ADVERTISEMENT

തിരുവനന്തപുരം ∙ ഫെബ്രുവരി 4 ലേക്ക് മാറ്റിയ ജല അതോറിറ്റി ഓപ്പറേറ്റർ (Kerala Water Authority Operator) തസ്തികയിലേക്കുള്ള പരീക്ഷ അന്നു തന്നെ നടക്കും. ഇന്നു മുതൽ ഫെബ്രുവരി 14 വരെ നടത്താനിരുന്ന പ്രമാണ പരിശോധന, സർവീസ് വെരിഫിക്കേഷൻ എന്നിവയും മാറ്റി. പുതിയ തീയതികൾ പിന്നീട്.

വകുപ്പുതല പരീക്ഷാ സർട്ടിഫിക്കറ്റുകളുടെ നേരിട്ടുള്ള വിതരണം നിർത്തി. പ്രൊബേഷൻ ഡിക്ലറേഷൻ, പ്രമോഷൻ എന്നിവയ്ക്കു സമയമായവർ മേലധികാരിയുടെ ശുപാർശക്കത്ത് jsde.psc@kerala.gov.in എന്ന വിലാസത്തിൽ ഇ മെയിൽ ചെയ്യുകയോ, ജോയിന്റ് സെക്രട്ടറി, വകുപ്പുതല പരീക്ഷാ വിഭാഗം, പിഎസ്‍സി, പട്ടം, തിരുവനന്തപുരം എന്ന വിലാസത്തിൽ അയയ്ക്കുകയോ ചെയ്താൽ സർട്ടിഫിക്കറ്റ്  തപാൽ മാർഗം ലഭ്യമാക്കും.

പിഎസ്‍സി ആസ്ഥാന ഓഫിസിൽ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേന താൽക്കാലിക നിയമനത്തിനായി പാർട്ട് ടൈം സ്വീപ്പർ തസ്തികയിലേക്ക്  27 നും ഓഫിസ് അറ്റൻഡന്റ് തസ്തികയിലേക്ക് 28,31, ഫെബ്രുവരി 1,2,3 തീയതികളിലും നടത്താനിരുന്ന അഭിമുഖവും മാറ്റി.

Content Summary : Kerala Water Authority - Operator Examination Date

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com