ADVERTISEMENT

പ്രാരംഭദശയിൽ തന്നെ കണ്ടെത്തി ചികിത്സ തുടങ്ങിയാൽ എത്ര വലിയ രോഗവും ചികിത്സിച്ചു മാറ്റുവാൻ ആധുനിക വൈദ്യശാസ്ത്രം ഇന്ന് സുസജ്ജമാണ്. അര്‍ബുദം ഉള്‍പ്പെടെയുള്ള കടുത്ത രോഗങ്ങളെ പോലും നമ്മുടെ ഡോക്ടര്‍മാരും നഴ്‌സുമാരും അടങ്ങുന്ന ആരോഗ്യസംവിധാനം ചികിത്സിച്ചും പരിചരിച്ചും സുഖപ്പെടുത്തുന്നു. ഇതിന് അവര്‍ ആശ്രയിക്കുന്നത്  അത്യാധുനിക സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ  ഒരു കൂട്ടം ഉപകരണങ്ങളെയാണ്.കൃത്യമായ രോഗനിർണയത്തിനും അടിയന്തിര ചികിത്സയ്ക്കുമെല്ലാം സഹായകമാകുന്ന ഇത്തരം ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ക്ക് രൂപം നല്‍കുന്ന എന്‍ജിനീയറിങ്ങ് പഠനശാഖയാണ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ബയോമെഡിക്കല്‍ എന്‍ജിനീയറിങ്.

adi-shankara-institute-of-engineering-technology-in-kerala--campus-students-lab

മെഡിക്കല്‍ ഉപകരണങ്ങളുടെ സൂക്ഷ്മവും കാര്യക്ഷമവുമായ രൂപകല്‍പന, നിര്‍മ്മാണം, പരിപാലനം, പ്രവര്‍ത്തനം എന്നിവയ്ക്ക് ചുക്കാന്‍ പിടിക്കുന്ന സാങ്കേതിക വിദഗ്ധരെ സൃഷ്ടിക്കുകയാണ് ഈ ബിടെക് കോഴ്‌സിന്റെ ലക്ഷ്യം. ആരോഗ്യ പ്രവർത്തനരംഗത്തോട് ആഭിമുഖ്യമുള്ളവരും നൂതന സാങ്കേതിക വിദ്യകളിൽ തത്പരരുമായ വിദ്യാര്‍ഥികള്‍ക്കായി ഇത്തരമൊരു കോഴ്‌സ് അവതരിപ്പിക്കുകയാണ് കാലടിയിലെ ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് ആൻഡ് ടെക്നോളജി. എ.പി.ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയ്ക്ക് കീഴില്‍ ഈ കോഴ്‌സ് നല്‍കുന്ന ഒരേയൊരു സ്വാശ്രയ എന്‍ജിനീയറിങ് കോളേജ് കൂടിയാണ് ആദി ശങ്കര.

adi-shankara-institute-of-engineering-technology-in-kerala-engineering-lab

ബിടെക് ഇലക്ട്രോണിക്‌സ് ആന്‍ഡ് ബയോമെഡിക്കല്‍ എന്‍ജിനീയറിങ് വിജയകരമായി പൂർത്തിയാക്കി പുറത്തിറങ്ങുന്ന കുട്ടികൾക്ക്  സ്വദേശത്തും വിദേശത്തുമായി അസംഖ്യം ജോലി സാധ്യതകളാണുള്ളത്. ഉപകരണ നിർമ്മാണ,വിതരണ രംഗത്തെ അതികായന്മാരായ ഫൈസര്‍, ഫിലിപ്‌സ്, സീമന്‍സ്, മെര്‍ക്, വിപ്രോ, ജിഇ, എല്‍ ആന്‍ഡ് ടി, ബിപിഎല്‍, ബെയര്‍ ഹെല്‍ത്ത് കെയര്‍-ഡയഗണസ്റ്റിക്‌സ്, കാനണ്‍, ബാക്‌സ്റ്റര്‍, നൊവാര്‍ട്ടിസ്, ഗ്ലാക്‌സോസ്മിത്‌ക്ലൈന്‍ തുടങ്ങിയവയിലെല്ലാം ഈ കോഴ്‌സ് പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് നിരവധി അവസരങ്ങളുണ്ട്. 

revised-adi-shankara-institute-of-engineering-technology-in-kerala-students-profile-

ഇവയ്ക്ക് പുറമേ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍, അഗാപ്പേ, സിന്തൈറ്റ് ഇന്‍ഡസ്ട്രീസ്, റാന്‍ബാക്‌സി ഡയഗണസ്റ്റിക്‌സ്, നുവേന്റോ സിസ്റ്റംസ്, മെഡ്പിക്, ഐശ്വര്യ ഫാര്‍മ, നെക്‌സസ് ഹെല്‍ത്ത് സിസ്റ്റംസ് പോലുള്ള കമ്പനികളും ഈ മേഖലയിലെ സാങ്കേതിക തികവാര്‍ന്ന വിദ്യാര്‍ഥികളെ കാത്തിരിക്കുന്നു. ബയോ ഇൻസ്‌ട്രമെന്റേഷൻ, ബയോ മെഡിക്കൽസ്, റോബോട്ടിക് സർജറി, ക്ലിനിക്കൽ എന്‍ജിനീയറിങ്. സെല്ലുലാർ ടിഷ്യൂ & ജനറ്റിക് എന്‍ജിനീയറിങ്., മെഡിക്കൽ ഇമേജിങ്, ഓർത്തോ പീഡിക് ബയോ എന്‍ജിനീയറിങ്, റീ ഹാബിലിറ്റേഷൻ എന്‍ജിനീയറിങ് തുടങ്ങി വിവിധ മേഖലകളില്‍  ഉന്നത വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും ആഗോള തലത്തിൽ അവസരങ്ങളും  ലഭ്യമാണ്.


revised-adi-shankara-institute-of-engineering-technology-in-kerala-student-campus-

ഏഴുദശാബ്ദത്തിലേറെ നീണ്ടു നിൽക്കുന്ന വിദ്യാഭ്യാസ പാരമ്പര്യമുള്ള ആദി ശങ്കര ട്രസ്റ്റിനു കീഴിൽ  2001ലാണ്  എന്‍ജിനീയറിങ് കോളജ്   പ്രവർത്തനമാരംഭിച്ചത്.  ലോകമെമ്പാടുമുള്ള ഉന്നത സ്ഥാപനങ്ങളിലും കമ്പനികളിലും ഉയര്‍ന്ന സ്ഥാനങ്ങള്‍ വഹിക്കുന്ന ഇവിടുത്തെ പൂര്‍വ വിദ്യാര്‍ത്ഥികള്‍ കോളേജിന്റെ മികച്ച വിദ്യാഭ്യാസ നിലവാരം സാക്ഷ്യപ്പെടുത്തുന്നു. വിദ്യാഭ്യാസ മികവിനുള്ള അംഗീകരമായ NBA അക്രഡിറ്റഡ്  ബി ടെക് കോഴ്സുകൾ, പ്രവർത്തനമികവിന് തുടർച്ചയായി അംഗീകാരം ലഭിക്കുന്ന  IEDC ബൂട്ട് ക്യാമ്പ്, Fab ലാബ്‌, സാമൂഹ്യ സേവനവരംഗത്ത് സ്തുത്യർഹ പ്രവർത്തനം കാഴ്ചവെക്കുന്ന എന്‍എസ്എസ് യൂണിറ്റുകൾ, പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കുന്ന അസംഖ്യം വേദികൾ  തുടങ്ങിയവയെല്ലാം ആദി ശങ്കരയുടെ സവിശേഷതകളാണ്.പ്രമുഖ വ്യവസായസ്ഥാപനങ്ങളുടെ സഹകരണത്തോടെ തുടങ്ങിയിട്ടുള്ള നൂതന ലാബുകൾ, വിവിധ വ്യവസായശാലകളിൽ പ്രവർത്തി പരിചയം നേടാനുള്ള അവസരങ്ങൾ, ഊഷ്മളമായ അദ്ധ്യാപക- വിദ്യാര്‍ഥി  ബന്ധം  എന്നിവയും ആദിശങ്കരയെ മറ്റ് കോളജുകളില്‍ നിന്ന് വേറിട്ടു നിർത്തുന്നു.

revised-adi-shankara-institute-of-engineering-technology-in-kerala-mechanical-lab-

കേന്ദ്ര സർക്കാരിന്റെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ (MSME) മന്ത്രാലയത്തിൽ നിന്നും ബിസിനസ്‌ ഇൻക്യൂബെറ്റർ തുടങ്ങാനുള്ള അനുമതി  കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് ആൻഡ് ടെക്നോളജിക്ക് ലഭിച്ചിരുന്നു.  ഇത് വഴി കുട്ടികളുടെയും അധ്യാപകരുടെയും നൂതന ആശയങ്ങൾ വികസിപ്പിച്ചു പ്രാവർത്തികമാക്കാൻ 15 ലക്ഷം രൂപ വരെ സാമ്പത്തിക സഹായം കേന്ദ്ര ഗവണ്‍മെന്റില്‍ നിന്ന് ലഭിക്കും. ഇന്‍ക്യുബേറ്ററുമായി  ബന്ധപ്പെട്ട് വിവിധ ഗവേഷണ-വികസനപ്രവർത്തനങ്ങൾ തുടങ്ങാനും നിലവിലുള്ളവ  വിപുലമാക്കാനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും യന്ത്രസാമഗ്രികൾ  വാങ്ങാനുമായി  ഒരു കോടി രൂപ വരെ സാമ്പത്തിക സഹായവും കോളജിന്  ലഭിക്കും. നൂതന ആശയങ്ങൾ വികസിപ്പിച്ച്  സ്റ്റാർട്ട്‌ -അപ്പ് കമ്പനികൾ തുടങ്ങാനുള്ള പ്രാരംഭ മൂലധനമായി ഒരു കോടി രൂപ വരെ ഗ്രാന്റായും  ബിസിനസ്‌ ഇൻക്യുബേറ്ററിനോ ആതിഥേയസ്ഥാപനത്തിനോ ലഭിക്കും.

adi-shankara-institute-of-engineering-technology-in-kerala-main-block

കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ ആരോഗ്യ  പരിപാലനത്തിനു സഹായകമായ  പൾസ് ഓക്സിമീറ്ററുകള്‍ ആദിശങ്കര ടെക്‌നോളജി ബിസിനസ്സ് ഇന്‍ക്യുബേറ്ററിന് കീഴിലുള്ള എയറോബിറ്റ്‌സ് ഡെവലപ്പേഴ്‌സ്, എക്‌സ്‌കാലിബര്‍ ഇന്നവേറ്റീവ് സൊല്യൂഷന്‍സ് എന്നീ കമ്പനികള്‍ തയാറാക്കി വിപണിയിലെത്തിച്ചിരുന്നു. Oxyfin എന്ന പേരിലുള്ള ഈ ഉപകരണം നിലവിൽ ലഭ്യമായ ഓക്സി മീറ്ററുകളെക്കാൾ കൂടുതൽ ഫലപ്രദമാണ്. ജീവൻ രക്ഷാ ദൗത്യത്തിന് സഹായകമായ ഓക്സിജൻ ജനറേറ്ററും ആദിശങ്കരയിൽ തയാറായിട്ടുണ്ട്.

adi-shankara-institute-of-engineering-technology-in-kerala-main-gate

ഇന്ത്യൻ നാവിക സേനയുടെ  സിഗ്നൽ സ്കൂളുമായി ആദി ശങ്കര ഒപ്പുവെച്ച ധാരണ പത്ര പ്രകാരം  ഗുണകരമായ  നിരവധി  പരിപാടികൾ നടപ്പിലാക്കി വരുന്നു. ഡ്രോൺ നിർമ്മാണത്തിലും പൈലറ്റിങ്ങിലും വിദ്യാര്‍ഥികള്‍ക്ക്  പരിശീലനം നൽകുവാൻ ഇന്റഗ്രേറ്റഡ് ഡ്രോൺ അക്കാദമിയുമായി (Auto Micro UAS Aerotech Pvt. Ltd Co) ധാരണ പത്രം ഒപ്പുവെച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ DGCA സർട്ടിഫൈഡ് ട്രെയിനർമാർ നടത്തുന്ന ക്ലാസ്സുകൾ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും. ഹൈസ്കൂൾ , ഹയർ സെക്കന്‍ഡറി സ്കൂൾ വിദ്യാർഥികൾക്കായി ഒരു ദ്വിദിന പരിശീലനപരിപാടിയും  ജൂൺ മാസത്തിൽ ആദിശങ്കര കോളജ് സംഘടിപ്പിച്ചു.


പരമ്പരാഗത എന്‍ജിനീയറിങ് കോഴ്സുകളായ സിവിൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, കമ്പ്യൂട്ടർ സയൻസ് എന്‍ജിനീയറിങ് എന്നിവയോടൊപ്പം നൂതന സാങ്കേതികശാസ്ത്ര ശാഖകളായ റോബോട്ടിക്സ് ആൻഡ് ഓട്ടമേഷൻ, കമ്പ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) എന്നീ കോഴ്സുകളും ഇവിടെ ലഭ്യമാണ്.

എഐസിടിഇയുടെയും  കേരള സാങ്കേതിക സർവകലാശാലയുടെയും അംഗീകാരത്തോടെ കാലടി ആദി ശങ്കര എന്‍ജിനീയറിങ് കോളേജിൽ ആരംഭിച്ചിരിക്കുന്ന ഇലക്ട്രോണിക്സ് &ബയോമെഡിക്കൽ എന്‍ജിനീയറിങ്  കോഴ്സിൽ മാനേജ്മെന്റ്, മെറിറ്റ് വിഭാഗങ്ങളിലായി 60 സീറ്റുകളാണ് ഉള്ളത്. സാങ്കേതിക സർവകലാശാലയുടെ KEAM പ്രവേശനപരീക്ഷയാണ് പ്രവേശന ത്തിനുള്ള മാനദണ്ഡം.

മെറിറ്റ് അഡ്മിഷനുള്ള കോളേജ് കോഡ് : ASI

അഡ്മിഷന്‍ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക :  9446523599 / 9995533744

സംശയനിവാരണത്തിന് താഴെ കൊടുത്തിരിക്കുന്ന ഫോമിൽ നിങ്ങളുടെ വിവരങ്ങൾ നൽകുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com