നോര്‍ക്ക റൂട്ട്‌സ് മൈക്രോ സ്‌കില്‍സ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു

micro-skills-pragram
SHARE

കേരള സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്സും ഐസിറ്റി അക്കാദമി ഓഫ് കേരളയും സംയുക്തമായി സംഘടിപ്പിക്കുന്ന മൈക്രോ സ്‌കില്‍സ് പ്രോഗ്രാമിന് ഇപ്പോള്‍ അപേക്ഷിക്കാം. ഒരു മാസം നീണ്ടു നില്‍ക്കുന്ന സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ് ആന്‍ഡ് എസ്ഇഒ, ജാവാ പ്രോഗ്രാമിങ്, ബിസിനസ് ഇന്റലിജന്‍സ് യൂസിങ് എക്സെല്‍ ആന്‍ഡ് ടാബ്ലോ എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം നടത്തുന്നത്. 

കോഴ്സുകള്‍ ഓണ്‍ലൈനായതിനാല്‍  വിദ്യാർഥികള്‍ക്ക് എവിടെ ഇരുന്നുകൊണ്ടും കോഴ്സില്‍ പങ്കെടുക്കാനാകും. പ്രവേശന പരീക്ഷയില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന വിദ്യാർഥികള്‍ക്ക് നോര്‍ക്കയുടെ 75 ശതമാനം സ്‌കോളര്‍ഷിപ്പും ലഭിക്കും. എന്‍ജിനീയറിങ് സയന്‍സ് വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ 3 വര്‍ഷത്തെ ഡിപ്ലോമ പാസായവര്‍ക്കും അവസാന വര്‍ഷ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും രണ്ടാം വര്‍ഷ ബിരുദധാരികള്‍ക്കും ജാവ കോഴ്സിന് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ ബിരുദധാരികളായിട്ടുള്ളവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും രണ്ടാം വര്‍ഷ വിദ്യാർഥികള്‍ക്കും ബിസിനസ് ഇന്റലിജന്‍സ്,  സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ് കോഴ്സിലേക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് അടിസ്ഥാന കംപ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടായിരിക്കണം. ഒരുമാസം (60 മണിക്കൂര്‍) ദൈര്‍ഘ്യമുള്ള കോഴ്സുകളില്‍ സെല്‍ഫ് ലേണിങ്ങിന് പുറമെ 24 മണിക്കൂര്‍ ഓരോ മേഖലയിലെയും വിദഗ്ദ്ധരുടെ ലൈവ് സെക്ഷനും ഉണ്ടായിരിക്കും. 

കൂടാതെ കോഴ്സ് കാലയളവില്‍ പ്രമുഖ പ്രൊഫഷണല്‍ സോഷ്യല്‍ നെറ്റ് വര്‍ക്കായ ലിങ്ക്ട് ഇന്‍ ലേണിങ് സംവിധാനം സൗജന്യമായി പ്രയോജനപ്പെടുത്താനാകുമെന്നത് കോഴ്സിന്റെ പ്രത്യേകതയാണ്. ഇതിലൂടെ 16000 ത്തോളം തൊഴില്‍ സാധ്യതയേറിയ കോഴ്സുകള്‍ പഠിക്കാനും നൈപുണ്യം വര്‍ദ്ധിപ്പിക്കാനും വിദ്യാർഥികള്‍ക്ക് സാധിക്കും. മൂന്ന് കോഴ്സുകള്‍ക്കും ജിഎസ്ടി കൂടാതെ 6000 രൂപയാണ് ഫീ. അപേക്ഷകള്‍ https://ictkerala.org വെബ്‌സൈറ്റില്‍ ഡിസംബര്‍ 7-ന് മുമ്പ് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പ്രവേശന പരീക്ഷ ഡിസംബര്‍ 11 ന് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്- 8078102119,7594051437, നോര്‍ക്ക റൂട്ട് ടോള്‍ ഫ്രീ - 1800 425 3939 എന്ന നമ്പരുകളില്‍ ബന്ധപ്പെടാം.

Content Summary: NORKA Roots Micro Skill Program

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS