ADVERTISEMENT
Azim-Premji-University-Campus

മഹാമാരി, ജീവിതശൈലി രോഗങ്ങള്‍, പോഷണക്കുറവ്, അസമത്വം, വിവേചനം, ഭീകരവാദി ആക്രമണങ്ങള്‍, പ്രളയങ്ങള്‍, കാട്ടു തീ എന്നിങ്ങനെ നാം ഇന്ന് നേരിടുന്ന വെല്ലുവിളികളുടെ പട്ടിക അനന്തമായി നീളുകയാണ്. ഈ വെല്ലുവിളികള്‍ ആഗോള, പ്രാദേശിക തലങ്ങളിലായി എല്ലാ രംഗങ്ങളിലും പ്രകടവുമാണ്. മാനവരാശി ഇന്ന് നേരിടുന്ന ഭീഷണികളുടെ സര്‍വതലസ്പര്‍ശിയായ സ്വഭാവം സമയത്തിന്‍റെയും ഇടത്തിന്‍റെയും എല്ലാ തലങ്ങളിലുമുള്ള ചിന്തയും പ്രവര്‍ത്തനങ്ങളും ആവശ്യപ്പെടുന്നുണ്ട്. അതിനാല്‍ ഈ നൂറ്റാണ്ടിലെ വിവിധോന്മുഖമായ വെല്ലുവിളികളെ നേരിടാന്‍ തക്ക വണ്ണം നമ്മുടെ യുവാക്കളെ വഴിനടത്തേണ്ടതും പരിശീലിപ്പിക്കേണ്ടതും സജ്ജമാക്കേണ്ടതുമാണ്. ആരോഗ്യകരവും നിഷ്പക്ഷവും സുസ്ഥിരവുമായ ഭാവിയിലേക്ക്  ക്രമാനുഗതമായി അഭിവൃദ്ധി പ്രാപിക്കാന്‍ സമൂഹങ്ങളെ പ്രാപ്തമാക്കും വിധം നാം നമ്മുടെ യുവ പൗരന്മാരെ സജ്ജരാക്കുന്നുണ്ടോ എന്നതാണ് സുപ്രധാനമായ ചോദ്യം. 

വളരെ വേഗം വളര്‍‍ച്ച പ്രാപിക്കുന്ന സമ്പദ് വ്യവസ്ഥകള്‍ തങ്ങളുടെ ഭീമമായ കാര്‍ബണ്‍ പുറന്തള്ളലിലൂടെയും ജനങ്ങള്‍ക്ക് സുരക്ഷിതവും സുദൃഢവുമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള പ്രാപ്തിക്കുറവ് കൊണ്ടും ലോകത്ത് അസമത്വവും പാരിസ്ഥിതിക പ്രശ്നങ്ങളുമാണ് സൃഷ്ടിക്കുന്നതെന്ന് ഇപ്പോള്‍ ബോധ്യമായിട്ടുണ്ട്. നിലവിലെ സാമൂഹിക, സാമ്പത്തിക പ്രക്ഷുബ്ധതയ്ക്കിടയില്‍ വന്നു ചേരുന്ന പാരിസ്ഥിതിക, കാലാവസ്ഥാ പ്രതിസന്ധി സാധാരണ ഗതിയിലുള്ള പരിഹാരമാര്‍ഗ്ഗങ്ങള്‍ക്കായി കാത്തിരിക്കാന്‍ വയ്യാത്ത സ്ഥിതിയിലേക്ക് നമ്മെ എത്തിച്ചിരിക്കുന്നതായി സാമൂഹിക, പാരിസ്ഥിതിക ശാസ്ത്രജ്ഞര്‍ പറയുന്നു. 

സമൂഹത്തിന്‍റെ സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക സുരക്ഷിതത്വത്തെ അതിന്‍റെ വിദ്യാഭ്യാസ രംഗത്തു നിന്ന് വേര്‍തിരിച്ച് കാണുന്ന രാഷ്ട്രീയ, സാമ്പത്തിക സംവിധാനത്തിന്‍റെ തീരുമാനങ്ങള്‍ക്കായി ഇത്തരമൊരു അടിയന്തിര സാഹചര്യത്തില്‍ നമുക്ക് ഇനി മേല്‍ കാത്തിരിക്കാനാകില്ല.  

azim-premji-university-class-room-campus

വ്യത്യസ്തവും അതേ സമയം പരസ്പര ബന്ധിതവുമായ ഈ നൂറ്റാണ്ടിലെ വെല്ലുവിളികളെ നേരിടാന്‍ തക്ക വണ്ണം എന്ത് തരം വിദ്യാഭ്യാസമാണ് നാം നമ്മുടെ പുതുതലമുറ കോളജ് വിദ്യാര്‍ഥികള്‍ക്ക് നല്‍കേണ്ടത് ? സങ്കീര്‍ണ്ണവും സാര്‍വലൗകികവുമായ വെല്ലുവിളികളെ തരണം ചെയ്യാന്‍ അവരെ സഹായിക്കും വിധം എന്തൊക്കെ തരം വിഷയങ്ങളും, പാഠ്യപദ്ധതി രൂപരേഖയും അധ്യയന സമീപനങ്ങളുമാണ് ഉന്നത വിദ്യാഭ്യാസത്തിന്‍റെ ഭാഗമാകേണ്ടത് ? ഇത്തരം അക്കാദമിക സാമൂഹിക ഉത്തരവാദിങ്ങള്‍ കാര്യക്ഷമമായി ഏറ്റെടുത്ത് പരിവര്‍ത്തനാത്മകമായ ഉന്നത വിദ്യാഭ്യാസ പദ്ധതികള്‍ പരിപോഷിപ്പിക്കാന്‍ എന്ത് തരം സര്‍വകലാശാലകള്‍ക്കാണ് സാധിക്കുക?

ഉന്നത വിദ്യാഭ്യാസം– പുരോഗമനചിന്താഗതിയുള്ള സംസ്കാരത്തെ പരിപോഷിപ്പിക്കുന്നതിന്

azim-premji-university-recreation-room-students-image

മേല്‍പറഞ്ഞ വിവിധങ്ങളായ വെല്ലുവിളികളുടെ പരസ്പര ബന്ധിത സ്വഭാവം പ്രശ്നപരിഹാരത്തിന് ഊന്നല്‍ നല്‍കുന്നതും വിവിധ പഠനശാഖകള്‍ ഇടകലര്‍ന്നതുമായ ഇന്‍റര്‍ഡിസിപ്ലിനറി പരിശീലനത്തിന്‍റെ ആവശ്യകത വ്യക്തമാക്കുന്നു. അത്തരം വിദ്യാഭ്യാസ പദ്ധതികള്‍ക്ക് പ്രശ്നപരിഹാരത്തില്‍ അധിഷ്ഠിതമായ ഗവേഷണത്തില്‍ ഏര്‍പ്പെട്ടവരും തത്സമയ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ ഉത്സുകരുമായ ഇന്‍റര്‍ഡിസിപ്ലിനറി അധ്യാപകവൃന്ദവും ആവശ്യമാണ്. ഒരു പ്രശ്നത്തെ മനസ്സിലാക്കുകയും പരിഹാര മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതുമായ പഠന മേഖലകളും പ്രസക്തമായ വിഷയങ്ങളും ഒത്തൊരുമിച്ച് സാമൂഹിക ഉത്തരവാദിത്തത്തോടെ മുന്നേറേണ്ടതാണ്. 

ഇതിനര്‍ത്ഥം സര്‍വകലാശാലകള്‍ പഠനശാഖകള്‍ക്കുള്ളിലും അവയ്ക്കിടയിലും സുതാര്യമായ അതിര്‍ത്തികള്‍ നിലനിര്‍ത്തണമെന്നും പ്രശ്നാധിഷ്ഠിത പ്രോഗ്രാമുകളെ പിന്തുണയ്ക്കണമെന്നുമാണ്. ഇത്തരം പാഠ്യ പദ്ധതികളില്‍ സ്വയം പ്രചോദിതരായ വിദ്യാര്‍ത്ഥികളെയും അവര്‍ക്ക് ആവശ്യമുണ്ട്. ഫാക്കല്‍റ്റി അംഗങ്ങളുടെ നിയമനവും വിദ്യാര്‍ഥികളുടെ പ്രവേശന പ്രക്രിയവും നിലവിലെ  മാനദണ്ഡങ്ങളില്‍ നിന്ന് വ്യത്യസ്തമായി നടത്തേണ്ടതും ആവശ്യമാണ്. അത്തരം ഇന്‍റര്‍ഡിസിപ്ലിനറി പ്രോഗ്രാമുകളുടെ കൃത്യത ഉറപ്പാക്കുന്നതിന് പുതിയ മൂല്യനിര്‍ണ്ണയ സംവിധാനങ്ങളും ഉരുത്തിരിയേണ്ടതുണ്ട്. അസിം പ്രേംജി സര്‍വകലാശാല പോലുള്ള ഇന്ത്യയിലെ പുതു സര്‍വകലാശാലകള്‍ അത്തരം ഇന്‍റര്‍ഡിസിപ്ലിനറി പ്രോഗ്രാമുകള്‍ക്ക് രൂപം നല്‍കുകയും ഫലപ്രദമായി നടപ്പാക്കുകയും ചെയ്തു വരുന്നു.

azim-premji-university-class-room-image

ഉദാഹരണത്തിന് വികസന വൈരുദ്ധ്യങ്ങള്‍, പൊതു വിദ്യാലയങ്ങളിലെ വിദ്യാഭ്യാസ നിലവാരം, ജല-ഭക്ഷ്യ-ആരോഗ്യ-ജീവനോപാധികള്‍ എന്നിവയുടെ സുരക്ഷയും അതിലെ അസമത്വവും പോലുള്ള പല വിഷയങ്ങള്‍ വിദ്യാഭ്യാസ പ്രോഗ്രാമുകളുടെ ഭാഗമാണ്. വിവിധ പഠന ശാഖകളും പ്രായോഗിക മണ്ഡലങ്ങളും ഇട കലര്‍ന്നതാണ് ഈ നൂതന വിദ്യാഭ്യാസ രംഗത്തെ പ്രോഗ്രാമുകള്‍. ഈ സ്ഥാപനങ്ങളില്‍ പങ്കാളികളാകുന്നവര്‍ വ്യത്യസ്ത മേഖലകളില്‍ നിന്നുള്ളവരാണ്. 

വികേന്ദ്രീകൃതവും സര്‍വതല സ്പര്‍ശിയുമായ 21-ാം നൂറ്റാണ്ടിലെ ഉന്നത വിദ്യാഭ്യാസം അതിന്‍റെ വിജ്ഞാന അടിത്തറയ്ക്കു വേണ്ടിയും പ്രോഗ്രാമുകളുടെയും സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങളും പുരോഗതിയും മൂല്യനിര്‍ണ്ണയം ചെയ്യുന്നതിനും ആഗോള യാഥാര്‍ത്ഥ്യങ്ങളോടും രാജ്യാന്തര ശൃംഖലകളോടും ബന്ധിപ്പിക്കപ്പെട്ടതായിരിക്കണം. അത്തരം അക്കാദമിക സാമൂഹിക കര്‍മ്മപരിപാടിയുടെയും അവയുടെ മൂല്യനിര്‍ണ്ണയത്തിന്‍റെയും സാധ്യതകള്‍ ഇന്‍റര്‍ഡിസിപ്ലിനറി സ്ഥാപനങ്ങളില്‍ ഉരുത്തിരിയേണ്ടിയിരിക്കുന്നു. പാഠ്യ വിഷയങ്ങളുടെയും സംസ്കാരങ്ങളുടെയും പഠനരീതികളുടെയും അതിര്‍ത്തികള്‍ മറികടക്കാന്‍ ലക്ഷ്യമിടുന്ന, അടിയന്തിര സാമൂഹിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ വ്യാപൃതരായ ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അക്ഷരാര്‍ദ്ധത്തില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിനനുയോജ്യമായ സര്‍വകലാശാലകളായിത്തീരാനാവും 

തയാറാക്കിയത്: സീമ പുരുഷോത്തമന്‍

(ലേഖിക അസിം പ്രേംജി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ഡവലപ്മെന്‍റ് ഫാക്കല്‍റ്റിയാണ്. അഭിപ്രായം വ്യക്തിപരം)

Content Summary: Azim Premji University

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com