ADVERTISEMENT

സർവകലാശാലകളുടെ നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതി വരുത്തുന്നതിനു സർക്കാർ നിയോഗിച്ച സർവകലാശാലാ നിയമപരിഷ്കരണ കമ്മിഷനും സർവകലാശാലകളിലെയും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പരീക്ഷാ പരിഷ്കരണത്തിനു രൂപീകരിച്ച കമ്മിഷനും പരിശോധനാ വിഷയങ്ങൾ സംബന്ധിച്ചു പൊതുജനാഭിപ്രായം തേടും. 

 

ഡോ.എൻ.ജെ. ജയകുമാർ ആണ്  നിയമ ഭേദഗതി കമ്മിഷൻ ചെയർമാൻ. എംജി  സർവകലാശാല പ്രോ വൈസ് ചാൻസലർ പ്രഫ.സി.ടി.അരവിന്ദ കുമാറാണ് പരീക്ഷാ പരിഷ്കരണ കമ്മിഷൻ ചെയർമാൻ. വിശദാംശങ്ങൾ സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ www.kshec.kerala.gov.in എന്ന പോർട്ടലിൽ ലഭ്യമാണ്. 

 

ജനങ്ങൾക്ക് തങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ഇ മെയിലായോ കത്ത് മുഖേനയോ അയയ്ക്കാം. ഇമെയിൽ: universityactcommission@gmail.com ,  examreformcommission@gmail.com

 

കോഓർഡിനേറ്റർ, സർവകലാശാല നിയമപരിഷ്കരണ കമ്മിഷൻ, സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയം ക്യാംപസ്, പിഎംജി, വികാസ് ഭവൻ, തിരുവനന്തപുരം - 695033 ഫോൺ 8075634823. കോഓർഡിനേറ്റർ, പരീക്ഷാ പരിഷ്കരണ കമ്മിഷൻ, സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയം ക്യാംപസ്, പിഎംജി, വികാസ് ഭവൻ, തിരുവനന്തപുരം - 695033 ഫോൺ 9446787902.

 

Content Summary: Exam Reform Commission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com