ഇന്ത്യയിലെ പകുതിയിലധികം പ്രഫഷണലുകളും ജോലി സ്ഥലത്ത് സമ്മര്‍ദത്തിൽ

HIGHLIGHTS
  • തൊഴിലിടങ്ങളിലെ അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം ഇ – മെയിൽ : literature@mm.co.in
world-mental-health-day-linkedin-report-illustration
Representative Image. Photo Credit : Fizkes / Shutterstock.com
SHARE

ഇന്ത്യയിലെ തൊഴിലിടങ്ങളില്‍ ജോലി ചെയ്യുന്ന പകുതിയിലധികം ജീവനക്കാരും സമ്മർദത്തിലാണെന്ന് ലിങ്ക്ഡ്ഇന്‍ മെന്‍റല്‍ ഹെല്‍ത്ത് റിപ്പോര്‍ട്ട്. കോവിഡിനെ തുടര്‍ന്ന് തൊഴില്‍ മേഖലകളിലും തൊഴില്‍ രീതികളിലുമുണ്ടായ മാറ്റമാണ് ഇതിന് പിന്നില്‍.

അതേ സമയം ഇന്ത്യന്‍ പ്രഫഷണലുകളുടെ തൊഴിലിടത്തിലെ ആത്മവിശ്വാസത്തിന്‍റെ സ്കോർ 55ന് മുകളിലാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2021 ജൂലൈ 31നും സെപ്റ്റംബര്‍ 24നും ഇടയില്‍, 3881 പ്രഫഷണലുകളുടെ പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

illustration-world-mental-health-day-linkedin-report
Representative Image. Photo Credit : Sunti / Shutterstock.com

വ്യക്തിഗതമായ ആവശ്യങ്ങളും ജോലിയും തമ്മിലുള്ള ബാലന്‍സ് നിലനിര്‍ത്തുന്നതിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളാണ് തൊഴില്‍ സമ്മര്‍ദത്തിന്‍റെ പ്രധാന കാരണമായി ജീവനക്കാര്‍ ചൂണ്ടിക്കാട്ടിയത്. 34 ശതമാനം പേര്‍ ഈ അഭിപ്രായം പങ്കുവച്ചു. ചെയ്യുന്ന ജോലിയില്‍ നിന്ന് ആവശ്യത്തിന് പണം  ലഭിക്കുന്നില്ലെന്നതാണ് രണ്ടാമത്തെ കാരണം. 32 ശതമാനം പേര്‍ ഇതിനോട് യോജിച്ചു. മന്ദഗതിയിലുള്ള കരിയര്‍ വളര്‍ച്ച സമ്മര്‍ദത്തിന് കാരണമാകുന്നതായി 25 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.

indian-employees-stressed-linkedin-report
Representative Image. Photo Credit : Rachaphak / Shutterstock.com

അതേസമയം ഈ പ്രതിസന്ധി ഘട്ടത്തിലും ജോലി ലഭ്യമാണല്ലോ എന്നതില്‍ 36 ശതമാനം പേര്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. ചെലവുകള്‍ക്ക് മേല്‍ മെച്ചപ്പെട്ട നിയന്ത്രണം സാധ്യമാകുന്നതായി 30 ശതമാനം പേരും പറയുന്നു. കോവിഡിനെ തുടര്‍ന്ന് തൊഴില്‍ മേഖലയില്‍ ഉണ്ടായ മാറ്റം കൂടുതല്‍ അയഞ്ഞ ഘടന തൊഴില്‍ മേഖലയില്‍ ആവശ്യപ്പെടുന്ന തരത്തിലേക്ക് ജീവനക്കാരെ കൊണ്ടെത്തിച്ചിട്ടുണ്ട്. തൊഴിലും ജീവിതവും ബാലന്‍സ് ചെയ്യാന്‍ സാധിക്കുന്ന തരത്തില്‍ ജോലിയുടെ സ്വഭാവം മാറണമെന്ന് പ്രഫഷണലുകള്‍ ആഗ്രഹിക്കുന്നു. വരും വര്‍ഷങ്ങളില്‍ ഇത് എത്ര മാത്രം സാധ്യമാക്കാന്‍ കഴിയുമെന്നതായിരിക്കും കമ്പനികളുടെ വിജയത്തെ നിര്‍ണയിക്കുകയെന്ന് റിപ്പോര്‍ട്ട് സൂചന നല്‍കുന്നു.

തൊഴിലിടങ്ങളിലെ അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം ഇ – മെയിൽ : literature@mm.co.in

Content Summary : World Mental Health Day: 55% of Indian employees feel stressed, says LinkedIn report

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA