ADVERTISEMENT

ന്യൂഡൽഹി ∙ സിബിഎസ്ഇ 10, 12 ക്ലാസ് (CBSE 10, 12) ആദ്യ ടേം ബോർഡ് പരീക്ഷയുടെ ഫലം വൈകുന്നതു വിദ്യാർഥികളെയും സ്കൂൾ അധികൃതരെയും ആശങ്കപ്പെടുത്തുന്നു. ഡിസംബർ പകുതിയോടെ പരീക്ഷകളെല്ലാം പൂർത്തിയാക്കി സ്കൂളുകൾ ഒഎംആർ ഉത്തരക്കടലാസുകൾ സിബിഎസ്ഇക്ക് അയച്ചുകൊടുത്തിരുന്നു. ഈമാസം ആദ്യം ഫലം പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരുന്നത്.

ഓഫിസ് ജീവനക്കാരിൽ പലർക്കും കോവിഡ് ബാധിച്ചതു ജോലിക്കു തടസ്സമായെന്നും വരുംദിവസങ്ങളിൽ ഫലം പ്രഖ്യാപിക്കുമെന്നുമാണു സിബിഎസ്ഇ നൽകുന്ന വിശദീകരണം. വിവിധ പരീക്ഷകളിലെ ആശയക്കുഴപ്പമുണ്ടാക്കിയ ചോദ്യങ്ങൾക്കു ഗ്രേസ് മാർക്ക് നൽകുമോ, കോവിഡ് ഉൾപ്പെടെയുള്ള കാരണങ്ങളാൽ പരീക്ഷയെഴുതാൻ കഴിയാതിരുന്നവർക്കു വേണ്ടി വീണ്ടും പരീക്ഷ നടത്തുമോ തുടങ്ങിയ കാര്യങ്ങളിൽ ഇപ്പോഴും വ്യക്തതയില്ല.

Content Summary : CBSE Term 1 Class 10, 12 board results 2021-22 delayed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com