പ്ലസ് വൺ: 10 വരെ അപേക്ഷിക്കാം

plus-one-admission
Representative Image. Photo Credit: CRS PHOTO/ Shutterstock.com
SHARE

വിവിധ അലോട്മെന്റുകളിൽ അപേക്ഷിച്ചിട്ടും ഹയർ സെക്കൻഡ‍റി ഒന്നാം വർഷ പ്രവേശനം ലഭിക്കാത്തവർക്ക് നിലവിലെ സീറ്റുകളിൽ പ്രവേശനം നേടാൻ 10നു വൈകിട്ടു 4 വരെ അപേക്ഷിക്കാം.

നിലവിൽ ഏതെങ്കിലും ക്വോട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർഥികൾക്ക് അപേക്ഷിക്കാൻ കഴിയില്ല. മുൻ അലോട്മെന്റുകളിൽ പ്രവേശനം ലഭിച്ചിട്ടും ചേരാത്തവർ, ഏതെങ്കിലും ക്വോട്ടയിൽ പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിയവർ എന്നിവർക്കും അപേക്ഷിക്കാനാകില്ല. വേക്കൻസി www.hscap.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. കാൻഡിഡേറ്റ് ലോഗി‍നിലെ Apply for vacant seats എന്ന ലിങ്കിലൂടെ അപേക്ഷ സമർപ്പിക്കണം. അപേക്ഷയിൽ പ്രസിദ്ധപ്പെടുത്തിയ വേക്കൻസിക്ക് അനുസൃതമായി എത്ര സ്കൂൾ, കോഴ്സുകൾ വേണമെങ്കിലും ഓപ്‍ഷനായി ഉൾപ്പെടുത്താം.

Content Summary: Plus One Admission

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA