കളുമായി സംവദിക്കുന്ന ഭിന്നശേഷിക്കാരായ ഡെലിവറി ജീവനക്കാർക്ക് പ്രത്യേക ബാഡ്ജുകളും ഫ്ലാഷ് കാർഡുകളും കമ്പനി രൂപകല്പന ചെയ്തിട്ടുണ്ട്.ഇവരുടെ അംഗ പരിമിതിയെ പറ്റി ഉപഭോക്താവിന് ധാരണ ലഭിക്കാൻ ഇത് സഹായകമാണ്. ഭിന്നശേഷിക്കാരായ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് അവരുടെ സ്മാർട്ട്‌ ഫോണുകളിൽ എസ്ഒഎസ് എമർജൻസി ഫീച്ചറുകൾ ഇൻസ്റ്റാൾ ചെയ്യുകയും ഫ്ലാഷ് കാർഡുകൾക്ക് പിന്നിൽ അടിയന്തിര ആവശ്യങ്ങൾക്ക്‌ വിളിക്കാനുള്ള ഫോൺ നമ്പർ രേഖപെടുത്തുകയും ചെയ്തിട്ടുണ്ട്.

a-billion-opportunities-flipkart-voices-of-inclusion-job-equal

ഇത്തരത്തിൽ ഭിന്നശേഷി സൗഹൃദമായി തൊഴിലിടങ്ങളെ മാറ്റാനുള്ള പദ്ധതികളുമായി മറ്റ് സ്ഥാപനങ്ങൾക്കും കമ്പനികൾക്കും മാതൃകയാവുകയാണ്  ഫ്ളിപ്കാർട്ട്. ഭിന്നശേഷിക്കാര്‍ മാത്രമല്ല സ്ത്രീകളും ഫ്ളിപ്കാര്‍ട്ട് തൊഴിലിടങ്ങളിലെ അവഗണിക്കാനാകാത്ത സാന്നിധ്യമാണ്. 2017ല്‍ ആരംഭിച്ച 'വിവിധത' പദ്ധതിയിലൂടെ വിതരണ ശൃംഖലയില്‍ സ്ത്രീകളുടെ സജീവ പങ്കാളിത്തം ഫ്ളിപ്കാര്‍ട്ട് ഉറപ്പാക്കുന്നു. ഓപ്പറേഷന്‍സ് എക്സിക്യൂട്ടീവ്, ഹബ് ഇന്‍ ചാര്‍ജ്, എഫ്എസ്ടി മാനേജര്‍ എന്നിങ്ങനെ വിവിധ റോളുകളില്‍ ഇവിടെ സ്ത്രീകള്‍ ജോലി ചെയ്തു വരുന്നു. സ്ത്രീകള്‍ മാത്രമുള്ള ഓൾ  വുമന്‍ ഷിഫ്റ്റുകള്‍ വഴി  നിരവധി സ്ത്രീകളാണ് സുരക്ഷയുടെ കാര്യത്തില്‍ യാതൊരു ആശങ്കയുമില്ലാതെ ഫ്ളിപ്കാര്‍ട്ടില്‍ ജോലി നോക്കുന്നത്. ഇത്തരം ഓള്‍ വുമന്‍ ഷിഫ്റ്റുകള്‍ കൂടുതല്‍ നഗരങ്ങളില്‍ അവതരിപ്പിച്ച് തങ്ങളുടെ തൊഴിലിടത്തെ  ജെന്‍ഡര്‍ ന്യൂട്രലാക്കാനുള്ള ശ്രമത്തിലാണ് കമ്പനി. പ്രത്യേക ഗതാഗത സൗകര്യം, ഡേ കെയര്‍, വനിത സുരക്ഷാ ഉദ്യോഗസ്ഥര്‍ തുടങ്ങിയ സംവിധാനങ്ങളും സ്ത്രീകള്‍ക്കായി ഒരുക്കിയിരിക്കുന്നു. ഐടിയിലും മെഡിക്കല്‍ രംഗത്തുമൊക്കെ ഇതിനകം ചുവടുറപ്പിച്ച് കഴിഞ്ഞ സ്ത്രീകള്‍ക്ക് വെയര്‍ഹൗസിങ്ങ് രംഗത്തേക്കും കടന്ന് വരാന്‍ ഫ്ളിപ്കാര്‍ട്ടിന്‍റെ ഈ സംരംഭങ്ങളിലൂടെ സാധിക്കുന്നു. 

ഇന്ന് ഫ്ളിപ്പ്കാര്‍ട്ടിന്‍റെ വിതരണ ശൃംഖലയിൽ തൊഴിലെടുക്കുന്നവരിൽ  15 ശതമാനവും സ്ത്രീകളും ഭിന്നശേഷിക്കാരുമാണ്. ഇത്തരത്തില്‍ ഉപഭോക്താക്കള്‍ക്കും, കച്ചവടക്കാര്‍ക്കും, ജീവനക്കാര്‍ക്കും, സ്വപ്നങ്ങള്‍ കൈയ്യെത്തി പിടിക്കാന്‍ വെമ്പുന്ന  ഏതൊരു സാധാരണക്കാരനും അവസരങ്ങളുടെ അനന്ത സാധ്യത ഫ്ളിപ്കാര്‍ട്ട് തുറന്നിടുന്നു. പലപ്പോഴും പല കാരണങ്ങളാൽ മുഖ്യധാരയിൽ നിന്ന്  അവഗണിക്കപ്പെട്ട് പോയവരും ഇ-കൊമേഴ്സിന്‍റെ അപാര സാധ്യതകള്‍ ഉപയോഗപ്പെടുത്തി സംരംഭകരും ജീവനക്കാരുമെല്ലാമായി തൊഴില്‍ സൃഷ്ടിച്ചെടുക്കുന്നു. തുല്യാവസരങ്ങളും വ്യത്യസ്ത വിഭാഗങ്ങളുടെ ഉള്‍ചേര്‍ക്കലും ലക്ഷ്യമാക്കി ഫ്ളിപ്കാര്‍ട്ടിനെ പോലുള്ള സ്ഥാപനങ്ങള്‍ മുന്നോട്ടുള്ള തങ്ങളുടെ പ്രയാണം തുടരുമ്പോൾ  ഒന്ന് നമുക്ക് ഉറപ്പിക്കാം. തുല്യത എന്നത് ഇനി വെറുമൊരു ഉടോപ്യന്‍ ആശയം അല്ലേയല്ല. 

Content Summary : A Billion opportunities: For Flipkart’s diverse workforce, inclusion and equal opportunities is a reality 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com