വഴിതുറക്കാൻ ട്രാൻസ്പോർട്ടേഷൻ

b-s-warrier-motivational-column-attitude-success-illustration
SHARE

സയൻസും എൻജിനീയറിങ്ങും മാനേജ്മെന്റും അടങ്ങിയ വിശാലമേഖലയാണ് ട്രാൻസ്പൊർട്ടേഷൻ. ‘ട്രാൻസ്പൊർട്ടേഷൻ മാനേജ്മെന്റ് സിസ്റ്റ’ത്തിനു രാഷ്ട്രാന്തരവ്യാപാരത്തിൽ നിർണായക പങ്കുണ്ട്. സാങ്കേതികവിദ്യയുടെ പ്രയോഗംകൊണ്ടു ലോജിസ്റ്റിക്സിന്റെ മാത്രമല്ല, ബന്ധപ്പെട്ട എല്ലാ ഘടകങ്ങളുടെയും പ്രവർത്തനം  ലഘൂകരിക്കുന്നു. വിശാലമായ ലോജിസ്റ്റിക്സിന്റെ ഭാഗമാണ് ട്രാൻസ്പൊർട്ടേഷൻ. ലോജിസ്റ്റിക്സ് മാനേജ്മെന്റ് പ്രോഗ്രാമുകളിൽ ട്രാൻസ്പൊർട്ടേഷൻ പഠനവും ഉൾപ്പെടും. 

ചില പ്രധാന പഠനസൗകര്യങ്ങൾ:

1. NRTI: National Rail & Transportation Institute, Lalbaug, Vadodara 390004 (വെബ്: www.nrti.edu.in). റെയിൽ & ട്രാൻസ്പോർട് യൂണിവേഴ്സിറ്റിയുടെ ഭാഗമാണിത്. റെയിൽ വഴിയുള്ള ചരക്കുനീക്കത്തിന് ചെലവു കുറഞ്ഞതും കാര്യക്ഷമമായതുമായ ട്രാൻസ്പൊർട്ടേഷൻ.രീതികൾ ആവിഷ്കരിച്ചു  നടപ്പാക്കാൻ വിദഗ്ധരെ രൂപപ്പെടുത്താൻ 2018ൽ ആരംഭിച്ച മികച്ച സ്ഥാപനമാണ് എൻആർടിഐ. 

ഇവിടത്തെ പ്രധാന പ്രോഗ്രാമുകൾ:

Undergraduate programs: 

∙BBA in Transportation Management 

∙BSc in Transportation Technology 

∙BTech in Rail Infrastructure Engineering 

∙BTech in Rail Systems & Communication Engineering 

∙BTech in Mechanical and Rail Engineering at Indian Railway Institute of Mechanical & Electrical Engineering, Jamalpur, Bihar 

Postgraduate programs: 

∙MBA in Transportation Management 

∙MBA in Supply Chain Management 

∙MSc in Transport Technology and Policy 

∙MSc in Transport Information Systems and Analytics 

∙MSc in Railway Systems Engineering & Integration (International degree program offered in collaboration with University of Birmingham, UK) 

PG Diploma Programs (for working professionals): 

∙PGDM in Transportation/Logistics 

∙PGDM in Transport Infrastructure Development & Financing/Project Management

2. Institute of Rail Transport, New Delhi: വിദൂരവിദ്യാഭ്യാസ കോഴ്സുകൾ. ഇന്ത്യൻ റെയിൽവേയുടെ സമ്പൂർണനിയന്ത്രണത്തിൽ ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐആർടിക്ക് 9 സ്ഥലങ്ങളിൽ ശാഖകളുമുണ്ട്. ബന്ധപ്പെട്ട മേഖലകളിൽ പ്രവർത്തിക്കുന്നവർക്കു സഹായകമായ 3 ഡിപ്ലോമ കോഴ്സുകൾ വിദൂരശൈലിയിൽ നടത്തിവരുന്നു. 

ബാച്‌ലർ ബിരുദമുള്ളവർക്കു ചേരാവുുന്ന ഒരു വർഷ കോഴ്സുകൾ: 

∙റെയിൽ ട്രാൻസ്പോർട് & മാനേജ്മെന്റ് 

∙മൾട്ടി–മോഡൽ ട്രാൻസ്പോർട് കണ്ടെയ്നറൈസേഷൻ & ലോജിസ്റ്റിക്സ് മാനേജ്മെന്റ് 

∙ട്രാൻസ്പോർട് ഇക്കണോമിക്സ് & മാനേജ്മെന്റ്. 

എംടെക് പ്രോഗ്രാമുകൾ: 

∙College of Engineering, Thiruvananthapuram: MTech Traffic & Transportation Engineering 

∙NIT, Calicut: Traffic & Transportation Planning 

∙IIT Bombay/Madras/Delhi/Kharagpur: MTech Transportation Engineering/MTech Transportation Systems Engineering 

∙NIT, Trichy: Transportation Engineering & Management. 

Content Summary: Career Opportunities In Transportation Management System

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA