ADVERTISEMENT

രണ്ടു പതിറ്റാണ്ടു മുൻപ്, ഒരു സാധാരണ സ്ഥലം മാത്രമായിരുന്ന രാജസ്ഥാനിലെ കോട്ട ഇന്ന് അറിയപ്പെടുന്നത് ശിശിർ മിത്തലിന്റെയും വിനോദ്‌ കുമാർ ബൻസാലിന്റെയും പേരിലാണ്; ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായത്തിൽ, വിശേഷിച്ചും ദേശീയ മെഡിക്കൽ, എൻജിനീയറിങ് പ്രവേശന പരീക്ഷാ കോച്ചിങ്ങിൽ ഇവർ സൃഷ്ടിച്ച വിപ്ലവങ്ങളുടെ പേരിൽ. 23 വർഷം മുൻപ്, ബോംബെ ഐഐടിയിൽനിന്നു ബിരുദം പൂർത്തിയാക്കി കോട്ടയിലെത്തിയ ശിശിർ മിത്തൽ വിനോദ്  കുമാർ ബൻസാലുമായി കൈകോർക്കുകയും പിന്നീട് കോട്ട കേന്ദ്രമാക്കി വളർന്ന വിദ്യാഭ്യാസ വ്യവസായത്തിന്റെ നാല്‌ സ്ഥാപകരിൽ ഒരാളായി മാറുകയുമായിരുന്നു . 

 

കോട്ടയിലെ ബൻസാൽ ക്ലാസുകളിൽനിന്നു തുടങ്ങി വ്യാസ്‌ എഡിഫിക്കേഷൻ എന്ന സ്വന്തം പ്രീമിയം JEE/NEET കോച്ചിങ് സ്ഥാപനത്തിൽ എത്തിനിൽക്കുമ്പോൾ ശിശിർ മിത്തലിനുള്ളത് 23 വർഷത്തെ അനുഭവസമ്പത്ത്‌ മാത്രമല്ല. 50000 ത്തിലധികം വിദ്യാർഥികൾക്ക് കോച്ചിങ്ങും ലക്ഷക്കണക്കിന് പഠിതാക്കൾക്ക്‌ ഓറിയന്റേഷനും കൗൺസിലിങ് സെഷനുകളും നൽകിയതിന്റെ അനുഭവം കൂടിയാണ്. ഇന്ന് ശിശിർ മിത്തലിന്റെ ശിഷ്യന്മാർ ലോകമെമ്പാടുമുണ്ട്.

marketing-feature-02

 

jee-neet-expert-guru-shishir-mittal-career-guru

ഐഐടി സ്വപ്നങ്ങൾക്ക് പ്രവേശന പരീക്ഷകൾ വില്ലനായിരുന്ന കാലത്താണ്‌ വിദ്യാഭ്യാസ രീതികളെ പൂർണമായും പുനർനിർവചിച്ച്‌ മിത്തൽ രംഗത്തെത്തുന്നത്‌. കടുപ്പമേറിയ ദേശീയ പ്രവേശന പരീക്ഷകളിൽ വിജയം കൈവരിക്കാൻ പഠിതാക്കളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബൻസാൽ ക്ലാസുകളിലെ കെമിസ്ട്രി അധ്യാപകനായി ശിശിർ മിത്തൽ നിയമനം നേടുന്നത്. വേറിട്ട പഠനരീതികളും തന്റേതായ രീതിയിൽ നിർമിച്ച സ്റ്റഡി മെറ്റീരിയിലുകളും കൊണ്ട്, ഇത്തരം പരീക്ഷകളെ അനായാസം നേരിടാനുള്ള മാനസിക കരുത്ത്‌ കൂടിയാണ്‌ മിത്തൽ തന്റെ കുട്ടികൾക്ക്‌ പകർന്നു നൽകിയത്‌. ഇതിലൂടെ, പ്രവേശന പരീക്ഷകൾ പാസാവുന്ന വിദ്യാർഥികളുടെ എണ്ണം ക്രമാതീതമായി വർധിച്ചതോടൊപ്പം ഉയർന്ന റാങ്കു നേടുന്നവരുടെ എണ്ണവും കൂടി. 

career-channel-enlighting-free-webinar-for-jee-and-neet-shishir-mittal

 

സുഹൃത്തുക്കളും സഹപ്രവർത്തകരുമായ വിനോദ് കുമാർ ബൻസാൽ, ബി.വി. റാവു, പ്രമോദ് മഹേശ്വരി തുടങ്ങിയവർക്കൊപ്പം കോട്ട എന്ന എൻട്രൻസ് കോച്ചിങ് വിദ്യാഭ്യാസ സാമ്രാജ്യത്തെ മുന്നോട്ടു നയിക്കുന്നതിൽ ശിശിർ മിത്തൽ വഹിച്ച പങ്കു ചെറുതല്ല. ‘എസ്‌എം സർ’ എന്ന പേരിൽ വിദ്യാർഥികൾക്ക് പ്രിയങ്കരനായ ശിശിർ മിത്തൽ, ഇന്നും കോട്ടയുടെ ഖ്യാതി ഉയർത്തിക്കൊണ്ടേയിരിക്കുന്നു. ഐഐടി പ്രവേശന പരീക്ഷകളിലും മറ്റ് ദേശീയ പ്രവേശന പരീക്ഷകളിലും തുടങ്ങി പിന്നീട്‌ ജെഇഇ/ നീറ്റ്‌ തുടങ്ങിയ പ്രവേശന പരീക്ഷകളുടെ പരിശീലനത്തിലും തിളങ്ങി നിൽക്കുന്ന മിത്തൽ ഇന്ന് കോട്ടയുടെ തന്നെ അഭിമാനമാണ്‌. കോട്ടയുടെ ആദ്യ എയ്‌സ് കോച്ച് എന്നതിനുപുറമെ, സമ്പൂർണ രസതന്ത്രത്തിന്റെ മൂന്നു ശാഖകളിലും പ്രാവീണ്യം നേടിയ ഒരേയൊരു മികച്ച പരിശീലകനും കൂടിയാണ്‌ ശിശിർ മിത്തൽ. താൻ കൈകാര്യം ചെയ്യുന്ന വിഷയങ്ങളിലെ വിപുലമായ അറിവും അതുല്യമായ അവതരണവും അദ്ദേഹത്തെ മറ്റുള്ളവരിൽനിന്നു വ്യത്യസ്തനാക്കുന്നു. 

 

ബോംബെ ഐഐടി പോലെയൊരു പ്രമുഖ ക്യാംപസിൽനിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ശിശിർ മിത്തൽ എന്ന മിടുക്കന് കോർപറേറ്റ്‌ രംഗത്ത്‌ ഒരു വൈറ്റ്‌ കോളർ ജോലി ലഭിക്കാൻ പ്രയാസമുണ്ടായിരുന്നില്ല. എന്നാൽ അധ്യാപനത്തോടുള്ള അഭിനിവേശം കൊണ്ടും രസതന്ത്രം എന്ന വിഷയത്തോടുള്ള അഗാധമായ പ്രണയം കൊണ്ടും ശിശിർ മിത്തൽ വരുംതലമുറയ്ക്ക്‌ വഴികാട്ടിയാവുകയായിരുന്നു. ഇന്ന് വ്യാസ് എഡിഫിക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തലപ്പത്തിരിക്കുമ്പോൾ, ലോകമെമ്പാടുമുള്ള വിദ്യാർഥികൾക്ക് പരീക്ഷാ വിജയത്തിനുള്ള പുതിയ ഫോർമുലകളും പഠനം എളുപ്പമാക്കാനുള്ള വഴികളും മെറ്റീരിയലുകളും തയാറാക്കുകയാണ്‌ മിത്തൽ. എല്ലാ നഗരങ്ങളിലും ഒരു വിദ്യാർഥിയെങ്കിലും മിത്തലിന്റെ ശിഷ്യനാണ്‌. 2000-ൽ എഐആർ-1, 2, 7 എന്നിവയുൾപ്പെടെ രണ്ടര പതിറ്റാണ്ടിനിപ്പുറം ഒന്നിലധികം ടോപ്പ് റാങ്കർമാരെ രാജ്യത്തിനു സമ്മാനിക്കാൻ ഇദ്ദേഹത്തിനു സാധിച്ചു. കൂടാതെ ഇൻസൈറ്റിലെ രസതന്ത്രത്തിന്റെ ദേശീയ തലവനായും റിസോണൻസ് എഡ്യൂവെഞ്ചേഴ്‌സ് ലിമിറ്റഡിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്‌. 

 

മിത്തൽ നയിക്കുന്ന വ്യാസ് എഡിഫിക്കേഷനിൽ പഠന രീതികൾ വ്യത്യസ്തമാണ്‌. സാങ്കേതികവിദ്യയിലെ തുടർച്ചയായ പുരോഗതികൾക്കൊപ്പം, രീതിശാസ്ത്രങ്ങളിൽ ഡിജിറ്റൈസേഷൻ സംയോജിപ്പിച്ച്‌, രാജ്യത്തെ ഏറ്റവും മികച്ച ഫാക്കൽറ്റി അംഗങ്ങളെയും കാലികമായ അധ്യാപനരീതികളെയും ഫലപ്രദമായ രീതിയിൽ ഒരുമിപ്പിച്ചതാണ്‌ വ്യാസ്‌ എഡിഫിക്കേഷൻ. ബൻസാൽ ക്ലാസുകളിലെ രസതന്ത്രത്തിന്റെ സ്ഥാപക ഫാക്കൽറ്റി അംഗങ്ങളിലൊരാളായ ശിശിർ മിത്തലിന്റെ ജീവിതം, അറിവ് തേടുന്നവരിലേക്ക് അതു പകരാനുള്ള അദ്ദേഹത്തിന്റെ അഭിനിവേശമാണ്‌.  


രാജസ്ഥാനിലെ കോട്ടയിൽ നിന്നും പ്രമുഖ NEET / JEE കോച്ചിംഗ് വിദഗ്ദ്ധൻ ശിശിർ മിത്തൽ മലബാറിലെത്തുന്നു. കേരളത്തിലെ മുൻനിര എൻട്രൻസ് കോച്ചിംഗ് സ്ഥാപനങ്ങളിലൊന്നായ കാർബൺ 30 ആണ് കേരളത്തിലെ വിദ്യാർത്ഥികൾക്കായി സൗജന്യ വെബിനാർ പരമ്പരയൊരുക്കുന്നത്. ഫെബ്രുവരി 26 ന് ആണ് ആദ്യ വെബിനാർ.

മലബാറിന്റെ വ്യത്യസ്ത മേഖലകളിലായി ഫെബ്രുവരി 26 ന് ആരംഭിക്കുന്ന സെമിനാർ മാർച്ച് 2 ന്‌ അവസാനിക്കും. 26 ന്‌ കണ്ണൂരിലും 27 ന്‌ വടകരയിലും കോഴിക്കോടും 28 ന്‌ തൃശ്ശൂരിലുമായി സെമിനാറുകൾ സംഘടിപ്പിക്കും. മാർച്ച് 1,2 തീയതികളിൽ കോട്ടക്കലിലും മഞ്ചേരിയിലുമാണ്‌ സെമിനാർ നടക്കുന്നത്‌.

For more details, visit: www.carbon30classes.com

Call: +918921893624

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com