ADVERTISEMENT

പിഎസ്‌സി ജോലിക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർഥികളുടെ യോഗ്യതയും തൊഴിൽപരിചയവും കണക്കാക്കുന്നത് അപേക്ഷ സമർപ്പിക്കാൻ നിശ്ചയിച്ചിരിക്കുന്ന അവസാന തീയതി അടിസ്ഥാനമാക്കിയാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിവരെ നേടിയ യോഗ്യതയും പരിചയവും മാത്രമേ കണക്കാക്കൂ. അതിനുശേഷം നേടുന്ന യോഗ്യതയും പരിചയവും ആ തസ്തികയുടെ തിരഞ്ഞെടുപ്പിനു പരിഗണിക്കില്ല. ഉദാഹരണത്തിന് ലാസ്റ്റ് ഗ്രേഡ് സെർവന്റ് തസ്തികയിൽ ബിരുദധാരികൾക്ക് അപേക്ഷിക്കാനാവില്ല. എന്നാൽ, വിജ്ഞാപനം പ്രസിദ്ധീകരിക്കുമ്പോൾ ബിരുദത്തിനു പഠിച്ചുകൊണ്ടിരിക്കുന്നവർക്കോ പരീക്ഷ എഴുതിയവർക്കോ അപേക്ഷിക്കാൻ തടസ്സമില്ല. അപേക്ഷിക്കാനുള്ള അവസാന തീയതിക്കു ശേഷം ബിരുദം നേടിയാലും നിയമനത്തിനു തടസ്സമാവില്ല.  സർവകലാശാലയോ മറ്റ് അംഗീകൃത സ്ഥാപനങ്ങളോ നടത്തുന്ന പരീക്ഷകളുടെ കാര്യത്തിൽ പരീക്ഷാഫലം 

ഒൗദ്യോഗികമായി പ്രസിദ്ധീകരിക്കുന്ന തീയതി മുതലേ ഉദ്യോഗാർഥി ആ പരീക്ഷ വിജയിച്ചതായി കണക്കാക്കുകയുള്ളൂ. മറ്റു പരീക്ഷായോഗ്യതകളുള്ള ഉദ്യോഗാർഥികൾ അവ നിർദിഷ്ട പരീക്ഷാ യോഗ്യതയ്ക്കു തുല്യമാണെന്ന തെളിവ് പിഎസ്‌സി ആവശ്യപ്പെടുമ്പോൾ ഹാജരാക്കണം.

യോഗ്യത അംഗീകരിക്കുന്ന രേഖകൾ

∙സർവകലാശാലയിൽനിന്നു ലഭിക്കുന്ന ഡിഗ്രി സർട്ടിഫിക്കറ്റോ പ്രൊവിഷനൽ ഡിഗ്രി സർട്ടിഫിക്കറ്റോ ഹാജരാക്കണം. മാർക്ക് ലിസ്റ്റാണെങ്കിൽ അവയിൽ ക്ലാസോ ഡിവിഷനോ കാണിച്ചിട്ടുണ്ടെങ്കിലേ സ്വീകരിക്കൂ.

∙എസ്എസ്എൽസിയോ തത്തുല്യ പരീക്ഷയോ വിജയിച്ചവർ കോളജ് അഡ്മിഷനോ പബ്ലിക് സർവീസിനോ യോഗ്യതയുണ്ടെന്നു രേഖപ്പെടുത്തിയ എൻഡോഴ്സ്മെന്റോടുകൂടിയ പേജ്.

∙എസ്എസ്എൽസിയിൽ താഴെയുള്ള യോഗ്യതകളുടെ കാര്യത്തിൽ സ്കൂൾ റെക്കോർഡിലെയോ റജിസ്റ്ററിലെയോ പ്രസക്തഭാഗങ്ങൾ സ്ഥാപനത്തലവന്റെ ഒപ്പോടുകൂടി ഹാജരാക്കണം.

പ്രായം ജനുവരി 1ന്റെ കണക്കിൽ

പ്രായപരിധി കണക്കാക്കുന്നത് വിജ്ഞാപനം പ്രസിദ്ധീകരിക്കുന്ന വർഷം ജനുവരി 1 അടിസ്ഥാനമാക്കിയാണ്. അതായത്, 2022ൽ പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനങ്ങൾക്ക് 2022 ജനുവരി 1 അടിസ്ഥാനത്തിലാണു പ്രായപരിധി നിശ്ചയിക്കുക. 

കുറഞ്ഞ പ്രായപരിധി നിശ്ചയിക്കുന്നത് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയിലായിരിക്കണമെന്ന ഹൈക്കോടതി നിർദേശം പിഎസ്‌സിയുടെ പരിഗണനയിലാണ്.

Content Summary : Kerala PSC Eligibility Criteria 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com