നീറ്റ് – യുജി: കൗൺസലിങ് വൈകുന്നു; പഠനവും

mbbs
Photo Credit : ESB Professional / Shutterstock.com
SHARE

എംബിബിഎസ്, ബിഡിഎസ് കൗൺസലിങ് നടപടികൾ വൈകുന്നതിൽ പ്രതിഷേധമേറുന്നു. സെപ്റ്റംബർ 12നു നടന്ന നീറ്റ്–യുജിയുടെ ഫലം നവംബർ ഒന്നിനു പ്രസിദ്ധീകരിച്ചെങ്കിലും പ്രവേശന സമയക്രമം പോലും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.  

അഖിലേന്ത്യാ ക്വോട്ടയിലെ സംവരണം സംബന്ധിച്ച കേസ് പരിഗണിച്ച സുപ്രീം കോടതി, ഈ വർഷത്തെ പ്രവേശനത്തിന് അനുമതി നൽകിയ ശേഷവും യുജി കോഴ്സുകളുടെ കാര്യത്തിൽ മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയുടെ (എംസിസി) ഭാഗത്തുനിന്നു നടപടികളില്ല. പിജി കൗൺസലിങ് നടപടികൾ ഇന്നലെ ആരംഭിച്ചിട്ടുണ്ട്. 

യുജി പ്രവേശന നടപടികൾ ഉടൻ ആരംഭിക്കുമെന്നാണു പ്രതീക്ഷയെന്ന് ഒന്നാം റാങ്ക് ജേതാവും മുംബൈ മലയാളിയുമായ കാർത്തിക ജി.നായർ പറഞ്ഞു. ഡൽഹി എയിംസിൽ ഉപരിപഠനം നടത്താൻ ഉദ്ദേശിക്കുന്ന കാർത്തിക ഉൾപ്പെടെയുള്ളവരെല്ലാം മാസങ്ങളായി കാത്തിരിക്കുകയാണ്. പ്രവേശനം വൈകുന്നതു പഠനത്തെ ബാധിക്കുമെന്ന ആശങ്ക അധ്യാപകർ പങ്കുവയ്ക്കുന്നു.

ജെഇഇ മെയിൻ ൈവകും നീറ്റ് മേയിൽ

ന്യൂഡൽഹി ∙ ദേശീയ എൻജിനീയറിങ് പ്രവേശനപരീക്ഷ ജെഇഇ മെയിൻ ൈവകുമെന്നു സൂചന. ഫെബ്രുവരിയിലാണു ആദ്യ പരീക്ഷ നടക്കേണ്ടിയിരുന്നത്. എന്നാൽ, കോവിഡ്‍വ്യാപനവും യുപി, പഞ്ചാബ് ഉൾപ്പെടെ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പും പരിഗണിച്ച് പരീക്ഷ മാർച്ച് അവസാനമോ ഏപ്രിൽ ആദ്യമോ നടത്തുമെന്നാണു സൂചന. പരീക്ഷയുടെ അപേക്ഷാ നടപടികൾ ഇതുവരെ ആരംഭിക്കാത്തതും ഈ സാഹചര്യത്തിലാണെന്നു വിലയിരുത്തുന്നു. 

അതേസമയം, ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയുടെ (നീറ്റ് യുജി) അപേക്ഷാ നടപടികൾ അടുത്തയാഴ്ച ആരംഭിക്കുമെന്നാണു വിവരം. മേയിൽ പരീക്ഷ നടക്കുമെന്നാണു പ്രാഥമിക വിവരം.

Content Summary: Delay In NEET UG Counselling

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA