ADVERTISEMENT

രാജ്യത്തെ പ്രമുഖ കൽപിത സർവകലാശാലകളിൽ ഒന്നായ ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയുടെ ഇ– ലേണിങ് വിഭാഗമായ ജെയിൻ ഓൺലൈൻ ഈ മാസം 21– ന് ഓൺലൈൻ തൊഴിൽ മേള സംഘടിപ്പിക്കുന്നു. കൊമേഴ്സ്, മാനേജ്മെന്റ്, സയൻസ്, ഹ്യുമാനിറ്റീസ്, കമ്പ്യൂട്ടർ സയൻസ്, ഐടി, എഞ്ചിനീയറിങ് ആൻഡ് ടെക്നോളജി, ഹെൽത്ത് കെയർ, ഹോസ്പിറ്റാലിറ്റി എന്നീ വിഷയങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദമുള്ള ഒരു ലക്ഷത്തിലേറെ ഉദ്യോഗാർഥികൾ മേളയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇൻഫോസിസ്, കാപ്ജെമിനി, ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ച്, വിസ്ട്രോൺ, മെട്രോ, എഎൻഇസെഡ് ബാങ്ക്, നിപ്പോൺ ടൊയോട്ട, ഐസിഐസിഐ പ്രുഡൻഷ്യൽ, ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്, മുത്തൂറ്റ് മൈക്രോഫിൻ, മലബാർ ഗോൾഡ്, ഡിക്കാത്‌ലൺ തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ സ്ഥാപനങ്ങൾ മേളയിൽ പങ്കെടുക്കും. ഇതിന് പുറമേ പ്രമുഖ സ്റ്റാർട്ടപ്പുകളായ ഡൻസോ, ബിഗ് ബാസ്ക്കറ്റ്, അപ്ഗ്രേഡ്, കൾട്ട്ഫിറ്റ്, നോ ബ്രോക്കർ എന്നിവയും പങ്കെടുക്കുന്നുണ്ട്. 

 

അനുയോജ്യമായ വേദിയൊരുക്കി തങ്ങളുടെ സ്വപ്ന ജോലി കരസ്ഥമാക്കാൻ വിദ്യാർഥികളെ സഹായിക്കുകയെന്ന ജെയിൻ ഓൺലൈനിന്റെ വീക്ഷണത്തിന് അനുസൃതമായി ‘കണക്ട് ടു കരിയേഴ്സ്’ എന്ന് പേരിട്ടിരിക്കുന്ന തൊഴിൽ മേള ഇന്ത്യയിലുടനീളമുള്ള തൊഴിൽദാതാക്കൾക്ക് വിവിധ മേഖലകളിലുള്ള ഒരു ലക്ഷത്തിലേറെ ഉദ്യോഗാർഥികളെ വിലയിരുത്താൻ സഹായിക്കുന്നു. ഉദ്യോഗാർഥികളുടെ വീഡിയോ റെസ്യൂമുകൾ, കാൻഡിഡേറ്റ് റെസ്പോൺസ് ഡാഷ്ബോർഡ്, ഓൺലൈൻ അസെസ്സ്മെന്റ് നടത്താനുള്ള സംവിധാനം തുടങ്ങിയവ തൊഴിൽദാതാക്കൾക്ക് ലഭ്യമാക്കുന്നതിലൂടെ റിക്രൂട്ട്മെന്റ് പ്രക്രിയ ലളിതവും ഫലപ്രദവുമാക്കാൻ സഹായകമാകും. 

 

വിദ്യാർഥികൾക്ക് തങ്ങളുടെ ലക്ഷ്യം കൈവരിക്കാനുള്ള ചവിട്ടുപടിയായി പ്രവർത്തിക്കാൻ തുടക്കകാലം മുതൽ തന്നെ ജെയിൻ ഗ്രൂപ്പ് ശ്രമിച്ചിട്ടുണ്ടെന്ന് ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. രാജ് സിംഗ് പറഞ്ഞു. ഉദ്യോഗാർഥികളെ അനുയോജ്യരായ തൊഴിൽദാതാക്കളുമായി ബന്ധിപ്പിക്കുന്നതിൽ കണക്ട് ടു കരിയേഴ്സ് തൊഴിൽമേള വിജയിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയിൽ നിന്ന് മാത്രമല്ല, പൊതുമേഖലാ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, ഗവേഷണ സ്ഥാപനങ്ങൾ തുടങ്ങിയ മേഖലകളിൽ നിന്നുള്ള തൊഴിൽദാതാക്കൾ വരെ ഈ തൊഴിൽ മേളയിൽ നിന്നും ജീവനക്കാരെ തെരഞ്ഞെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തവണത്തെ തൊഴിൽ മേളയും അത്തരത്തിൽ വിജയകരമാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും ഡോ. രാജ് സിംഗ് പറഞ്ഞു. 

 

2018–ലാണ് ജെയിൻ ഗ്രൂപ്പ് ‘കണക്ട് ടു കരിയേഴ്സ്’ എന്ന തൊഴിൽമേള ആരംഭിച്ചത്. ഇതുവരെ 3500–ലേറെ ഉദ്യോഗാർഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിച്ചിട്ടുണ്ട്. തൊഴിൽമേളയെക്കുറിച്ചും രജിസ്ട്രേഷൻ വിവരങ്ങളും അറിയാൻ

 

https://onlinejain.com/connect-to-careers എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. 

 

Content Summary: Jain Online Job Fair- Connect To Careers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com