ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനത്തിന് ജെറ്റ് 2021

film
SHARE

പുണെ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് (ftii.ac.in), കൊൽക്കത്ത സത്യജിത് റേ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് (srfti.ac.in) എന്നിവിടങ്ങളിലേക്കുള്ള പൊതുപ്രവേശനപരീക്ഷയായ ജെറ്റ് 2021നു (ജോയിന്റ് എൻട്രൻസ് ടെസ്റ്റ്) ഡിസംബർ 2 വരെ അപേക്ഷിക്കാം (applyjet2021.in). 

ഏതെങ്കിലും ബാ‌ച്‌ലർ ബിരുദമുള്ളവർക്കും അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. രണ്ട് ഇൻസ്റ്റിറ്റ്യൂട്ടിലേക്കും ഒരു അപേക്ഷ മതി. ഒരു ഗ്രൂപ്പിലെ ഒന്നിലേറെ കോഴ്സുകൾക്ക് അപേക്ഷിക്കാൻ കഴിയില്ല. 

ഭിന്നശേഷിക്കാർക്ക് 5%, സാമ്പത്തിക പിന്നാക്കവിഭാഗത്തിന് 10% അടക്കം സീറ്റ് സംവരണമുണ്ട്.‌ ഡിസംബർ 18 നും 19 നുമായാണു പരീക്ഷ. തിരുവനന്തപുരത്തും കേന്ദ്രമുണ്ട്. പരീക്ഷാ സ്കീം സൈറ്റിലുണ്ട്. 

ആർട് ഡയറക്‌ഷൻ & പ്രൊഡക്‌ഷൻ ഡിസൈൻ കോഴ്സിന് അപ്ലൈഡ് ആർട്സ്, ആർക്കിടെക്ചർ, പെയിന്റിങ്, സ്കൾപ്ചർ, ഇന്റീരിയർ ഡിസൈൻ അഥവാ ബന്ധപ്പെട്ട ബിരുദമോ തുല്യ യോഗ്യതയോ വേണം. സൗണ്ട് റിക്കോർഡിങ്ങിനു പ്ലസ് ടുവിൽ ഫിസിക്സ് വേണമെന്ന നിബന്ധന ഇത്തവണയില്ല. ജെറ്റ് സ്കോർ സൈറ്റിൽ വരും. ഇതിനു 2022 സെപ്റ്റംബർ 30 വരെയേ സാധുതയുള്ളൂ.

പുണെ, കൊൽക്കത്ത ഇൻസ്റ്റിറ്റ്യൂട്ടുകൾ സ്വതന്ത്രമായി തനതു രീതിയിൽ പ്രവേശനം നടത്തും. പ്രവേശനത്തിന്റെ ആദ്യഘട്ടമായി ജെറ്റ് സ്കോർ പരിഗണിക്കുമെന്നു മാത്രം. ഇന്റർവ്യൂ, ഓറിയന്റേഷൻ തുടങ്ങിയവയുമുണ്ട്. ഫീസ് നിരക്ക്, സ്കോളർഷിപ് എന്നിവ സംബന്ധിച്ച വിവരങ്ങൾ സൈറ്റിൽ. 

English Summary: Admission In Satyajit Ray Film & Television Institute And Film and Television Institute of India

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചോക്ലേറ്റ് ചാക്കോച്ചനൊക്കെ പണ്ട്, ഇപ്പോ കൈയിൽ ചോക്ലേറ്റിന്റെ കവർ മാത്രമേയുള്ളു | Nna Thaan Case Kodu

MORE VIDEOS