റിമോട്ട് സെൻസിങ്, ജിഐഎസ് എംടെക്, പിജി ഡിപ്ലോമ; ഇപ്പോൾ അപേക്ഷിക്കാം, അറിയേണ്ടവ..

HIGHLIGHTS
  • ഓൺലൈൻ അപേക്ഷ മാർച്ച് 31 വരെ
indian-institute-of-remote-sensing-courses
Photo Credit: Nmedia / Shutterstock.com
SHARE

ഇസ്റോയുടെ ഭാഗമായ ‘ഐഐആർഎസ്’ ജ്യോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം റിമോട്ട് സെൻസിങ് ശാസ്ത്ര പഠനമേഖലയിൽ നടത്തിവരുന്ന  വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 

മുഖ്യ പ്രോഗ്രാമുകൾ

1) എംടെക് ഇൻ റിമോട്ട് സെൻസിങ് & ജിഐഎസ്, 2 വർഷം അഗ്രികൾചർ & സോയിൽസ്, ഫോറസ്റ്റ് റിസോഴ്സസ് & ഇക്കോസിസ്റ്റം അനാലിസിസ്, ജിയോസയൻസസ്, നാച്വറൽ ഹസാർഡ്സ് & ഡിസാസ്റ്റർ റിസ്ക് മാനേജ്മെന്റ് തുടങ്ങി 9 ശാഖകളിൽ സ്പെഷലൈസേഷൻ. ഓരോ ശാഖയിലെയും പ്രവേശന യോഗ്യതകൾ (എംഎസ്‌സി, ബിടെക് മുതലായവ) വെബ്സൈറ്റിൽ കൊടുത്തിട്ടുണ്ട്. (കുറഞ്ഞത് 55% മാർക്ക് വേണം). ആകെ 60 സീറ്റ്. ഫീസ് 1,64,000 രൂപ.ഓൺലൈൻ അപേക്ഷ മാർച്ച് 31 വരെ സ്വീകരിക്കും. അപേക്ഷാ ഫീ 1000 രൂപ. എംടെക്കിനും പിജി ഡിപ്ലോമയ്ക്കും ചേർത്ത് പരിഗണിക്കാൻ 1500 രൂപ. കോഴ്സ് 2022 ഓഗസ്റ്റ് 3 മുതൽ 2024 ജൂൺ വരെ.

ഒരു സ്പെഷലൈസേഷനിലേക്കു മാത്രമേ എ‌ംടെക് അപേക്ഷ പാടുള്ളൂ. പിജി ഡിപ്ലോമ‌യ്ക്കും അപേക്ഷിക്കുന്നെങ്കിൽ അതേ സ്പെഷലൈസേഷനിൽ തന്നെ ‌വേണം. അക്കാദമിക മികവും മേയിൽ നടത്തുന്ന ഓൺലൈൻ ഇന്റർവ്യൂവിലെ പ്രകടനവും നോക്കി സിലക്‌ഷൻ. ഗേറ്റ് യോഗ്യതയുള്ളവർക്കു ഫെലോഷിപ് ലഭിക്കും. 

2) പിജി ഡിപ്ലോമ ഇൻ റിമോട്ട് സെൻസിങ് & ജിഐഎസ് – വിവിധ സ്പെഷലൈസേഷനുകൾ.

3) എംഎസ്‌സി ഇൻ ജിയോ ഇൻഫർമേഷൻ സയൻസ് & എർത്ത് ഒബ്സർവേഷൻ.

4) പിജി ഡിപ്ലോമ ഇൻ ജിയോ ഇൻഫർമേഷൻ സയൻസ് & എർത്ത് ഒബ്സർവേഷൻ.

5) എൻഎൻആർഎംഎസ് (നാഷനൽ നാച്വറൽ റിസോഴ്സസ് മാനേജ്മെന്റ് സിസ്റ്റം) സർട്ടിഫിക്കറ്റ് ഇൻ റിമോട്ട് സെൻസിങ് & ജിഐഎസ് & ആപ്ലിക്കേഷൻസ്, വിവിധ സ്പെഷലൈസേഷനുകൾ: സർവകലാശാല / കോളജ് അധ്യാപകർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും.

വെബ്: www.iirs.gov.in.

Content Summary : Indian Institute of Remote Sensing Courses

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA