ADVERTISEMENT

ഗവ.എൻജിനീയറിങ് കോളജുകളിലെ അധ്യാപകരെ തരംതാഴ്ത്തിയതിനു പിന്നാലെ, സർക്കാർ ഉടമസ്ഥതയിലുള്ള ഐഎച്ച്ആർഡി എൻജിനീയറിങ് കോളജുകളിൽ യുജിസി/ എഐസിടിഇ സ്കീം അനുസരിച്ചുള്ള യോഗ്യതയില്ലാതെ സ്ഥാനക്കയറ്റം ലഭിച്ച 137 അധ്യാപകർ വാങ്ങിയ അധിക ശമ്പളം ഗഡുക്കളായി തിരികെ പിടിക്കാൻ സർക്കാർ ഉത്തരവിറക്കി. 

 

സുപ്രീംകോടതിയുടെയും സിഎജിയുടെയും നിർദേശാനുസരണം ആണു നടപടി. ഐഎച്ച്ആർഡി പോളിടെക്നിക്കുകളിൽ ജോലി ചെയ്തിരുന്നവർക്ക് യോഗ്യത മെച്ചപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗക്കയറ്റം നൽകിയപ്പോൾ മുൻകാല സർവീസ് കൂടി കണക്കിലെടുത്താണ് ശമ്പളം നിശ്ചയിച്ചത്. നെറ്റ്/ പിഎച്ച്ഡി യോഗ്യതയില്ലാത്തവർ ഐഎച്ച്ആർഡി കോളജുകളിൽ യുജിസി ശമ്പളം വാങ്ങുന്നതായും സർക്കാർ കണ്ടെത്തി.

 

എൻജിനീയറിങ് അല്ലാത്ത വിഷയങ്ങൾ പഠിപ്പിക്കുന്ന യുജിസി യോഗ്യതയില്ലാത്ത അധ്യാപകരെയും അവരുടെ പഴയ ലാവണങ്ങളിലേക്കു മാറ്റാനും അധിക ശമ്പളം തിരിച്ചുപിടിക്കാനും ഉത്തരവിലുണ്ട്.

 

Content Summary: Revert non-qualified faculty, recover excess salary paid, Kerala govt tells IHRD

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com