25 ലക്ഷം രൂപയുടെ പദ്ധതികളുമായി ‘ഊർജ–ഗ്രാൻഡ്–ചാലഞ്ച്’

iit-palakkad
SHARE

വിദ്യാർഥികളുടെയും യുവസംരംഭകരുടെയും ഊർജ മേഖലയിലെ ‌നൂതനാശയങ്ങൾക്ക് 25 ലക്ഷം രൂപയുടെ സഹായവുമായി പാലക്കാട് ഐഐടിഐ ഹബ് ഫൗണ്ടേഷനിൽ ‘ഊർജ–ഗ്രാൻഡ്–ചാലഞ്ച്’. കുറഞ്ഞതു ബിരുദം യോഗ്യതയുള്ള, 5 അംഗങ്ങളെങ്കിലും അടങ്ങുന്ന ടീമാണ് അപേക്ഷിക്കേണ്ടത്. 

തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകൾക്ക് ആദ്യഘട്ടമായി ഡിസൈൻ തയാറാക്കാൻ 1.5 ലക്ഷം രൂപയും അതിൽ മികച്ച പ്രകടനം നടത്തുന്നവർക്കു ചെറുമാതൃക (പ്രോട്ടോടൈപ്പ്) വികസിപ്പിക്കാനായി 10 ലക്ഷം രൂപയും നൽകും. അവസാനം വിജയികളാകുന്നവർക്ക് ഇൻ‍കുബേഷന് 25 ലക്ഷം രൂപ നൽകും. 

കേരളത്തിൽ നിലവിലുള്ള ഏക ഇന്നവേഷൻ ഹബ് ആണു പാലക്കാട് ഐഐടിയിൽ പ്രവർത്തിക്കുന്നത്. https://iptif.tech/oorja-grand-challenge-2022/ എന്ന ലിങ്കിലൂടെ ഫീസില്ലാതെ അപേക്ഷിക്കാം. അവസാന തീയതി മാർച്ച് 1.

Content Summary: IIT Palakkad Technology IHub Foundation Launches ‘Oorja Grand Challenge’

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA