പുനർമൂല്യനിർണയത്തിൽ ഒരു മാർക്കെങ്കിലും കൂടിയാൽ ഫീസ് തിരിച്ചു നൽകണം: കമ്മീഷൻ

examination
പ്രതീകാത്മക ചിത്രം
SHARE

പുനർമൂല്യനിർണയത്തിൽ ഒരു മാർക്കെങ്കിലും അധികം ലഭിച്ചാൽ, ഇതിനായി വിദ്യാർഥികൾ അടച്ച ഫീസ് തിരികെനൽകണമെന്നു സംസ്ഥാന ബാലാവകാശ കമ്മിഷൻ. 10 ശതമാനത്തിലധികം മാർക്ക്  ലഭിച്ചാൽ ഫീസ് തിരിച്ചുകൊടുക്കുന്നതാണു നിലവിലെ രീതി. ഇതി‍ൽ മാറ്റം വരുത്തി പരീക്ഷാ മാനുവൽ പരിഷ്കരിക്കണമെന്നാണു കമ്മിഷന്റെ നിർദേശം. 

തിരുവനന്തപുരം നാലാഞ്ചിറയിലെ പ്ലസ്ടു വിദ്യാർഥിനി സമർപ്പിച്ച പരാതിയിലാണു നിർദേശം. പ്ലസ് വൺ പരീക്ഷയുടെ മാർക്ക് വന്നപ്പോൾ 4 എപ്ലസും 2 എ ഗ്രേഡുമാണുണ്ടായിരുന്നത്. എ ഗ്രേഡ് ലഭിച്ച ഹിന്ദിക്കും ഇംഗ്ലിഷിനും പുനർമൂല്യനിർണയത്തിന് അപേക്ഷിച്ചു. പേപ്പർ ഒന്നിനു ഫീസായി 500 രൂപയും ഉത്തരക്കടലാസിന്റെ പകർപ്പിനായി 300 രൂപയും അടച്ചു. ഇംഗ്ലിഷിന്റെ മാർക്ക് വ്യത്യാസപ്പെട്ടില്ലെങ്കിലും ഹിന്ദിക്ക് 80 എന്നത് 95 ആയി. ഹിന്ദിക്ക് അടച്ച ഫീസ് തിരികെ ലഭിച്ചു. 10 ശതമാനത്തിലധികം മാർക്ക് പുനർമൂല്യനിർണയത്തിൽ വർധിച്ചാൽ ഫീസ് തിരിച്ചുനൽകാറുണ്ടെന്നു പരീക്ഷാ വിഭാഗം ജോയിന്റ് ഡയറക്ടർ റിപ്പോർട്ട് നൽകി. ഫീസ് പൂർണമായി ഒഴിവാക്കുന്നതു പ്രായോഗികമല്ലെന്നു നിരീക്ഷിച്ച കമ്മിഷൻ, നിലവിലുള്ള മാർക്കിനെക്കാൾ എന്തെങ്കിലും വർധനയുണ്ടായാൽ അടച്ച ഫീസ് തിരിച്ചുകൊടുക്കണമെന്നു നിർദേശിക്കുകയായിരുന്നു.

English Summary: Kerala State – Commission for Protection of Child Rights About Exam Paper Revaluation

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA