നീറ്റ് / ജെഇഇ പരീക്ഷയില്‍ ശക്തമായ തിരിച്ചുവരവിന് ആകാശിന്‍റെ റിപ്പീറ്റര്‍ കോഴ്സ്

aakash-repeater-course-to-bounce-back-in-neet-jiee-2022
SHARE

ആദ്യ ശ്രമത്തില്‍ നീറ്റ് /ജെഇഇ പരീക്ഷയുടെ കടമ്പ  കടക്കാന്‍ എല്ലാവര്‍ക്കും സാധിച്ചെന്ന് വരില്ല. എന്നാല്‍ ഇതില്‍ വിഷമിക്കേണ്ട കാര്യമില്ല. കൂടുതല്‍ മെച്ചപ്പെട്ട പരിശീലനത്തിലൂടെ ശക്തമായി തിരിച്ചു വന്ന് ഉയര്‍ന്ന റാങ്ക് സ്വന്തമാക്കാന്‍ ഏതൊരാള്‍ക്കും കഴിയും.  എല്ലാ വര്‍ഷവും നീറ്റ്, ജെഇഇ പ്രവേശന പരീക്ഷയ്ക്ക് ഇരിക്കുന്ന ലക്ഷക്കണക്കിന് വിദ്യാര്‍ഥികളില്‍ നല്ലൊരു പങ്കും രണ്ടാം തവണ എഴുതുന്നവരായിരിക്കുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇത്തരത്തില്‍ റിപ്പീറ്റ് ചെയ്യുന്നവരുടെ എണ്ണം 3-4 ശതമാനത്തില്‍ നിന്ന് 10 ശതമാനത്തിലധികമായി ഉയര്‍ന്നതായി വിദ്യാഭ്യാസ വിദഗ്ധരും  അഭിപ്രായപ്പെടുന്നു. 

നീറ്റായാലും ജെഇഇ ആയാലും  പ്രവേശന പരീക്ഷ വീണ്ടും ആവര്‍ത്തിക്കുന്നത് വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം വളരെ പ്രയാസവും ശ്രമകരവുമായ കാര്യമാണ്. അതേസമയം രണ്ടാം ശ്രമത്തില്‍ കൂടുതല്‍ ഫലപ്രദമായ ഒരു റിപ്പീറ്റര്‍ കോഴ്സ് തിരഞ്ഞെടുക്കുന്ന വിദ്യാര്‍ഥികള്‍ ഡോക്ടറും എന്‍ജിനീയറുമാകാനുള്ള അവരുടെ ലക്ഷ്യത്തിലേക്ക് ഒരു പടി കൂടി അടുക്കുന്നു. ഏത് റിപ്പീറ്റര്‍ കോഴ്സ് ഇതിനായി തിരഞ്ഞെടുക്കണമെന്നത് ചുരുക്കത്തില്‍ ജീവിതത്തെ തന്നെ മാറ്റി മറിക്കുന്ന നിര്‍ണ്ണായക തീരുമാനമാകും. വിപണിയില്‍ ലഭ്യമായ നിരവധി നീറ്റ്/ ജെഇഇ കോഴ്സുകള്‍ കണ്ട് ആശയക്കുഴപ്പത്തിലായവര്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ലാതെ തിരഞ്ഞെടുക്കാന്‍ പറ്റിയതാണ് ആകാശിന്‍റെ റിപ്പീറ്റര്‍ കോഴ്സ്.

എന്തു കൊണ്ട് ആകാശ് റിപ്പീറ്റര്‍ കോഴ്സ് 

ഒരു തവണ പ്രവേശന പരീക്ഷയെഴുതിയവര്‍ മുഴുവന്‍ സിലബസിലൂടെ ഒരു തവണ കടന്നു പോയ സ്ഥിതിക്ക് വീണ്ടും അത് തന്നെ വിശദമായി ആവര്‍ത്തിച്ചു നോക്കേണ്ട കാര്യമില്ല. നീറ്റിനോ ജെഇഇക്കോ മികച്ച സ്കോര്‍ നേടിത്തരാന്‍ നിങ്ങളെ സഹായിക്കുന്ന പ്രധാനപ്പെട്ട കണ്‍സെപ്റ്റുകളില്‍ ശ്രദ്ധയൂന്നുകയാണ്  ഇത്തവണ വേണ്ടത്. ഇതിനു വേണ്ടി ആകാശ് പ്രത്യേകമായി രൂപകല്‍പന ചെയ്ത സമര്‍പ്പിത റിപ്പീറ്റര്‍ കോഴ്സിന് ചേരുന്നത് ഏറ്റവും മികച്ച തിരഞ്ഞെടുപ്പാകുമെന്നുറപ്പ്. നീറ്റ്/ ജെഇഇ പരീക്ഷയ്ക്ക് വീണ്ടും ശ്രമിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വേണ്ടി മാത്രമായി ഏറ്റവും മികച്ച വിദഗ്ധര്‍ ശ്രദ്ധാപൂര്‍വം തയ്യാറാക്കിയതാണ് ആകാശ് റിപ്പീറ്റര്‍ കോഴ്സ്. വിശദവും ആഴത്തിലുള്ളതുമായ പഠന സാമഗ്രികള്‍, മോക്ക് പരീക്ഷകള്‍, ആകാശിലെ വിദഗ്ധരുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തുടങ്ങിയവയിലൂടെ തീവ്രമായി പരിശീലിക്കാനും വേഗതയും കൃത്യതയും മെച്ചപ്പെടുത്താനും പ്രധാന കണ്‍സെപ്റ്റുകള്‍ വ്യക്തമായി മനസ്സിലാക്കാനും വിദ്യാര്‍ഥികള്‍ക്ക് സാധിക്കും. 

ആകാശിന്‍റെ റിപ്പീറ്റര്‍ കോഴ്സില്‍ പ്രവേശനം നേടി വിജയം കൈവരിച്ച നിരവധി വിദ്യാര്‍ഥികളുടെ വിജയഗാഥകളുണ്ട്. വാസിം ഖാന്‍റെയും നിഷി പാണ്ഡെയുടെയും ഉദാഹരണമെടുക്കാം. ആകാശിന്‍റെ റിപ്പീറ്റര്‍ ക്ലാസ്റൂം കോഴ്സുകളിലൂടെ ഈ വിദ്യാര്‍ഥികള്‍ 2019ലെ തങ്ങളുടെ നീറ്റ് പ്രകടനത്തെ അപേക്ഷിച്ച് 2020ലെ രണ്ടാം ശ്രമത്തില്‍ 100 ശതമാനം പുരോഗതി  നേടി. 650നു മുകളില്‍ സ്കോറും ഇവര്‍ക്ക് കൈവരിക്കാനായി. 

ശാസ്ത്രീയമായി രൂപകല്‍പന ചെയ്ത സിലബസും പഠന സാമഗ്രികളും

ആകാശിലെ പരിണിതപ്രജ്ഞരായ മികച്ച അധ്യാപകരുടെ ക്ലാസുകള്‍ ഏറ്റവും പ്രധാനപ്പെട്ടതും ഉയര്‍ന്ന വെയിറ്റേജ് ലഭിക്കുന്നതുമായ വിഷയങ്ങളില്‍ മാത്രം ശ്രദ്ധയൂന്നാന്‍ വിദ്യാര്‍ഥികളെ സഹായിക്കുന്നു. മുഴുവന്‍ സിലബസിലൂടെയും ആവശ്യമില്ലാതെ കടന്നു പോയി സമയം കളയാതെ പ്രധാനപ്പെട്ട ഭാഗങ്ങള്‍ ആവര്‍ത്തിച്ചു പഠിച്ച് മനസ്സിലുറപ്പിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് ഇതിലൂടെയാകും. 33 വര്‍ഷത്തിലധികമായി മികച്ച വിജയങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് സമ്മാനിച്ചു കൊണ്ടിരിക്കുന്ന ആകാശിലെ അധ്യാപകര്‍ സജീവമായി ക്ലാസുകളെ കൈകാര്യം ചെയ്യുകയും വിദ്യാര്‍ഥികളുടെ സംശയങ്ങള്‍ ഉടനടി പരിഹരിക്കുകയും ചെയ്യുന്നു.

അടിസ്ഥാന ആശയങ്ങളും പഠന സാമഗ്രികളും മനസ്സിലാക്കാം

പ്രവേശന പരീക്ഷ റിപ്പീറ്റ് ചെയ്യുന്ന വിദ്യാര്‍ഥികൾ  സംബന്ധിച്ച് അവരുടെ സ്കൂള്‍ പഠനത്തെയോ ബോര്‍ഡ് പരീക്ഷകളെയോ കുറിച്ച് ആലോചിച്ച് ആശങ്കപ്പെടേണ്ടതില്ല. നീറ്റ് ജെഇഇ തയ്യാറെടുപ്പില്‍ അവര്‍ക്ക് പൂര്‍ണ്ണമായും ശ്രദ്ധ പതിപ്പിക്കാന്‍ കഴിയും. ഇത് കൂടുതല്‍ ചിട്ടയോടെയും ശ്രദ്ധയോടെയും തയ്യാറെടുക്കാനുള്ള അവസരവും നല്‍കും. ഇത്തരത്തിലുള്ള പ്രത്യേകോദ്ദേശ പഠനങ്ങളുടെ വിജയത്തില്‍ ശരിയായ പഠന സാമഗ്രികളുടെ തിരഞ്ഞെടുപ്പ് സുപ്രധാനമാണ്. തങ്ങളുടെ അധ്യാപകരുടെ വര്‍ഷങ്ങള്‍ നീളുന്ന അധ്യാപന പരിചയം ഉപയോഗപ്പെടുത്തിയാണ് ആകാശ് പഠന സാമഗ്രി തയ്യാറാക്കുന്നത്.  അടിസ്ഥാന കണ്‍സെപ്റ്റുകള്‍ മനസ്സിലാക്കാനായി എന്‍സിഇആര്‍ടി പുസ്തകങ്ങളെയാണ് ഇവിടുത്തെ അധ്യാപകര്‍ ആശ്രയിക്കുന്നത്. ആകാശ് വെബ്സൈറ്റില്‍ എന്‍സിഇആര്‍ടി ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും എളുപ്പം കണ്ടെത്താന്‍ സാധിക്കുന്നതാണ്. വിഷയങ്ങളുമായി ബന്ധപ്പെട്ട സുപ്രധാന ചോദ്യങ്ങള്‍ അവയുടെ വിശദമായ ഉത്തരങ്ങള്‍ സഹിതം മറ്റ് പുസ്തകങ്ങളില്‍ നിന്നും എടുത്ത് ചേര്‍ത്തിരിക്കുന്നു. ഇവയെല്ലാം സൗജന്യമായി വിദ്യാര്‍ഥികള്‍ക്ക് ആകാശ് വെബ്സൈറ്റില്‍ ലഭ്യമാണ്.  

നിത്യേനയുള്ള മോക്ക് ടെസ്റ്റുകള്‍ 

ക്ലാസുകള്‍ക്കൊപ്പം ആകാശ് റിപ്പീറ്റര്‍ കോഴ്സിലെ നീറ്റ് ജെഇഇ വിദ്യാര്‍ഥികള്‍ക്ക് നിത്യേനയുള്ള മോക്ക് ടെസ്റ്റുകള്‍, പരിശീലന പരീക്ഷകള്‍, ഓള്‍ ഇന്ത്യ ആകാശ് ടെസ്റ്റ് സീരിസുകള്‍ തുടങ്ങിയവയും ലഭ്യമാണ്.എത്ര നന്നായി വിഷയങ്ങള്‍ മനസ്സിലാക്കിയെന്ന് സ്വയം മൂല്യനിര്‍ണ്ണയം നടത്താന്‍ വിദ്യാര്‍ഥികള്‍ക്ക് ഇതിലൂടെ സാധിക്കും.  തങ്ങളുടെ ദുര്‍ബലമായ മേഖലകള്‍ കണ്ടെത്താനും ചോദ്യങ്ങള്‍ക്ക് ഉത്തരമേകുന്നതിനുള്ള ശരിയായ ടെക്നിക്കുകൾ  മനസ്സിലാക്കാനും  ഇത് സഹായകമാണ്. പരീക്ഷകള്‍ക്ക് ശേഷം വിദഗ്ധര്‍ നയിക്കുന്ന പ്രത്യേക പരീക്ഷ അവലോകന സെഷനുകളും ആകാശിന്‍റെ പ്രത്യേകതയാണ്. നിശ്ചിത സമയത്തിനുള്ളില്‍ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ കൃത്യമായും വേഗത്തിലും നല്‍കാനുള്ള ശരിയായ ടെക്നിക്കുകള്‍ ഈ സെഷനുകളില്‍ ചര്‍ച്ച ചെയ്യപ്പെടും. 

ഹൈബ്രിഡ് റിപ്പീറ്റര്‍ കോഴ്സ്

കോവിഡ് സാഹചര്യം കണക്കിലെടുത്ത് ക്ലാസ്റൂം, ഓണ്‍ലൈന്‍ അധ്യാപനത്തിന്‍റെ ഏറ്റവും മികച്ച അംശങ്ങള്‍ ഉള്‍ചേര്‍ത്തു കൊണ്ടുള്ള ഹൈബ്രിഡ് റിപ്പീറ്റര്‍ കോഴ്സാണ് ആകാശ് നല്‍കുന്നത്. വീട്ടിലിരുന്ന് തന്നെ തടസ്സങ്ങളില്ലാതെ പരീക്ഷാ പരിശീലനം നടത്തുന്നതിന് ടാബ്ലറ്റ് ഉള്‍പ്പെടെയുള്ള പഠന യന്ത്രങ്ങളും ആകാശ് റിപ്പീറ്റര്‍ കോഴ്സിന്‍റെ ഭാഗമായി വിതരണം ചെയ്യുന്നു. 

90 ശതമാനം സ്കോളര്‍ഷിപ്പ് 

മറ്റ് ഉദ്യോഗാര്‍ത്ഥികളെ അപേക്ഷിച്ച് പരീക്ഷയില്‍ മേല്‍ക്കൈ നേടി നീറ്റ് ജെഇഇ പരീക്ഷ വിജയകരമായി പൂര്‍ത്തിയാക്കാന്‍ ആകാശ് റിപ്പീറ്റര്‍ കോഴ്സ് സഹായിക്കുന്നു. തെറ്റുകള്‍ വിശകലനം ചെയ്തും ദുര്‍ബലമായ മേഖലകള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കിയും പ്രകടനം മെച്ചപ്പെടുത്തിയും മുന്നേറാന്‍ ഓരോ പടിയിലും ആകാശിലെ അധ്യാപകര്‍ വിദ്യാര്‍ഥികളുടെ കൂടെയുണ്ട്. ഇതിനെല്ലാം പുറമേ ആകാശ് ഇന്‍‍സ്റ്റന്‍റ് അഡ്മിഷന്‍ കം സ്കോളര്‍ഷിപ്പ് ടെസ്റ്റിലൂടെ 90 ശതമാനം വരെ സ്കോളര്‍ഷിപ്പ് നേടാനുള്ള അവസരവും വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നു. സ്കോളര്‍ഷിപ്പ് സഹായത്തോടെ നിങ്ങളുടെ സ്വപ്ന കരിയറിലേക്ക് ആകാശിന്‍റെ കൈപിടിച്ച് നടന്നടുക്കാം. 

കാത്തിരിപ്പിന് ഇനി വിരാമം. ഇന്നത്തെ തോല്‍വികളെ നാളത്തെ വലിയ വിജയങ്ങളാക്കി മാറ്റാന്‍, രണ്ടാം ഇന്നിങ്ങ്സില്‍ ശക്തമായി മടങ്ങി വരാന്‍ ഇന്നു തന്നെ ആകാശ് റിപ്പീറ്റര്‍ കോഴ്സിന്‍റെ ഭാഗമാകാം. 

Content Summary : Choose Aakash Repeater Course to Bounce Back in NEET/JEE 2022

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

താരമൂല്യം കൊണ്ടുമാത്രം സിനിമ ഹിറ്റാവില്ല ! Pritviraj Sukumaran | Kaduva Movie

MORE VIDEOS
FROM ONMANORAMA