നീറ്റ് പിജി: അപേക്ഷ ഫെബ്രുവരി 4 വരെ

medical-counselling-committee-online-neet-ug-medical-counselling-details-illustration
Photo Credit : Janews / Shutterstock.com
SHARE

മെ‍ഡിക്കൽ ഡോക്ടർമാർക്കു പ്രഫഷനൽ മികവ് നേടാൻ എംഡി, എംഎസ്, പിജി ഡിപ്ലോമ പ്രവേശനത്തിനുള്ള നീറ്റ്–പിജി (NEET-PG : National Eligibility-cum-Entrance Test – Post Graduate) പരീക്ഷയ്ക്ക് ഫെബ്രുവരി 4 വരെ ഓൺലൈനായി റജിസ്റ്റർ ചെയ്യാം. അപേക്ഷയിൽ പിശകുണ്ടെങ്കിൽ ഫെബ്രുവരി 24 മുതൽ 27 വരെ തിരുത്താം.

കംപ്യൂട്ടറൈസ്‍‍‍ഡ് ടെസ്റ്റ് മാർച്ച് 12ന് രാവിലെ 9 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടത്തും. 256 പരീക്ഷാകേന്ദ്രങ്ങളിൽ തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്, ബെംഗളൂരു, ചെന്നൈ, മുംബൈ, ഡൽഹി എന്നിവയും ഉൾപ്പെടും. അപേക്ഷ കിട്ടുന്ന മുറയ്ക്ക് പരീക്ഷാകേന്ദ്രം തീരുമാനിച്ചു നൽകുന്ന രീതിയാകയാൽ നേരത്തേതന്നെ റജിസ്റ്റർ ചെയ്യുക. 

പരീക്ഷയുടെ ചുമതല നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻസിന് (National Board of Examinations, Medical Enclave, Ansari Nagar, Mahatma Gandhi Marg, New Delhi-110029; വെബ്: www.nbe.edu.in. ഹെൽപ്‌ലൈൻ : 022 61087595; helpdesk nbeexam@natboard.edu.in).

ഇൻഫർമേഷൻ ബുള്ളറ്റിൻ വെബ് സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്തു പഠിച്ചിട്ട് അപേക്ഷിക്കുക. അപേക്ഷാ ഫീ 4250 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 3250 രൂപ. ഫീ ഓൺലൈനായി അടയ്ക്കാം.

നീറ്റിലെ റാങ്ക്  കൊണ്ടു മാത്രം പ്രവേശനം കിട്ടില്ല. പ്രവേശനയോഗ്യത സംബന്ധിച്ച നിബന്ധനകൾ പാലിക്കുകയും വേണം.  മാർച്ച് 1 മുതൽ വെബ്സൈറ്റിൽ ഡെമോ–ടെസ്റ്റുള്ളതു നോക്കി പരിശീലിക്കാം.

മൂന്നര മണിക്കൂർ ടെസ്റ്റിൽ 200 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളാണുള്ളത്. ശരിയുത്തരത്തിനു 4 മാർക്ക്. തെറ്റൊന്നിന് ഒരു മാർക്കു കുറയ്ക്കും. പഴയ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ അംഗീകരിച്ച എംബിബിഎസ് സിലബസ് അനുസരിച്ചായിരിക്കും ടെസ്റ്റ്.  

പ്രവേശനം എവിടെ?

എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും 50% ഓൾ ഇന്ത്യ ക്വോട്ടയും സംസ്ഥാന ക്വോട്ടയും. ഇന്ത്യയിലെ സ്വകാര്യ മെഡിക്കൽ കോളജുകൾ, സ്ഥാപനങ്ങൾ, സർവകലാശാലകൾ, കൽപിത സർവകലാശാലകൾ, എന്നിവയിലെ സീറ്റുകൾ, ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസ് സ്ഥാപനങ്ങളിലെ സീറ്റുകൾ (എഎഫ്എംസി പുണെ, ആർമി ഹോസ്പിറ്റൽ ഡൽഹി, ഐഎൻഎച്ച്എസ് അശ്വിനി മുംബൈ, കമാൻഡ് ഹോസ്പിറ്റൽ ബെംഗളൂരു /കൊൽക്കത്ത /ചണ്ഡിമന്ദിർ, ഹരിയാന /ലക്നൗ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എയറോസ്പേസ് മെഡിസിൻ ബെംഗളൂരു), പോസ്റ്റ് എംബിബിഎസ് ഡിഎൻബി കോഴ്സുകൾ, പോസ്റ്റ് എംബിബിഎസ് എൻബിഇഎംഎസ് കോഴ്സുകൾ. 

ഇനിപ്പറയുന്ന സ്ഥാപനങ്ങളിലെ പിജി പ്രവേശനം ഈ പരീക്ഷ വഴിയല്ല: എയിംസ് സ്ഥാപനങ്ങൾ, പിജിഐഎംആർ ചണ്ഡിഗഡ്, ജിപ്മെർ പുതുച്ചേരി, നിംഹാൻസ് ബെംഗളൂരു, ശ്രീചിത്ര തിരുവനന്തപുരം. 

ഇവയ്ക്കു പുറമേ ഇന്ത്യയിലെ ഏതെങ്കിലും സ്ഥാപനമോ സർവകലാശാലയോ എംഡി, എംഎസ്, പിജി ഡിപ്ലോമ പ്രവേശനത്തിന് എൻട്രൻസ് പരീക്ഷ നടത്തില്ല.

Content Summary: National Eligibility-cum-Entrance Test – Post Graduate

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കാത്തിരിപ്പോടെ ലോക സിനിമാ പ്രേക്ഷകർ

MORE VIDEOS
FROM ONMANORAMA