ബിരുദ ഒന്നാം വർഷം ഓൺലൈൻ ക്ലാസ് മതിയെന്ന് പ്രിൻസിപ്പൽമാർ

HIGHLIGHTS
  • ആലോചിച്ചു തീരുമാനിക്കാമെന്നു മന്ത്രി
wayanad news
SHARE

തിരുവനന്തപുരം ∙ കോളജുകൾ 18നു പൂർണമായി തുറക്കുമ്പോൾ കോവിഡ് പ്രോട്ടോക്കോൾ സംബന്ധിച്ച വിശദമായ ക്ലാസ് വേണമെന്നു മന്ത്രി ആർ.ബിന്ദു പ്രിൻസിപ്പൽമാരുടെ യോഗത്തിൽ നിർദേശിച്ചു. അതേസമയം ഒന്നാം വർഷ ബിരുദ വിദ്യാർഥികളിൽ പലർക്കും 18 വയസ്സ് പൂർത്തിയാകാത്തതിനാൽ വാക്സീൻ ലഭിച്ചിട്ടില്ലെന്നും അവർക്കു ക്ലാസ് ഓൺലൈനിലാക്കുന്നതാകും ഉചിതമെന്നും പ്രിൻസിപ്പൽമാർ നിർദേശിച്ചു. ആലോചിച്ചു തീരുമാനിക്കാമെന്നു മന്ത്രി അറിയിച്ചു. ക്ലാസ് സമയക്രമവും മറ്റു ക്രമീകരണങ്ങളും മുൻ ഉത്തരവു പ്രകാരം തന്നെ നടക്കും. ഇക്കാര്യത്തിൽ സ്ഥാപന തലത്തിൽ തീരുമാനമെടുക്കാം.

പരാതിപരിഹാര സെല്ലിന്റെയും മറ്റും ചുമതലയുള്ള അധ്യാപകർക്ക് ലിംഗപദവി സംബന്ധിച്ച് ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ ക്ലാസ് ഉടൻ ഉണ്ടാകും. പ്രണയക്കൊല പോലെയുള്ള സംഭവങ്ങൾ കണക്കിലെടുത്ത് ക്യാംപസുകളിൽ കൗൺസലിങ് കേന്ദ്രങ്ങൾ സജ്ജമാക്കണം.

കോവിഡ് അവലോകന സമിതിയുടെ നിർദേശങ്ങൾ അനുസരിച്ചേ ക്യാംപസുകൾക്കു പ്രവർത്തിക്കാനാവൂ. ഇനി വരുന്ന അവധി ദിനങ്ങളിൽ വാക്‌സിനേഷൻ ഡ്രൈവ് കാര്യമായി നടത്താൻ സ്ഥാപന മേധാവികൾ മുൻകയ്യെടുക്കണം. പശ്ചാത്തല സൗകര്യം, ലാബ്, ലൈബ്രറി സൗകര്യങ്ങൾ എന്നിവയുടെ വികസനത്തിനു സ്ഥാപന മേധാവികൾ നടപടിയെടുക്കണമെന്നും മന്ത്രി പറഞ്ഞു.

English summry: Online class for degree first year

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA