ADVERTISEMENT

തൊഴിൽ വകുപ്പിൽ അസിസ്റ്റന്റ് ലേബർ ഓഫിസർ ഗ്രേഡ്–2 ഷോർട് ലിസ്റ്റ് അനന്തമായി വൈകുന്നു. വിജ്ഞാപനം വന്ന് 3 വർഷം കഴിഞ്ഞിട്ടും ലിസ്റ്റ് പ്രസിദ്ധീകരണം വൈകുകയാണ്. 2018 സെപ്റ്റംബർ 24നായിരുന്നു വിജ്ഞാപനം. 8694 പേർ അപേക്ഷ നൽകി. 2020 ഫെബ്രുവരി 27നു പരീക്ഷ നടത്തി. ആറായിരത്തിൽ താഴെപ്പേരാണു പരീക്ഷ എഴുതിയത്. ലിസ്റ്റിൽ ഉൾപ്പെടാൻ സാധ്യതയുള്ളവരോടു സർട്ടിഫിക്കറ്റുകളുടെ കോപ്പി പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്യണമെന്നു 2021 ജനുവരിയിൽ അറിയിപ്പും നൽകി. ഇതിനു ശേഷം നടപടിയൊന്നും ഉണ്ടായിട്ടില്ല. ഷോർട് ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഇന്റർവ്യൂ നടത്തിയ ശേഷമേ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ കഴിയൂ. ആദ്യ ലിസ്റ്റ് വൈകുന്നതിനനുസരിച്ച് തുടർനടപടികളും വൈകും. ഈ തസ്തികയുടെ 27 ഒഴിവ് പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

അംഗീകൃത സർവകലാശാല ബിരുദത്തോടൊപ്പം കൊച്ചി സർവകലാശാല നൽകുന്ന ഇൻഡസ്ട്രിയൽ നിയമബിരുദമാണ് ഈ തസ്തികയ്ക്കു നിശ്ചയിച്ച അടിസ്ഥാന യോഗ്യത. ലേബർ നിയമം ഐച്ഛികവിഷയമായ എൽഎൽബി, എംഎസ്ഡബ്ല്യു, പഴ്സനേൽ മാനേജ്മെന്റ് ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻസിൽ എംഎ തുടങ്ങിയ യോഗ്യത നേടിയവർക്കും അവസരമുണ്ടായിരുന്നു. എന്നാൽ, യോഗ്യതയില്ലാത്തവരും പരീക്ഷയെഴുതി ലിസ്റ്റിൽ ഉൾപ്പെടാൻ വേണ്ട മാർക്ക് നേടി. ഇതിനിടെ, യോഗ്യതയുമായി ബന്ധപ്പെട്ട പ്രശ്നം പിഎസ്‌സി അക്കാദമിക് കമ്മിറ്റിയുടെ മുന്നിലെത്തിയെങ്കിലും ഒരു വർഷമായിട്ടും പരിഹാരമായിട്ടില്ല. റാങ്ക് ലിസ്റ്റ് വൈകുന്നതിനാൽ തൊഴിൽ വകുപ്പിലെ താഴ്ന്ന തസ്തികയിൽ ജോലി െചയ്യുന്ന പലർക്കും അസി. ലേബർ ഓഫിസർ തസ്തികയിലേക്കു താൽക്കാലിക പ്രമോഷൻ നൽകിയിട്ടുണ്ട്. ഇവരെ സംരക്ഷിക്കാനാണു ലിസ്റ്റ് വൈകിപ്പിക്കുന്നതെന്ന് ആരോപണമുണ്ട്. യോഗ്യതയുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നം കാരണമാണ് ഷോർട് ലിസ്റ്റ് വൈകുന്നതെന്നും ഇതിൽ വ്യക്തത ലഭിച്ചാലുടൻ ലിസ്റ്റ് പ്രസിദ്ധീകരിക്കുമെന്നും അധികൃതർ പറയുന്നു. 

Content Summary : Assistant Labour Officer Recruitment Delay

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com