ADVERTISEMENT

മുന്നാക്ക സമുദായങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് (ഇഡബ്ല്യുഎസ്) ഈ വർഷം സംവരണത്തിലൂടെ മെഡിക്കൽ പിജി, യുജി പ്രവേശനം ലഭിക്കാൻ കേരളത്തിൽ രണ്ടു വരുമാനപരിധി. സംസ്ഥാന ക്വോട്ടയിൽ പ്രവേശനം നേടുന്നവർക്കു കേരളത്തിൽ നാലു ലക്ഷം രൂപയാണു വരുമാന പരിധി. എന്നാൽ, അഖിലേന്ത്യാ ക്വോട്ടയിൽ എട്ടു ലക്ഷം രൂപയാണു വരുമാന പരിധി നിശ്ചയിച്ചിരിക്കുന്നത്. ഈവർഷം ഈ വരുമാനപരിധിപ്രകാരം പ്രവേശനം നടത്താമെന്നു സുപ്രീം കോടതിയും കഴിഞ്ഞദിവസം വ്യക്തമാക്കി. 

ഒരേ സംവരണത്തിലൂടെ ഒരേ ക്ലാസിലെത്തുന്നവർക്കു രണ്ടു വരുമാന മാനദണ്ഡം എന്നതാകും കേരളത്തിലെ സ്ഥിതി.

കേരളത്തിൽ ഇഡബ്ല്യുഎസ് സംവരണം ആദ്യമായി നൽകിയ 2019ൽ 8 ലക്ഷം രൂപയായിരുന്നു  പരിധി. പിന്നീട് സംസ്ഥാന സർക്കാർ നിയോഗിച്ച കെ.ശശിധരൻനായർ കമ്മിഷനാണു പരിധി പുതുക്കി 4 ലക്ഷമാക്കിയത്. 

അഖിലേന്ത്യാ ക്വോട്ടയിൽ ഈ വർഷം മുതലാണു മുന്നാക്ക സംവരണം നടപ്പാക്കുന്നത്. വരുമാന പരിധിയിൽ മാത്രമല്ല, സംവരണത്തിനായി കണക്കാക്കുന്ന ഭൂസ്വത്തിന്റെ അളവിലും കേന്ദ്രവും സംസ്ഥാനവും തമ്മിൽ അന്തരമുണ്ട്. 

സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിലെ പിജി സീറ്റുകളിൽ 50 % വീതമാണു ദേശീയ–സംസ്ഥാന ക്വോട്ടകൾ. യുജി സീറ്റുകളിൽ 85 % സംസ്ഥാന ക്വോട്ടയും 15 % അഖിലേന്ത്യാ ക്വോട്ടയുമാണ്. മാർച്ചിൽ സുപ്രീംകോടതി വിശദമായ വാദം കേട്ടശേഷമാകും തുടർ വർഷങ്ങളിലെ വരുമാന പരിധി നിശ്ചയിക്കുക.

അഖിലേന്ത്യാ ക്വോട്ടാ സീറ്റുകൾ നികത്താൻ ഈ വർഷം നാലു റൗണ്ട് കൗൺസലിങ് നടത്താനാണു തീരുമാനം. കഴിഞ്ഞ വർഷം വരെ രണ്ടു റൗണ്ട് കൗൺസലിങ്ങിനുശേഷം ശേഷിക്കുന്ന സീറ്റുകൾ സംസ്ഥാനങ്ങൾക്കു തിരികെ നൽകിയിരുന്നു. ഇനി അതുണ്ടാകില്ല.

Content Summary: Medical UG, PG Admission In Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com