നിത്യ ജീവിതത്തിലെ പ്രയോഗികതയുമായി ട്രിപ്പിൾ ഇ, ഇസി കോഴ്സുകൾ ശ്രദ്ധേയമാകുന്നു

nehru-03
SHARE

ആധുനിക മനുഷ്യന്‍റെ ജീവിതത്തില്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് വൈദ്യുതി. ഒരു ദിവസം വൈദ്യുതി ഒന്ന് നിലച്ചാല്‍ നിത്യജീവിതത്തിന്‍റെ താളം തെറ്റിയ പ്രതീതിയാണ് പലര്‍ക്കും ഉണ്ടാകാറുള്ളത്. ഇത്രത്തോളം തന്നെ വലുതാണ്  ഇലക്ട്രോണിക് ഉപകരണങ്ങളും വാര്‍ത്താവിനിമയ സംവിധാനങ്ങളും ഇന്ന് ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം. ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ ഇവയുമായി ബന്ധപ്പെട്ട  പഠനശാഖകളായ ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്ങിനും, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്ങിനും പ്രാധാന്യമേറുന്നു.

ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്

വൈദ്യുതിയുടെ സാങ്കേതിക വശങ്ങളുമായി ബന്ധപ്പെട്ട ഈ കോഴ്സ് മുഖ്യമായും സര്‍ക്യൂട്ടുകളുടെയും ഇലക്ട്രോണിക് ഉപകരണങ്ങളുടെയും രൂപകല്‍പനയും അവയുടെ ആപ്ലിക്കേഷനുകളും കൈകാര്യം ചെയ്യുന്നു. വൈദ്യുതിയുടെ പ്രായോഗികതയില്‍ ഊന്നിയ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്ങ് നമ്മുടെ ജീവിതത്തില്‍ ആവശ്യമായ പല ഇലക്ട്രിക്കല്‍ സംവിധാനങ്ങളുടെയും രൂപകല്‍പന, നിര്‍മ്മാണം, ഉപയോഗം എന്നിവയില്‍ വൈദഗ്ധ്യം നേടാന്‍ സഹായിക്കും. വൈദ്യുതി ഉത്പാദനം, വിതരണം, വിനിമയം, യന്ത്ര നിയന്ത്രണം എന്നിവയെല്ലാം ഈ പഠന ശാഖയില്‍ ഉള്‍പ്പെടുന്നു. 

കണ്‍ട്രോള്‍ സിസ്റ്റം, കമ്മ്യൂണിക്കേഷന്‍സ്, സിഗ്നല്‍ പ്രോസസിങ്ങ്, മൈക്രോ-പ്രോസസര്‍, റേഡിയോ ഫ്രീക്വന്‍സി ഡിസൈന്‍, ഇലക്ട്രിക് മെഷീന്‍സ്, ഊര്‍ജ്ജോത്പാദനം തുടങ്ങിയ വിഷയങ്ങളില്‍ അടിസ്ഥാനപരമായ അറിവുകള്‍ നല്‍കുന്ന ഡിപ്ലോമ, ബിടെക്, ബിഇ, എംടെക് കോഴ്സുകള്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്ങില്‍ ലഭ്യമാണ്. സെമികണ്ടക്ടറുകള്‍, അനലോഗ് ഇലക്ട്രോണിക്സ്, പവര്‍ സിസ്റ്റംസ്, വലിയ വൈദ്യുതി പ്രസാരണ ലൈനുകള്‍, ഡിജിറ്റല്‍ ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍ മെഷീന്‍സ്, കണ്‍ട്രോള്‍ സംവിധാനങ്ങള്‍ തുടങ്ങിയവയെ കുറിച്ചെല്ലാം വിദ്യാര്‍ഥികള്‍ ഈ പ്രഫഷണല്‍ കോഴ്സുകളില്‍ പഠിക്കുന്നു. 

ഇന്ത്യയിലും വിദേശത്തുമായി നിരവധി ജോലി സാധ്യതകളാണ് ഇഇഇ വിദ്യാര്‍ഥികള്‍ക്കുള്ളത്. താരതമ്യേന പുതിയ മേഖലയാണെങ്കിലും ആധുനിക ജീവിതത്തിന്‍റെ എല്ലാ വശങ്ങളെയും ഈ പഠനശാഖ സ്വാധീനിക്കുന്നതായി കാണാം. സാങ്കേതിക വ്യവസായങ്ങള്‍ മുതല്‍ നിര്‍മ്മാണ മേഖല വരെ നീണ്ടു കിടക്കുന്ന തൊഴിലവസരങ്ങള്‍ ഇഇഇ വിദ്യാര്‍ഥികളെ കാത്തിരിക്കുന്നു. പല കമ്പനികളുടെയും ഗവേഷണ, വികസന വിഭാഗത്തില്‍ ഉയര്‍ന്ന ശമ്പളത്തോടെ ജോലി നേടാനും ഈ കോഴ്സ് വഴിയൊരുക്കുന്നു. ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും പൂര്‍ത്തിയാക്കി അധ്യാപന മേഖലയും വിദ്യാര്‍ഥികള്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ്. 

ഏതൊരു നിര്‍മ്മാണ, ഉത്പാദന കമ്പനി  എടുത്താലും വന്‍തോതിലുള്ള വൈദ്യുതി ഉപയോഗം ഇവര്‍ക്ക് ആവശ്യമാണെന്ന് കാണാം. ഈ നിര്‍മ്മാണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതിനുള്ള വൈദ്യുതി സംവിധാനങ്ങള്‍ രൂപകല്‍പന ചെയ്യാനും അവ നടത്തിക്കൊണ്ട് പോകുന്നതിനും നൈപുണ്യമുള്ള ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയര്‍മാർ അത്യന്താപേക്ഷിതമാണ്. ഇവിടെയെല്ലാം ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയര്‍മാര്‍ക്ക് വലിയ തൊഴിലവസരങ്ങളാണ് ഉള്ളത്. ഇതിന് പുറമേ സര്‍ക്കാര്‍, സ്വകാര്യ ഉടമസ്ഥതയിലുള്ള വൈദ്യുതോത്പാദന പ്ലാന്‍റുകളിലും ഇഇ എന്‍ജിനീയര്‍മാര്‍ക്ക് തൊഴില്‍ സാധ്യതകളുണ്ട്.വിവിധ ഉപകരണങ്ങള്‍ രൂപകല്‍പന ചെയ്ത് നിര്‍മ്മിക്കുന്ന സോഫ്ട് വെയര്‍ കമ്പനി കളിലും ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയര്‍മാര്‍ക്ക് ജോലി ചെയ്യാവുന്നതാണ്. 

ഇന്ത്യയ്ക്കകത്തും പുറത്തുമെല്ലാം വന്‍സാധ്യതകളുള്ള ഈ മേഖലയില്‍ വിജയിക്കുന്നതിന് പഠനത്തോടൊപ്പം പ്രായോഗിക തൊഴില്‍ പരിചയവും ആവശ്യമാണ്. ലാബ് സെഷനുകളും പ്രാക്ടിക്കലുകളും വഴി നെഹ്റു കോളജ് പോലുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ഇഇഇ വിദ്യാര്‍ഥികളുടെ തൊഴില്‍ക്ഷമത ഉറപ്പാക്കുന്നു. 

ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്

ഒരു മൊബൈൽ ഫോൺ എങ്കിലും കൈ വശമില്ലാത്ത മനുഷ്യർ ഇന്നില്ല. മൊബൈൽ ഫോൺ മുതൽ കമ്പ്യൂട്ടറും ടിവിയും എന്നു വേണ്ട നിത്യോപയോഗ സാധനങ്ങളിൽ എല്ലാം ഇലക്ട്രോണിക്സ് ഘടകങ്ങളുടെ സാന്നിധ്യം കാണാം. വൈദ്യുത ഘടകങ്ങള്‍ ഉപയോഗിച്ച് ഇലക്ട്രോണിക് സര്‍ക്യൂട്ടുകളും യന്ത്രങ്ങളും ഇന്‍റഗ്രേറ്റഡ് സര്‍ക്യൂട്ടുകളും അവയുടെ സംവിധാനങ്ങളും രൂപകല്‍പന ചെയ്യാന്‍ സഹായിക്കുന്ന എന്‍ജിനീയറിങ്ങ് പഠന മേഖലയാണ് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്ങ്. ജനങ്ങള്‍ക്ക് ഉപകാരപ്രദമായ ഇലക്ട്രോണിക്സ് യന്ത്രങ്ങള്‍ രൂപകല്‍പന ചെയ്യുന്ന ഈ കോഴ്സ് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങിന്‍റെ ഒരു ഉപശാഖയാണ്. 

സര്‍ഗ്ഗാത്മകത ഏറ്റവും ആവശ്യമുളള ഒരു പഠന മേഖലയാണ് ഇത്. ഈ കോഴ്സ് കഴിഞ്ഞിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് ഇലക്ട്രോണിക് ടെക്നോളജിസ്റ്റ്, ടെസ്റ്റ് എന്‍ജിനീയര്‍, പ്രോജക്ട് എന്‍ജിനീയര്‍, പ്രോഡക്ട് എന്‍ജിനീയര്‍,ഡവലപ്മെന്‍റ് മാനേജര്‍, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ കണ്‍സല്‍ട്ടന്‍റ്, സീനിയര്‍ സെയില്‍സ് മാനേജര്‍, പ്രഫസര്‍, അസിസ്റ്റന്‍റ് പ്രഫസര്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന തൊഴിലുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്. അനുദിനം വളര്‍ന്നു കൊണ്ടിരിക്കുന്ന ഇലക്ട്രോണിക്സ് മേഖലയില്‍ ഇന്ത്യയിലും വിദേശത്തും ധാരാളം തൊഴിലവസരങ്ങളുണ്ട്. 

സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലും നല്ല ജോലി സാധ്യതകളുള്ള ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്ങിന്  വിദ്യാര്‍ഥികള്‍ക്ക് ഇടയില്‍ ഡിമാന്‍ഡ് വര്‍ദ്ധിച്ചിട്ടുണ്ട്. സാങ്കേതിക വിദ്യയുടെ വികാസത്തിന് അനുസൃതമായി പല പുതിയ ട്രെന്‍ഡുകളും പ്രത്യക്ഷപ്പെടുന്ന മേഖല കൂടിയാണ് ഇത്. ഇ-ടെക്സ്റ്റൈല്‍സ്, നാനോഇലക്ട്രോമെക്കാനിക്കല്‍ സിസ്റ്റംസ്, 3ഡി ബയോമെട്രിക്സ്, ഫ്ളെക്സിബിള്‍ ഡിസ്പ്ലേ, മികച്ച സെന്‍സിങ്ങ് കാര്യക്ഷമത എന്നിങ്ങനെ അതിനൂതനമായ പല വിഷയങ്ങളും ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ പഠന മേഖലയുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വരുന്നുണ്ട്. നിരന്തരമുള്ള ഈ നവീകരണം ഇലക്ട്രോണിക്സ് എന്‍ജിനീയര്‍മാരുടെ തൊഴില്‍ സാധ്യതകളും പതിന്മടങ്ങ് വർധിപ്പിക്കുന്നു. 

Content Summary: Electronics And CommunicationEngineering& Electrical And Electronics Engineering

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

50ന്റെ ചെറുപ്പത്തിൽ കെഎസ്ആർടിസിയിലെ കാരണവർ

MORE VIDEOS