സ്കൂൾ പാഠ്യപദ്ധതി പരിഷ്കരിക്കാൻ ഉത്തരവ്

school-student
SHARE

ഒന്നു മുതൽ 12 വരെ ക്ലാസുകളിലെ പാഠ്യപദ്ധതി പരിഷ്കരിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പാഠ്യപദ്ധതി ചട്ടക്കൂടിന്റെ കരട്‌ തയാറാക്കാൻ വിദ്യാഭ്യാസ പരിശീലന ഗവേഷണ സമിതി (എസ്‌സിഇആർടി)യെ ചുമതലപ്പെടുത്തി. സർക്കാരിന്റെ പ്രധാന നയങ്ങളായ വിജ്ഞാന സമൂഹം സൃഷ്ടിക്കൽ, പ്രാദേശിക  സമ്പദ്‌ഘടന ശക്തിപ്പെടുത്തൽ, ലിംഗ നീതി ഉറപ്പാക്കൽ എന്നിവയുടെ അടിസ്ഥാനത്തിലാണ് പാഠ്യപദ്ധതി പരിഷ്കരിക്കുക. തൊഴിൽ പരിചയം പഠനത്തിന്റെ ഭാഗമാക്കണം. 

ഭരണഘടന അനുശാസിക്കുന്ന മതനിരപേക്ഷത, ജനാധിപത്യം, സമത്വം തുടങ്ങിയവ പാഠ്യപദ്ധതിയുടെ ഭാഗമാകണം. പ്രീ സ്കൂൾ, സ്കൂൾ, അധ്യാപക വിദ്യാഭ്യാസം, മുതിർന്ന പൗരന്മാർക്കുള്ള തുടർ വിദ്യാഭ്യാസം എന്നിങ്ങനെ 4 പാഠ്യപദ്ധതി ചട്ടക്കൂടുകളാണ് വികസിപ്പിക്കുക. പൊതുസമൂഹത്തിന്റെ നിർദേശങ്ങൾക്കായി ചർച്ചകൾ സംഘടിപ്പിക്കണം. അതിന്റെ അടിസ്ഥാനത്തിൽ ഫോക്കസ് ഗ്രൂപ്പുകൾ രൂപീകരിച്ച് അന്തിമ രൂപരേഖ തയാറാക്കണം. പാഠപുസ്‌തകങ്ങളും അധ്യാപകർക്കുള്ള പഠന സഹായികളും തയാറാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. 

Content Summary: Curriculum Revamp

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA