അഞ്ച് വര്‍ഷ ബികോം എല്‍എല്‍ബി കോഴ്സുമായി നെഹ്റു കോളജ്

law-llb
Representative Image. Photo Credit: Andrey_Popov/ Shutterstock.com
SHARE

ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്നാണ് ഏതു കരിയര്‍ പാത തിരഞ്ഞെടുക്കണം എന്നത്. ഒരാളുടെ അഭിരുചിക്ക് ചേരുന്നതും അതേ സമയം തൊഴില്‍ സാധ്യതകളുള്ളതുമായ കോഴ്സ് കണ്ടെത്തുകയെന്നത് ജീവിത വിജയത്തിലേക്കുള്ള പാസ്പോർട്ട്‌ ആണെന്ന് പറയാം. അത്യന്തം മത്സരാധിഷ്ഠിതമായ ഇന്നത്തെ ലോകത്തില്‍ ഏതെങ്കിലും ഒരു വിഷയത്തിലെ ബിരുദ പഠനം കൊണ്ട് മാത്രം മികച്ച കരിയര്‍ സ്വന്തമാക്കാന്‍ കഴിഞ്ഞെന്ന് വരില്ല. വ്യത്യസ്ത വിഷയങ്ങളിലെ പ്രഫഷണലായ അറിവ് സ്വന്തമാക്കുന്നവര്‍ക്ക് തൊഴില്‍ വിപണിയില്‍ ഡിമാന്‍ഡ് ഏറെയാണ്. ഇവിടെയാണ് ഒരേ കോഴ്സില്‍ രണ്ട് വ്യത്യസ്ത ബിരുദങ്ങള്‍ സമ്മാനിക്കുന്ന ഇന്‍റഗ്രേറ്റഡ് ഡിഗ്രി പ്രോഗ്രാമുകള്‍ക്ക് ആവശ്യക്കാരേറുന്നത്. 

സയന്‍സ് വിഷയങ്ങള്‍ക്കൊപ്പം ബിഇ/ ബിടെക് നല്‍കുന്ന ഇന്‍റഗ്രേറ്റഡ് എംഎസ്‌സി പ്രോഗ്രാമുകള്‍, ആര്‍ട്സ് വിഷയങ്ങള്‍ക്കൊപ്പം എല്‍എല്‍ബി നല്‍കുന്ന ബിഎ എല്‍എല്‍ബി, കൊമേഴ്സ് സ്ട്രീമുകാര്‍ക്കുള്ള ബികോം എല്‍എല്‍ബി, ബിബിഎ എല്‍എല്‍എബി എന്നിങ്ങനെ വ്യത്യസ്ത തരം ഇന്‍റഗ്രേറ്റഡ് പ്രോഗ്രാമുകള്‍ ഇന്ന് ലഭ്യമാണ്. രണ്ട് ബിരുദങ്ങള്‍ വെവ്വേറെ പഠിക്കുന്നതിനേക്കാള്‍ ഒന്നോ രണ്ടോ വര്‍ഷം കുറച്ചു മതി ഇത്തരം ഇന്‍റഗ്രേറ്റഡ് കോഴ്സുകള്‍ പഠിച്ചിറങ്ങാന്‍ എന്നതാണ് പ്രധാന ഗുണം. 

പൊതു,സ്വകാര്യ മേഖലകളില്‍ നിരവധി തൊഴിലവസരങ്ങള്‍ നല്‍കുന്ന അത്യന്തം ബഹുമാനിക്കപ്പെടുന്ന കോഴ്സാണ് എല്‍എല്‍ബി. ഇന്ന് ഏറ്റവും കൂടുതല്‍ കോടതി വ്യവഹാരങ്ങള്‍ നടക്കുന്നത് ബിസിനസ് കോര്‍പ്പറേറ്റ് മേഖലയിലാണ്. കമ്പനികള്‍ തമ്മിലും കമ്പനികളും ഗവണ്‍മെന്‍റുകളും തമ്മിലും കമ്പനികളും വ്യക്തികളും തമ്മിലുമുള്ള തര്‍ക്കങ്ങള്‍ കീഴ്കോടതി മുതല്‍ സുപ്രീം കോടതി വരെ നടന്നു കൊണ്ടിരിക്കുന്നു. ഇവയിലെ തീര്‍പ്പുകള്‍ കോടികളുടെ ലാഭനഷ്ടങ്ങള്‍ കമ്പനികൾക്ക്  ഉണ്ടാക്കുമെന്നതിനാല്‍ ഏറ്റവും  മിടുക്കരായ വക്കീലന്മാരുടെ സേവനം ഇവര്‍ക്ക് ആവശ്യമുണ്ട്. ഈ ആവശ്യകത നിറവേറ്റാന്‍ വ്യാപാര, വാണിജ്യ മേഖലയില്‍ നല്ല ഗ്രാഹ്യമുള്ള ബികോം എല്‍എല്‍ബി ഇന്‍റഗ്രേറ്റഡ് ഇരട്ട ബിരുദധാരികള്‍ക്ക് കഴിയും. മറ്റ് എല്‍എല്‍ബി കോഴ്സുകള്‍ പഠിക്കുന്നവരെ അപേക്ഷിച്ച് അക്കൗണ്ടന്‍സി, ടാക്സേഷന്‍, കമ്പനി  നിയമം , ബിസിനസ് മാനേജ്മെന്‍റ്, ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് തുടങ്ങിയ വിഷയങ്ങളിലെ അറിവ് ബികോം എല്‍എല്‍ബിക്കാര്‍ക്ക് മുന്‍തൂക്കം നല്‍കും. 

കോർപ്പറേറ്റ് കമ്പനികളുടെയും സ്ഥാപനങ്ങളുടെയും നിയമോപദേഷ്ടാവ്, ലീഗല്‍ മാനേജര്‍, പിഒ മാനേജര്‍, തര്‍ക്കങ്ങള്‍ തീര്‍പ്പാക്കുന്ന ലിറ്റിഗേറ്റ് ലോയര്‍, ലീഗല്‍ കണ്‍സല്‍ട്ടന്‍റ്, എന്നിങ്ങനെ പല അവസരങ്ങളാണ് ഇന്‍റഗ്രേറ്റഡ് ബികോം എല്‍എല്‍ബിക്കാരെ കാത്തിരിക്കുന്നത്.   വക്കീലായി തിളങ്ങി പിന്നീട് ന്യായാധിപന്മാരായി ഉയരങ്ങൾ താണ്ടുന്നവരും  നിരവധി. 

കോഴ്സ് ഘടന

നിയമവും വാണിജ്യ പഠനങ്ങളും ഒത്തുചേരുന്ന ബികോം എല്‍എല്‍ബി അഞ്ച് വര്‍ഷ ഇന്‍റഗ്രേറ്റഡ് കോഴ്സിനെ 10 സെമസ്റ്ററുകളായി തിരിച്ചിരിക്കുന്നു. പ്രഫഷണല്‍ ലോകത്തില്‍ ആവശ്യമായ വ്യത്യസ്ത നിയമങ്ങള്‍ക്കൊപ്പം വ്യാപാര, വാണിജ്യ രംഗത്തെ കുറിച്ചും വിദ്യാര്‍ഥികള്‍ക്ക് അറിവു പകരുന്ന രീതിയിലാണ് കോഴ്സിന്‍റെ രൂപഘടന. ഇതിനാല്‍ തന്നെയാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള കോഴ്സായി ഇത് മാറിയതും. കേരളത്തില്‍ നെഹ്റു കോളജ് അടക്കമുള്ള മുന്‍നിര സ്ഥാപനങ്ങള്‍ ബികോം എല്‍എല്‍ബി കോഴ്സ് നല്‍കുന്നുണ്ട്. 

വാണിജ്യ രംഗം ഇഷ്ടപ്പെടുന്നവരും എന്നാല്‍ അതില്‍ മാത്രം ഒതുങ്ങി നില്‍ക്കാന്‍ ആഗ്രഹമില്ലാത്തവര്‍ക്കും ഒരു അധിക പ്രഫഷണല്‍ ഡിഗ്രി കൂടി നല്‍കുന്ന ബികോം എല്‍എല്‍ബി അനുയോജ്യമാണ്. രണ്ട് ബിരുദ കോഴ്സുകള്‍ ചേരുമ്പോൾ പഠനത്തിന്‍റെ വ്യാപ്തി മാത്രമല്ല തൊഴിലിന്‍റെ സാധ്യതകളും പതിന്മടങ്ങ് വര്‍ദ്ധിക്കുന്നു. പ്ലസ് ടു തലത്തില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെയുള്ള വിജയമാണ് ഇന്‍റഗ്രേറ്റഡ് ബികോം എല്‍എല്‍ബി കോഴ്സിന് ചേരാനുള്ള യോഗ്യത.  

Content Summary: 5 Year LLB Course

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS