ADVERTISEMENT

കോവിഡനന്തരം ടൂറിസം മേഖലയിൽ പുത്തനുണർവാണ് പ്രകടമാകുന്നത്. ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിങ് ടെക്നോളജി കോഴ്സ് പൂർത്തിയാക്കുന്നവരെ തേടി തൊഴിൽ അവസരങ്ങളും. ഷെഫിന്റെ വേഷം മാത്രമല്ല ഹോട്ടൽ മാനേജ്മെന്റ് രംഗത്തു മിടുക്കരെ കാത്തിരിക്കുന്നത്. ഫുഡ് ആൻഡ് ബവ്റിജ് സർവീസസ്, എച്ച്ആർ, മാർക്കറ്റിങ്, ഫ്രണ്ട് ഓഫിസ്, ഹൗസ്കീപ്പിങ് തുടങ്ങി വിവിധ മേഖലകളിലാണു ജോലിസാധ്യത. മേഖല ഏതായാലും ചില അടിസ്ഥാനഗുണങ്ങൾ എല്ലാവർക്കും വേണം. 

ആശയവിനിമയശേഷി, കൂട്ടായ്മാ മനോഭാവം, മൾട്ടിടാസ്കിങ്, അക്ഷോഭ്യത, വിവിധ പശ്ചാത്തലത്തിലുള്ളവരുമായി ഇടപഴകാനും അവരുടെ ആവശ്യങ്ങളറിഞ്ഞു പെരുമാറാനുമുള്ള സന്നദ്ധത തുടങ്ങിയവ പ്രധാനം. ഏതു ശാഖയിലാണെങ്കിലും പ്ലസ്ടു ജയിച്ചവർക്കും ഇപ്പോൾ പഠിക്കുന്നവർക്കും ഹോട്ടൽ മാനേജ്മെന്റെ എന്ന ‘ആഗോള’ കരിയർ തിരഞ്ഞെടുക്കാം. കോവിഡനന്തരം ടൂറിസം മേഖലയുടെ വേഗത്തിലുള്ള തിരിച്ചുവരവ് കണക്കിലെടുത്തു വേണം ഈ മേഖലയിൽ ഇനി കരിയർ പ്ലാനിങ്. 

ഹോട്ടൽ മാനേജ്മെന്റ് പഠനം പൂർത്തിയാക്കുന്നവർ കരിയർ തുടങ്ങുന്നതെങ്ങനെ? 

∙ ബിരുദധാരികൾക്കു ഹോട്ടലുകളിൽ ജോലിയുടെ സ്വഭാവം അനുസരിച്ചു പല തസ്തികകളുണ്ട് – ഫ്രണ്ട് ഓഫിസ് മാനേജർ, എക്സിക്യൂട്ടീവ് ഹൗസ്കീപ്പർ, എക്സിക്യൂട്ടീവ് ഷെഫ്, ഫുഡ് ആൻഡ് ബവ്റിജസ് മാനേജർ എന്നിങ്ങനെ. ഒന്നോ രണ്ടോ വർഷത്തെ സർവീസിനുശേഷം സൂപ്പർവൈസറി തലത്തിലേക്കുയരാം. 

∙ അസിസ്റ്റന്റ് മാനേജർ, അസിസ്റ്റന്റ് ഹെഡ് ഓഫ് ഡിപ്പാർട്മെന്റ് എന്നിങ്ങനെയാണ് അഞ്ച്– എട്ടു വർഷത്തിനിടെ കരിയർ വളർച്ചാസാധ്യതകൾ. 

∙ ഹോസ്പിറ്റാലിറ്റി പ്രഫഷനലുകൾക്കു ഹോട്ടലുകളിൽ മാത്രമല്ല അവസരം. റീട്ടെയ്ൽ ആണ് ഏറ്റവും കൂടുതൽ സാധ്യതയുള്ള രണ്ടാമത്തെ മേഖല. എയർലൈൻ കേറ്ററിങ്, മർച്ചന്റ് നേവി, ക്രൂസ് കപ്പൽ സർവീസുകൾ എന്നിവയിലും ജോലി കിട്ടാം. വൻകിട ആശുപത്രികൾ, സൂപ്പർസ്പെഷൽറ്റി ക്ലിനിക്കുകൾ, ടെലികോം കമ്പനികൾ തുടങ്ങിയവ കൂടി ഇപ്പോൾ ആ നിരയിലേക്കു ചേരുന്നു. ഇവിടെയൊക്കെ ഫ്രണ്ട് ഓഫിസ്, ഹൗസ്കീപ്പിങ്, കസ്റ്റമർ സർവീസ് വിഭാഗങ്ങളിലാകും ജോലിസാധ്യത. 

∙ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിങ് ടെക്നോളജി കോഴ്സിന് അംഗീകാരമുള്ളതിനാൽ സർക്കാർ മേഖലയിലുള്ള സ്ഥാപനങ്ങളിൽ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം

മനോരമ ഒാൺലൈൻ കെഎംസിടി കോളജ് ഒാഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിങ് ടെക്നോളജിയുമായി ചേർന്നൊരുക്കുന്ന വെബിനാറിൽ ഷെഫ് സുരേഷ് പിള്ളയുമായി സംവദിക്കാം. 

kmct-hotel-management-career-webinar-chef-suresh-pillai

വെബിനാറിൽ ഇന്നു തന്നെ റജിസ്റ്റർ ചെയ്യൂ, അവസരങ്ങളുടെ ലോകം അടുത്തറിയൂ. 

സൗജന്യ വെബിനാറിൽ പങ്കെടുക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Summary : Manorama Online - KMCT College of Hotel Management & Catering Technology Webinar - Register Now

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com