എസ്എസ്കെ: സ്കൂളുകളിൽ തുടർ പദ്ധതികൾക്ക് ഒരുക്കം

back-to-school-tips-during-covid19
SHARE

പഠനം എളുപ്പവും ഉല്ലാസകരവുമാക്കാൻ എസ്എസ്കെ (സമഗ്ര ശിക്ഷാ കേരള) പ്രൈമറി സ്കൂളുകളിൽ നടപ്പാക്കിയ പദ്ധതികൾക്കു പുതുമകളോടെ തുടർച്ച വരുന്നു. കോവിഡ് കാലത്ത് സ്കൂളുകളിലെത്താനാകാത്ത കുട്ടികൾക്കു പഠനവുമായുണ്ടായ അകൽച്ച നികത്തുന്നതിനു കൂടിയാണിത്. സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ ആദ്യം നടക്കും.

ഒന്നു മുതൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഭാഷ, ഗണിതം എന്നിവ എളുപ്പമാക്കാനാണു മലയാളത്തിളക്കം, ഉല്ലാസ ഗണിതം, ഗണിത വിജയം, ഹലോ വേൾഡ് തുടങ്ങിയ പദ്ധതികൾ ആരംഭിച്ചത്. പസിളുകൾ, ചിത്രങ്ങൾ തുടങ്ങി വ്യത്യസ്ത വഴികളിലൂടെ കുട്ടികളുടെ അഭിരുചിയറിഞ്ഞു പഠനം നടത്തുക എന്നതായിരുന്നു ലക്ഷ്യം. 

ആദ്യഘട്ടമെന്ന നിലയിൽ വിവിധ ക്ലാസ്സുകളിൽ നടപ്പാക്കാനുള്ള പദ്ധതികളെക്കുറിച്ചുള്ള ആശയ രൂപീകരണ ശിൽപശാല ആറാട്ടുപുഴയിൽ നടന്നു. 14 ജില്ലകളിൽ നിന്നുമുള്ള അധ്യാപകർ പങ്കെടുത്തു. അടിസ്ഥാന പദ്ധതിയുടെ കരട് ചർച്ച ചെയ്യുകയും പ്രവർത്തന പദ്ധതി തയാറാക്കുകയും ചെയ്തു. 

വിദ്യാർഥികൾക്കൊപ്പം രക്ഷിതാക്കൾക്കും പങ്കാളിത്തമുണ്ടാകുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സ്കൂളിലും വീട്ടിലുമായി കളികളിലൂടെയും നിരീക്ഷണത്തിലൂടെയും പഠനം എളുപ്പമാക്കുന്ന രീതിയിലാണ് ഓരോ മൊഡ്യൂളും ഒരുക്കുന്നത്. അടിസ്ഥാന ഗണിത ക്രിയകളും ശാസ്ത്ര വസ്തുതകകളും ഭാഷാ പഠനവും ഇതുവഴി സാധ്യമാകും. സ്കൂളുകളിൽ ഓരോ വിഷയത്തിനും ശിൽപശാലകൾ നടത്തും. ഇതിലും രക്ഷിതാക്കളും പങ്കെടുക്കും.

Content Summary: Samagra Shiksha Kerala

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA