ADVERTISEMENT

സിബിഎസ്ഇ 12–ാം ക്ലാസ് പരീക്ഷയുടെ മൂല്യനിർണയത്തിൽ, ഇംപ്രൂവ്മെന്റ് പരീക്ഷയി‍ൽ ലഭിച്ച മാർക്ക് അന്തിമമാക്കുന്ന നിബന്ധന സുപ്രീം കോടതി റദ്ദാക്കി. വിഷയം കോടതിയിലെത്തിയതോടെ, ഇംപ്രൂവ്മെന്റ് പരീക്ഷയിൽ പരാജയപ്പെട്ട വിദ്യാർഥികളുടെ കാര്യത്തിൽ മാത്രം ആദ്യ ജയിച്ചിരുന്നുവെങ്കിൽ ഫലം നിലനിർത്തുമെന്ന നിലപാട് സിബിഎസ്ഇ സ്വീകരിച്ചിരുന്നു. 

വിദ്യാർഥികളുടെ ആവശ്യം ഭാഗികമായി മാത്രം അംഗീകരിക്കുന്നതാണ് സിബിഎസ്ഇ നിലപാടെന്നു വ്യക്തമാക്കിയാണു കോടതി നിബന്ധന റദ്ദാക്കിയത്. മെച്ചപ്പെട്ട മാർക്ക് ഏതിനാണോ അതു തിരഞ്ഞെടുക്കാൻ വിദ്യാർഥികളെ അനുവദിക്കണമെന്നും ജഡ്ജിമാരായ എ.എം.ഖാൻവിൽക്കർ, സി.ടി.രവികുമാർ എന്നിവർ ഉത്തരവിൽ വ്യക്തമാക്കി. 

ആദ്യ ഫലങ്ങൾ അസാധുവാക്കരുത് എന്നാവശ്യപ്പെട്ട് ഇംപ്രൂവ്മെന്റ് പരീക്ഷയെഴുതിയ ഏതാനും വിദ്യാർഥികൾ സമർപ്പിച്ച ഹർജിയിലാണു കോടതിയുടെ ഇടപെടൽ. ഹർജിക്കാരായ വിദ്യാർഥികളുടെ മൂല്യനിർണയം പൂർത്തിയായതാണെന്നും ഇനി മാർക്ക് ഭേദഗതി ചെയ്യാൻ കഴിയില്ലെന്നും സിബിഎസ്ഇ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.

Content Summary: CBSE Class 12 Result: Supreme Court strikes down CBSE policy for improvement marks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com