നിർമാണരംഗത്ത് ശോഭിക്കാൻ ‘നിക്‌മാർ’

nicmar
Representative Image. Photo Credit : PhuShutter/ Shutterstock.com
SHARE

നിർമാണ രംഗത്തെ മുന്നേറ്റത്തിന്റെ പശ്ചാത്തലത്തിൽ സിവിൽ എൻജിനീയറിങ്, ആർക്കിടെക്ചർ എന്നിവയിലെ പ്രഫഷനൽ ബിരുദങ്ങൾക്കും, നിർമാണവുമായി ബന്ധപ്പെട്ട വിശേഷയോഗ്യതകൾക്കും പ്രസക്തി വർധിച്ചിട്ടുണ്ട്. ഈ മേഖലയിലെ പ്രഫഷനൽ മിഴിവിനു പരിശീലനം നൽകുന്ന സ്വയംഭരണ സ്‌ഥാപനമാണ് ‘നിക്‌മാർ’ (National Institute of Construction Management & Research, 25/1, Balewadi, Pune: 411 045, ഫോൺ: 020-66859166; admission@nicmar.ac.in, വെബ്: www.nicmar.ac.in). പുണെ, ഗോവ, ഹൈദരാബാദ്, ഡൽഹി, എന്നീ സ്ഥലങ്ങളിൽ യൂണിറ്റുകളുണ്ട്.

8 പൂർണസമയ പിജി പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ‍ഡിസംബർ 10 വരെ അപേക്ഷ സ്വീകരിക്കും. ഏതെങ്കിലും ശാഖയിലെ എൻജിനീയറിങ്/ആർക്കിടെക്‌ചർ/ പ്ലാനിങ്/കൊമേഴ്സ്/ഇക്കണോമികസ്/മാത്‌സ്/സ്റ്റാറ്റ്സ്/അഗ്രിക്കൾച്ചർ/മാനേജ്മെന്റ് ബാച്‌ലർ ബിരുദമുള്ളവർക്കു പറ്റിയ പ്രോഗ്രാമുകളുണ്ട്.

1. അഡ്വാൻസ്‌ഡ് കൺസ്‌ട്രക്‌ഷൻ മാനേജ്‌മെന്റ്, 2 വർഷം

2. എൻജിനീയറിങ് പ്രോജക്ട് മാനേജ്‌മെന്റ്, 2 വർഷം

3. റിയൽ എസ്‌റ്റേറ്റ് & അർബൻ ഇൻഫ്രാസ്‌ട്രക്‌ചർ മാനേജ്‌മെന്റ്, 2 വർഷം

4. ഇൻഫ്രാസ്‌ട്രക്‌ചർ ഫൈനാൻസ്, ഡവലപ്മെന്റ് & മാനേജ്‌മെന്റ്, 2 വർഷം

5. മാനേജ്‌മെന്റ് ഓഫ് ഫാമിലി ഓൺഡ് കൺസ്‌ട്രക്‌ഷൻ ബിസിനസ്, ഒരു വർഷം

6. ക്വാണ്ടിറ്റി സർവേയിങ് & കോൺട്രാക്‌റ്റ് മാനേജ്‌മെന്റ്, ഒരു വർഷം

7. ഹെൽത്ത്, സേഫ്‌റ്റി, & എൻവയൺമെന്റ് മാനേജ്‌മെന്റ്, ഒരു വർഷം

8.കൺസ്ട്രക്‌ഷൻ ലോജിസ്റ്റിക്സ് & സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, 

ഒരു വർഷം ഓരോ കേന്ദ്രത്തിലെയും പ്രോഗ്രാമുകൾ, പൊതു എൻട്രൻസ് പരീക്ഷ, അപേക്ഷാരീതി എന്നിവയടക്കമുള്ള വിവരങ്ങൾ വെബ് സൈറ്റിൽ.

Content Summary : National Institute of Construction Management and Research

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA