വിരൽത്തുമ്പിൽ ലഭിക്കും സർട്ടിഫിക്കറ്റുകൾ

computer
SHARE

കോഴ്സ് പ്രവേശനത്തിനും ജോലിക്കും അപേക്ഷയോടൊപ്പം വേണ്ട സർട്ടിഫിക്കറ്റുകൾ വെബ് സൈറ്റിലൂടെ; സൗജന്യസേവനം 

സ്കൂൾ, കോളജ് പ്രവേശനത്തിനും ജോലിക്കും അപേക്ഷിക്കുന്നവർ സർക്കാർ ഓഫിസുകളിൽ നിന്നു പല സർട്ടിഫിക്കറ്റുകളും വാങ്ങി സമർപ്പിക്കേണ്ടതുണ്ട്. പല രേഖകളും ഓൺലൈൻ വഴി സൗജന്യമായി ലഭിക്കുന്ന സംവിധാനം ഇ–ഗവേണൻസിന്റെ ഭാഗമായി കേരളസർക്കാർ ഒരുക്കിയിട്ടുണ്ട്. 

ഓരോ ആവശ്യത്തിനും പരിഗണിക്കുന്ന രേഖകൾ 

∙ജാതി സർട്ടിഫിക്കറ്റിനുള്ള വിദ്യാഭ്യാസരേഖ – എസ്എസ്എൽസി ബുക് 

∙സ്വദേശം തെളിയിക്കാൻ – ജനന സർട്ടിഫിക്കറ്റ് / 5 വർഷം വിദ്യാലയത്തിലെ പഠനം / ഇതര സംസ്ഥാനക്കാർക്ക് വില്ലേജ് ഓഫിസർ വഴി 

∙മൈനോറിറ്റി – എസ്എസ്എൽസി ബുക് 

∙റസിഡൻസ് – ആധാർ കാർഡ് 

∙ലൈഫ് സർട്ടിഫിക്കറ്റ് – ജീവൻ പ്രമാൺ 

∙ബന്ധുത്വ സർട്ടിഫിക്കറ്റ് – റേഷൻകാർഡ്, സ്കൂൾ സർട്ടിഫിക്കറ്റ്, ആധാർ, പാസ്പോർട്ട് ഇവയിലുണ്ടെങ്കിൽ, വേറെ സർട്ടിഫിക്കറ്റ് വേണ്ട 

∙കുടുംബാംഗത്വം– റേഷൻ കാർഡ് 

∙മിശ്രവിവാഹ സർട്ടിഫിക്കറ്റ് – വിവാഹ സർട്ടിഫിക്കറ്റ്, ഭാര്യാഭർത്താക്കന്മാരുടെ ജാതി രേഖപ്പെടുത്തിയ വിദ്യാഭ്യാസരേഖകൾ, സത്യവാങ്മൂലം എന്നിവ ചേർത്താൽ മിശ്രവിവാഹ സർട്ടിഫിക്കറ്റിനു പകരമായി സ്വീകരിക്കും 

∙ഐഡന്റിഫിക്കേഷൻ സർട്ടിഫിക്കറ്റ് – തിരിച്ചറിയൽ രേഖയില്ലെങ്കിൽ ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റ് ഗസറ്റഡ് ഓഫിസറിൽ നിന്നു വാങ്ങുക 

പ്രധാനപ്പെട്ട സൈറ്റുകൾ 

∙ ജനന സർട്ടിഫിക്കറ്റ് –https://erp.lsgkerala.gov.in/erp/guest/cert/br 

∙ വരുമാന / ജാതി / മൈനോറിറ്റി / നേറ്റിവിറ്റി / കമ്യൂണിറ്റി സർട്ടിഫിക്കറ്റ്– https://edistrict.kerala.gov.in 

∙ വൊക്കേഷനൽ ഹയർ സെക്കൻഡറി പ്രവേശനം – https://vhscap.kerala.gov.in 

∙ പ്രീമെട്രിക് സ്കോളർഷിപ്- 9, 10; പോസ്റ്റ്–മെട്രിക് സ്കോളർഷിപ് – പ്ലസ്‌വൺ മുതൽ; ദുർബലവിഭാഗ സ്റ്റൈപൻഡ്, പിന്നാക്ക വിഭാഗങ്ങളുടെ എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ്, പ്രതിഭാധനർക്കു പ്രോത്സാഹനസമ്മാനം–https://egrantz.kerala.gov.in 

∙ ദേശീയ സ്കോളർഷിപ് പോർട്ടൽ – https://scholarships.gov.in 

∙ കോളജ് വിദ്യാഭ്യാസ വകുപ്പിലെ സ്കോളർഷിപ്പുകൾ– http://collegiateedu.kerala.gov.in എന്ന സൈറ്റിലെ Scholarships ലിങ്ക് 

∙ ആസ്പയർ സ്കോളർഷിപ് – https://aspirescholarship.org 

Content Summary: Online Certificates for Education And Job

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA