ഫാര്‍മസിസ്റ്റുകള്‍ക്ക് കാനഡയില്‍ കുടിയേറാന്‍ അവസരം

canapprove-3
SHARE

കാനഡയില്‍, പ്രത്യേകിച്ചും കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട തൊഴിലുകളില്‍ പ്രാവീണ്യമുള്ളവര്‍ക്ക് വലിയ ഡിമാന്‍ഡ് ആണുള്ളത്.  അതിനാല്‍ തന്നെ ഫാര്‍മസിസ്റ്റുകള്‍ക്ക് കാനഡയിലേക്ക് കുടിയേറാന്‍ ഇപ്പോള്‍ ഏറ്റവും അനുയോജ്യമായ സമയമാണ്. കാനഡയില്‍ നിന്നുള്ള ജോബ് ഓഫറോടുകൂടിയും അല്ലാതെയും ഫാര്‍മസിസ്റ്റുകള്‍ക്ക് കുടിയേറ്റത്തിനായി അപേക്ഷിക്കാം. 

കാനഡയുടെ ഉയര്‍ന്ന ഡിമാന്‍ഡ് ഉള്ള തൊഴിലുകളുടെ ലിസ്റ്റില്‍ അഥവാ നാഷണല്‍ ഒക്യുപെഷന്‍ ക്ലാസിഫിക്കേഷന്‍ (എന്‍ ഒ സി) ലിസ്റ്റില്‍ ഫാര്‍മസിസ്റ്റ് എന്ന തൊഴില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഈ ലിസ്റ്റില്‍ ഫാര്‍മസിസ്റ്റുകളുടെ എന്‍ ഒ സി കോഡ് 3131 ആണ്.  ഈ എന്‍ ഓ സി കോഡ് ഉപയോഗിച്ച് എക്സ്പ്രസ് എന്‍ട്രി വഴി ഫാര്‍മസിസ്റ്റുകള്‍ക്ക് കാനഡയിലേക്ക് കുടിയേറുവാനായി അപേക്ഷിക്കാം.  എന്‍ ഒ സി കോഡ് 3131ല്‍ തന്നെ താഴെ പറയുന്ന വിവിധ തൊഴില്‍വിഭാഗങ്ങളില്‍ ഫാര്‍മസിസ്റ്റുകള്‍ക്ക് അപേക്ഷിക്കുവാന്‍ സാധിക്കും:

∙ ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റ് 

∙ കമ്യൂണിറ്റി ഫാര്‍മസിസ്റ്റ് 

∙ ഡിസ്പെന്‍സറി ഡിപ്പാര്‍ട്ട്മെന്‍റ് സൂപ്പര്‍വൈസര്‍-ഹോസ്പിറ്റല്‍ 

∙ ഡ്രഗ് ഇന്‍ഫോമേഷന്‍ ഫാര്‍മസിസ്റ്റ് 

∙ ഡ്രഗ്ഗിസ്റ്റ്

∙ ഹെല്‍ത്ത്കെയര്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ ഫാര്‍മസിസ്റ്റ് 

∙ ഹോസ്പിറ്റല്‍ ഡ്രഗ്ഗിസ്റ്റ് 

∙ ഇന്‍റസ്ട്രിയല്‍ ഫാര്‍മസിസ്റ്റ് 

∙ ഇന്‍റേണ്‍ ഫാര്‍മസിസ്റ്റ് 

∙ ഫാര്‍മസിസ്റ്റ് 

∙ ഫാര്‍മസിസ്റ്റ് കണ്‍സള്‍ട്ടന്‍റ് 

∙ രജിസ്റ്റേഡ് ഫാര്‍മസിസ്റ്റ് 

∙ റീടെയില്‍ ഫാര്‍മസിസ്റ്റ് 

∙ കാനഡയില്‍ ഫാര്‍മസിസ്റ്റ് ആയി കുടിയേറാന്‍ വേണ്ട യോഗ്യതകള്‍ 

∙ ഫാര്‍മസിയില്‍ ഒരു യൂണിവേഴ്സിറ്റി ഡിഗ്രി 

∙ പ്രാക്റ്റിക്കല്‍ ട്രെയിനിങ് 

∙ സ്ഥിരതാമസമാക്കാന്‍ ആഗ്രഹിക്കുന്ന കാനഡയിലെ പ്രോവിന്‍സ് അല്ലെങ്കില്‍ ടെറിട്ടറി നല്‍കുന്ന ലൈസന്‍സ്

കാനഡയിലേക്ക് കുടിയേറുന്നതെങ്ങനെ?

കാനഡയിലേക്ക് കുടിയേറാന്‍ ആദ്യമായി ചെയ്യേണ്ടത് ഒരു എക്സ്പ്രസ് എന്‍ട്രി പ്രൊഫൈല്‍ ഉണ്ടാക്കുകയാണ്. നിങ്ങള്‍ക്കു ലഭിക്കുന്ന കോംപ്രഹേന്‍സീവ് റാങ്കിങ് സിസ്റ്റം സ്കോറിന്റെ അടിസ്ഥാനത്തില്‍ കാനഡയില്‍ സ്ഥിരതാമസത്തിനുവേണ്ടി അപേക്ഷിക്കാന്‍ നിങ്ങള്‍ക്ക് ക്ഷണം ലഭിക്കും. നിങ്ങളുടെ പ്രായം, വിദ്യാഭ്യാസയോഗ്യത, തൊഴില്‍പരിചയം തുടങ്ങി വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് നിങ്ങളുടെ സിആര്‍എസ് സ്കോര്‍ നിശ്ചയിക്കപ്പെടുന്നത്. ഏതെങ്കിലും പ്രോവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാം വഴി അപേക്ഷിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് 600 സിആര്‍എസ് സ്കോര്‍ പോയന്റുകള്‍ കൂടുതല്‍ ആയി ലഭിക്കും. അങ്ങനെ പെട്ടന്നുതന്നെ കാനഡയിലേക്ക് കുടിയേറാന്‍ സാധിക്കും. എക്സ്പ്രസ് എന്‍ട്രി വഴി അല്ലാതെ പിഎന്‍പികള്‍ വഴി നേരിട്ടും കാനഡ കുടിയേറ്റത്തിന് അപേക്ഷിക്കാം. 

എങ്കിലും ഫാര്‍മസിസ്റ്റുകള്‍ക്ക് കാനഡ കുടിയേറ്റത്തിന് പെട്ടെന്നു അപേക്ഷിക്കാന്‍ കഴിയുന്ന മാര്‍ഗ്ഗങ്ങള്‍ ഇവയാണ്...

ഫെഡറല്‍ സ്കില്‍ഡ് വര്‍ക്കര്‍ ക്ലാസ്സ് 

എക്സ്പ്രസ് എന്‍ട്രി സിസ്റ്റം വഴി മാനേജ് ചെയ്യുന്ന ഫെഡറല്‍ ഇമിഗ്രേഷന്‍ പ്രോഗ്രാമുകളില്‍ ഒന്നാണ് ഫെഡറല്‍ സ്കില്‍ഡ് വര്‍ക്കര്‍ ക്ലാസ്. ഈ പ്രോഗ്രാം വഴി ഫാര്‍മസിസ്റ്റുകള്‍ക്ക് കാനഡയിലേക്ക് കുടിയേറാം. എന്നാല്‍ ഈ വിഭാഗത്തിലൂടെ കാനഡയില്‍ കുടിയേറുന്നതിന് യോഗ്യത നേടുവാന്‍ 100 പോയന്റില്‍ കുറഞ്ഞത് 67 എങ്കിലും നേടിയിരിക്കണം. 

ബ്രിട്ടീഷ് കൊളംബിയ പ്രോവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാം 

ബ്രിട്ടീഷ് കൊളംബിയ പ്രോവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമിന്റെ സ്കില്‍സ് ഇമ്മിഗ്രേഷന്‍ ഹെല്‍ത്ത്കെയര്‍ പ്രൊഫഷണല്‍  എന്ന വിഭാഗത്തിന്‍കീഴില്‍ ഫാര്‍മസിസ്റ്റുകള്‍ക്ക് കാനഡ കുടിയേറ്റത്തിന് അപേക്ഷിക്കാം. ഇതിന് യോഗ്യത നേടുവാന്‍ ഒരു ജോബ് ഓഫര്‍ ഉണ്ടായിരിക്കണം, ഫാര്‍മസിസ്റ്റ് ആയി ജോലി ചെയ്യാനുള്ള യോഗ്യതകള്‍ നേടിയിരിക്കണം, ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റ് ആയി കുറഞ്ഞത് രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. ഭാഷാപ്രാവീണ്യം ഉണ്ടായിരിക്കണം.

മാനിറ്റോബ പ്രോവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാം

മാനിറ്റോബ പ്രോവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമിലെ ഇന്‍ ഡിമാന്‍ഡ് ഒക്യുപ്പേഷനുകളില്‍ ഒന്നാണ് ഫാര്‍മസിസ്റ്റ്. മാനിറ്റോബയുടെ നോമിനേഷന്‍ ലഭിച്ചാല്‍ എക്സ്പ്രസ് എന്‍ട്രി വഴിയുള്ള കുടിയേറ്റം വളരെ എളുപ്പം ആയിരിക്കും. ഫ്രഞ്ച് ഭാഷയിലുള്ള പ്രാവീണ്യവും വളരെ ഗുണം ചെയ്യും.

ഈ പ്രവിശ്യകള്‍ക്കു പുറമെ പ്രധാനമായും ഒന്‍റാറിയോ, ക്യുബെക്, ആല്‍ബെര്‍ട്ട, സസ്കാച്ചുവാന്‍, നോവ സ്കോഷ്യ, ന്യൂ ബ്രന്സ്വിക്ക്, ന്യൂ ഫൌന്ദ്ലണ്ട് ആന്ഡ് ലാബ്രഡോര്‍, പ്രിന്‍സ് എഡ്വേഡ് ഐലന്‍റ് എന്നിവിടങ്ങളിലും അപേക്ഷിക്കാം.

ഫാര്‍മസിസ്റ്റ് ലൈസന്‍സ് നേടുവാന്‍ 

കാനഡയില്‍ ഫാര്‍മസിസ്റ്റ് ആയി ജോലി ചെയ്യുന്നതിന് നിങ്ങള്‍ സ്ഥിരതാമസമാക്കുവാന്‍ ഉദ്ദേശിക്കുന്ന പ്രവിശ്യയിലെ ലൈസന്‍സ് നേടിയിരിക്കണം. പി ആര്‍ വിസ ലഭിച്ചു ഡോക്യുമെന്‍റ് വെരിഫിക്കേഷന് ശേഷമാണ് ലൈസന്‍സിന് വേണ്ടിയുള്ള പരീക്ഷ എഴുതേണ്ടത്. ഇതില്‍ വിജയിച്ചാല്‍ നിങ്ങള്‍ക്ക് ഫാര്‍മസിസ്റ്റ് ആയി ജോലി ചെയ്യുന്നതിനുള്ള ലൈസന്‍സ് ലഭിക്കും. 

ഫാര്‍മസിസ്റ്റ് ആയി കാനഡയിലേക്ക് കുടിയേറുന്നതിനെക്കുറിച്ചും ലൈസന്‍സ് നേടുന്നതിനെക്കുറിച്ചും വിശദമായി അറിയുവാന്‍ കാനപ്രൂവിലെ കാനഡ കുടിയേറ്റവിദഗ്ദ്ധരോട് സംസാരിക്കാം. 

Canada CRS Calculator

കൂടുതൽ വിവരങ്ങൾക്ക്:

Website

www.canapprove.com  

+91 85939 40019(Kochi)|+91 75940 88000(Thrissur)| 75940 44222(Thiruvalla)

 Email: enquiry@canapprove.com   

Content Summary: Pharmacist Canapprove Canada Immigration

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Happy Home | ഈ വീട് നിങ്ങളെ സന്തോഷിപ്പിക്കും! 

MORE VIDEOS