ആയുർവേദ, ഹോമിയോ പിജി: ഓപ്ഷൻ 28 വരെ

HIGHLIGHTS
  • വിശദവിവരങ്ങൾ www.cee.kerala.gov.in എന്ന സൈറ്റിൽ
  • ഹെൽപ്‌ലൈൻ–0471–2525300
keam-twenty-twenty-one-mbbs-bds-option-registration-started-first-allotment-article-image
Photo Credit : Chainarong06 / Shutterstock.com
SHARE

കേരളത്തിലെ ആയുർവേദ, ഹോമിയോ (Admission to Post Graduate Courses in Ayurveda & Homoeopathy) കോളജുകളിലുള്ള ത്രിവത്സര പിജി കോഴ്‌സ് പ്രവേശനത്തിന് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിച്ച്, 28ന് 5 വരെ ഓപ്ഷൻ സമർപ്പിക്കാം. ഓൾ ഇന്ത്യ ആയുഷ് പിജി എൻട്രൻസ് ടെസ്റ്റിൽ (AIAPGET-2021) യോഗ്യത നേടി, കേരള എൻട്രൻസ് കമ്മിഷണർ തയാറാക്കിയ റാങ്ക്‌ ലിസ്റ്റിൽ പെടണം. കേരളത്തിൽ വേരുകളുള്ള ഇന്ത്യൻ പൗരന്മാർക്ക് പ്രവേശനത്തിന് അർഹതയുണ്ട്.

അപേക്ഷാഫീ ഓൺലൈനായോ, ഇ–ചലാൻ വഴി ഹെഡ്/സബ് പോസ്റ്റോഫിസിലോ അടയ്ക്കാം. ഓൺലൈൻ അപേക്ഷയോടൊപ്പം ഫോട്ടോയും നിർദിഷ്ട രേഖകളും അപ്‍ലോഡ് ചെയ്യണം. അപേക്ഷയുടെ പ്രിന്റ് എൻട്രൻസ് കമ്മിഷണർക്ക് അയച്ചുകൊടുക്കേണ്ട. പക്ഷേ സർവീസ് ക്വോട്ടക്കാർ അപേക്ഷയുടെ പകർപ്പ് നിർദിഷ്ട മേലധികാരിക്ക് നിബന്ധനപ്രകാരം സമർപ്പിക്കണം.

വിജ്ഞാപനവും അപേക്ഷാരീതിയും അടക്കം വിശദവിവരങ്ങൾ www.cee.kerala.gov.in എന്ന സൈറ്റിലെ PG Ayurveda - 2021 / PG Homeopathy- 2021 ലിങ്കുകളിലുണ്ട്. ഹെൽപ്‌ലൈൻ–0471–2525300

ആയുർവേദ പിജി

14 പഠനശാഖകളുണ്ട്. ഓരോ വിഷയത്തിലും തിയറിക്കും പ്രാക്ടിക്കലിനും പ്രത്യേകം 50% എങ്കിലും മാർക്കോടെ ബിഎഎംഎസ്/ തുല്യയോഗ്യത വേണം. പക്ഷേ 1995 നു മുൻപു കേരളത്തിലെ സർവകലാശാലകളിൽ നിന്ന് ബിരുദം നേടിയവർക്ക് തിയറിക്കും പ്രാക്‌ടിക്കലിനും തനതായി 50% എങ്കിലും മാർക്ക് എന്ന നിബന്ധനയില്ല. 2021 ജൂലൈ 31 ന് 45 വയസ്സ് കവിയരുത്. പട്ടികവിഭാഗക്കാർക്കും അധ്യാപക ക്വോട്ടക്കാർക്കും 50 വരെയും മെഡിക്കൽ ഓഫിസർ ക്വോട്ടക്കാർക്ക് 46 വരെയുമാകാം. അപേക്ഷാ ഫീ 1000 രൂപ. പട്ടിക വിഭാഗം 500 രൂപ. സർവീസ് ക്വോട്ടക്കാർ 1000 രൂപ കൂടുതലടയ്ക്കണം.

ഹോമിയോപ്പതി പിജി

4 പിജി പ്രോഗ്രാമുകളുണ്ട്. ബിഎച്ച്‌എംഎസ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. 2022 ജനുവരി ഒന്നിന് 45 വയസ്സ് കവിയരുത്. പട്ടികവിഭാഗക്കാർക്കും ഹോമിയോ കോളജ് അധ്യാപകർക്കും ഗ്രാമീണസേവന വിഭാഗക്കാർക്കും 50 വരെയാകാം. അപേക്ഷാഫീ 900 രൂപ. പട്ടികവിഭാഗം 450 രൂപ.

Content Summary : Admission to Post Graduate Courses in Ayurveda & Homoeopathy 2021

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA