ADVERTISEMENT
Medical UG counselling

എംബിബിഎസും ബിഡിഎസും അടക്കമുള്ള മെഡിക്കൽ യുജി കോഴ്സുകളിൽ 2021–22 വർഷത്തെ പ്രവേശനത്തിനു കേന്ദ്ര മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയും സംസ്ഥാനതല പ്രവേശനാധികാരികളും നടത്തേണ്ട കൗൺസലിങ്ങിനുള്ള സമയവിവരപ്പട്ടിക നാഷനൽ മെഡിക്കൽ കമ്മിഷൻ പ്രസിദ്ധപ്പെടുത്തി.

പൂർണവിവരങ്ങൾ www.nmc.org.in എന്ന സൈറ്റിലെ What's New ലിങ്കിലുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രവേശന പ്രക്രിയകൾ പൂർത്തിയാക്കേണ്ടതിനാൽ, പങ്കെടുക്കുന്ന എല്ലാ കോളജുകളും മറ്റു സ്ഥാപനങ്ങളും ശനിയും ഞായറുമുൾപ്പെടെ എല്ലാ അവധിദിവസങ്ങളും പ്രവൃത്തിദിവസങ്ങളായി കരുതണമെന്നു കമ്മിഷൻ നിർദേശിച്ചിട്ടുണ്ട്. 

വേഗം തീരുമാനമെടുത്ത് തൊട്ടടുത്ത തീയതികളിൽ ദൂരയാത്ര ചെയ്യേണ്ട സാഹചര്യം ഉണ്ടാകാമെന്നതിനാൽ രക്ഷിതാക്കൾ കാലേകൂട്ടി വേണ്ടത്ര ആസൂത്രണം ചെയ്യണം.

Content Summary :  Medical UG counselling schedule 2021 released

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com