6 മെഡിക്കൽ കോളജുകളിലെ മുൻവർഷ ഫീസ് നിശ്ചയിച്ചു

medical-pg
SHARE

ആറു സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിൽ 2016–’17 മുതൽ പഠിക്കുന്ന വിദ്യാർഥികളുടെ ഫീസ് പുതുക്കി നിശ്ചയിച്ചു ജസ്റ്റിസ് ആർ.രാജേന്ദ്ര ബാബു കമ്മിറ്റി ഉത്തരവിറക്കി. 

കോഴിക്കോട് കെഎംസിടി, കോഴിക്കോട് മലബാർ, തിരുവല്ല ബിലീവേഴ്സ് ചർച്ച്, വയനാട് ഡിഎംവിംസ്, തൊടുപുഴ അൽ അസ്ഹർ, പാലക്കാട് കരുണ മെഡിക്കൽ കോളജുകളിലെ 2016–’17 മുതൽ 2020–’21 വരെ വിവിധ വർഷങ്ങളിലെ ഫീസാണു തീരുമാനിച്ചത്. മറ്റു സ്വാശ്രയ മെഡിക്കൽ കോളജുകളിലെ മുൻ വർഷങ്ങളിലെ ഫീസ് നേരത്തേ നിശ്ചയിച്ചിരുന്നു.

അതേസമയം, സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ഈ അധ്യയന വർഷത്തെ ഫീസ് ഇതുവരെ നിശ്ചയിച്ചിട്ടില്ല.

6 കോളജുകളിലെ ട്യൂഷൻ ഫീസ്

∙ കെഎംസിടി: 2016–17: 4.15 ലക്ഷം, 2017–18: 4.8 ലക്ഷം, 2018–19: 5.54 ലക്ഷം, 2019–20: 6.09 ലക്ഷം, 2020–21: 6.48 ലക്ഷം

∙ മലബാർ: 2017–18: 4.85 ലക്ഷം, 2018–19: 5.60 ലക്ഷം, 2019–20: 6.16 ലക്ഷം, 2020–21: 6.55 ലക്ഷം

∙ ബിലീവേഴ്സ് ചർച്ച്: 2017–18: 4.40 ലക്ഷം, 2018–19: 4.84 ലക്ഷം, 2019–20: 5.33 ലക്ഷം, 2020–21: 5.67 ലക്ഷം

∙ അൽ അസ്ഹർ: 2017–18: 4.85 ലക്ഷം, 2019–20: 6.16 ലക്ഷം, 2020–21: 6.55 ലക്ഷം

∙ ഡിഎംവിംസ്: 2017–18: 5.19 ലക്ഷം, 2019–20: 7.03 ലക്ഷം, 2020–21: 7.27 ലക്ഷം

∙ കരുണ: 2016–17: 4.25 ലക്ഷം, 2017–18: 4.68 ലക്ഷം, 2018–19: 5.41 ലക്ഷം, 2019–20: 5.95 ലക്ഷം, 2020–21: 6.33 ലക്ഷം

English Summary: Self Financing College Fees

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA