ADVERTISEMENT

വിവിധ കമ്പനി/കോർപറേഷൻ/ബോർഡ് അസിസ്റ്റന്റിന്റെ പിഎസ്‌സി വിജ്ഞാപനം വന്നെങ്കിലും, കെഎസ്എഫ്ഇ/കെഎസ്ഇബി തുടങ്ങിയ സ്ഥാപനങ്ങളിൽ അസിസ്റ്റന്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചില്ല. അതേ സമയം, നാലു ഗസറ്റ് തീയതികളിലായി 140 വിജ്ഞാപനങ്ങൾകൂടി പുതുവർഷദിനത്തിൽ വന്നതോടെ 2021ലെ ആകെ വിജ്ഞാപനം 781 ആയി. 

ലൈവ്സ്റ്റോക് ഡവലപ്മെന്റ് ബോർഡ്/ഫാമിങ് കോർപറേഷൻ/സിഡ്കോ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിലേക്കുള്ള അസിസ്റ്റന്റ് വിജ്ഞാപനമാണ് ജനുവരി 1നു പ്രസിദ്ധീകരിച്ചത്. കമ്പനി/കോർപറേഷൻ/ബോർഡ് അസിസ്റ്റന്റ് തസ്തികയുടെ 2 വിജ്ഞാപനങ്ങൾ ഒരേ ഗസറ്റിലായിരുന്നു പിഎസ്‌സി പ്രസിദ്ധീകരിക്കാറുള്ളത്. രണ്ടു റാങ്ക് ലിസ്റ്റിലും ഒരേ ഉദ്യോഗാർഥികൾ ഉൾപ്പെടുന്നത് നിയമനത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതിനാലാണ് ഒരു വിജ്‍ഞാപനം മാത്രം പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചത്. 

കെഎസ്ആർടിസി/ലൈവ്സ്റ്റോക് ഡവലപ്മെന്റ് ബോർഡ് തുടങ്ങിയവയിൽ അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിലെ നിയമന ശുപാർശ ലഭിക്കുന്നതെല്ലാം കെഎസ്എഫ്ഇ/കെഎസ്ഇബി തുടങ്ങിയവയിൽ അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ നിയമനം ലഭിച്ചവർക്കാണ്. ഇവരാരും ജോലിയിൽ പ്രവേശിക്കാത്തതിനാൽ വിവിധ സ്ഥാപനങ്ങൾക്ക് ഒഴിവു നികത്താൻ കഴിയുന്നില്ല. പട്ടികജാതി/വർഗ വികസന കോർപറേഷൻ 2020 മാർച്ചിൽ റിപ്പോർട്ട് ചെയ്ത 9 ഒഴിവ് ഇതുവരെ നികത്താൻ കഴിഞ്ഞിട്ടില്ല. ഇതുപോലെയാണ് മറ്റു പല സ്ഥാപനങ്ങളിലെയും അവസ്ഥ. 

907 നിയമന ശുപാർശയിൽ 812 എണ്ണവും എൻജെഡി

കെഎസ്ആർടിസി/ലൈവ്സ്റ്റോക് ഡവലപ്മെന്റ് ബോർഡ് തുടങ്ങിയവയിൽ അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ 907 േപർക്കാണ് ഇതുവരെ നിയമന ശുപാർശ നൽകിയിത്. ഇതിൽ 812 എണ്ണവും എൻജെഡിയാണ്. അവസാനഘട്ടത്തിൽ ഫാർമസ്യൂട്ടിക്കൽസ് കോർപറേഷനിലേക്ക് 12 എൻജെഡി ഒഴിവിൽ നിയമന ശുപാർശ നൽകിയിട്ടുണ്ട്. ഇതും എൻജെഡിയായി റിപ്പോർട്ട് ചെയ്യാനാണു സാധ്യത. എൻജെഡി ഒഴിവുകൾ റിപ്പോർട്ട് ചെയ്ത് പൊതുമേഖലാ സ്ഥാപനങ്ങളും ഇവയിൽ നിയമന ശുപാർശ എഴുതി പിഎസ്‌സിയും മടുത്തിരിക്കുകയാണ്. 

Content Summary : KSFE KSEB Assistant Recruitment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com