പോസ്റ്റ് മട്രിക് സ്കോളർഷിപ്: തീരുമാനം വൈകുന്നു; അന്വേഷണം തുടങ്ങി

scholarship
Representative Image. Photo Credit: ITTIGallery/ Shutterstock.com
SHARE

പിന്നാക്ക വികസന ‍‍ക്ഷേമ വകുപ്പിലെയും പട്ടികജാതി വികസന വകുപ്പിലെയും ഉദ്യോഗസ്ഥരുടെ തമ്മിലടിയെത്തുടർന്ന് പോസ്റ്റ് മട്രിക് വിദ്യാഭ്യാസ സ്കോളർഷിപ്പിനുള്ള അപേക്ഷകളി‍ൻമേൽ തീരുമാനം വൈകുന്നുവെന്ന പരാതിയിൽ പിന്നാക്ക വികസന കോർപറേഷൻ അന്വേഷണം തുടങ്ങി.

വകുപ്പുകളുടെ തർക്കത്തെത്തുടർന്ന് 2.5 ലക്ഷം വിദ്യാർഥികളുടെ അപേക്ഷകളാണ് അവഗണിച്ച‍തെന്ന് ആരോപണം ഉയർന്നു.  പട്ടിക ജാതി വികസന വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ നി‍സ്സഹകരണമാണ് അപേക്ഷകൾ അവഗണിക്കുന്നതി‍നു പിന്നിലെന്നാണ് പിന്നാക്ക വികസന ‍ക്ഷേമ വകുപ്പിന്റെ ആരോപണം.  ജീവനക്കാരുടെ കുറ‍വിനെത്തുടർന്ന് അപേക്ഷകൾ കൈകാര്യം ചെയ്യാൻ കഴിയില്ലെന്നാണ് പട്ടികജാതി വികസന വകുപ്പിന്റെ വാദം. 

പട്ടികജാതി വികസന വകുപ്പാണ് കഴിഞ്ഞ വർഷം വരെ വിദ്യാർഥികളുടെ അപേക്ഷകൾ കൈകാര്യം ചെയ്തിരുന്നത്. കഴിഞ്ഞ വർഷത്തെ പോലെ പട്ടികജാതി വികസന വകുപ്പ് സ്കോളർഷിപ് അപേക്ഷകൾ കൈകാര്യം ചെയ്യുമെന്നും വിദ്യാർഥികൾക്ക് ആശങ്ക വേണ്ടെന്നും മന്ത്രി കെ.രാധാകൃഷ്ണന്റെ ഓഫിസ് അറിയിച്ചു.

ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്

ഉന്നത വിദ്യാഭ്യാസ കൗൺസിൽ നൽകുന്ന ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പിന് സർക്കാർ, എയ്ഡഡ് കോളജുകൾ, സർവകലാശാലകൾ എന്നിവിടങ്ങളിൽ 2021-22 അധ്യയന വർഷം എയ്ഡഡ് ഡിഗ്രി പ്രോഗ്രാമുകളിൽ ചേർന്ന വിദ്യാർഥികൾക്ക് 20 വരെ  അപേക്ഷിക്കാം. www.kshec.kerala.gov.in

Content Summary: Post Matric Scholarship

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS