ADVERTISEMENT

മുൻ റാങ്ക് ലിസ്റ്റ് റദ്ദായി ഒന്നര വർഷം കഴിഞ്ഞിട്ടും മോട്ടർ വാഹന വകുപ്പിൽ അസി. മോട്ടർ വെഹിക്കിൾസ് ഇൻസ്പെക്ടർ വിജ്ഞാപനം വൈകുന്നു. അടിസ്ഥാന യോഗ്യതയ്ക്കു പുറമേ, സർക്കാർ അംഗീകൃത ഓട്ടമൊബീൽ വർക്‌ഷോപ്പിൽനിന്ന് ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം ഈ തസ്തികയുടെ യോഗ്യതയായിരുന്നു. എന്നാൽ, കേന്ദ്ര സർക്കാർ ഇത് ഒഴിവാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തും ഭേദഗതി നടപ്പിലാക്കാൻ തീരുമാനിച്ചെങ്കിലും ഉത്തരവിറക്കാൻ വൈകുന്നതിനാൽ വിജ്ഞാപനവും നീളുകയാണ്. 20 പുതിയ ഒഴിവും 2 എൻജെഡി ഒഴിവുമായി 22 ഒഴിവു റിപ്പോർട്ട് െചയ്തിട്ടുണ്ട്. ഒരു എൻസിഎ (ഹിന്ദു നാടാർ) ഒഴിവും നിലവിലുണ്ട്. 

 

മുൻ വിജ്ഞാപനം 2014ൽ

എഎംവിഐ മുൻ വിജ്ഞാപനം 2014 ഡിസംബർ 26ലെ ഗസറ്റിലായിരുന്നു. 2017 ഏപ്രിൽ 5നു ഷോർട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. മെയിൻ ലിസ്റ്റിൽ 372, സപ്ലിമെന്ററി ലിസ്റ്റുകളിൽ 359 എന്നിങ്ങനെ 731 പേരെ ഉൾപ്പെടുത്തി 2017 ഓഗസ്റ്റ് 7നു റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 2020 ഓഗസ്റ്റ് 6ന് അവസാനിച്ച ലിസ്റ്റിലെ അവസാന  ശുപാർശ ഓഗസ്റ്റ് 28നായിരുന്നു. 

 

നിയമന ശുപാർശ 372 

എഎംവിഐ മുൻ റാങ്ക് ലിസ്റ്റിൽ 372 നിയമന ശുപാർശയാണു നടന്നത്. ഓപ്പൺ മെറിറ്റിൽ 301–ാം റാങ്ക് വരെ എല്ലാവർക്കും ശുപാർശ ലഭിച്ചു. സംവരണവിഭാഗ നിയമനനില: ഈഴവ–306, എസ്‌സി–സപ്ലിമെന്ററി 18എ, എസ്ടി–എല്ലാവരും, മുസ്‌ലിം–358, എൽസി/എഐ–സപ്ലിമെന്ററി 4, ഒബിസി–310, എസ്‌ഐയുസി നാടാർ–329, ഹിന്ദു നാടാർ–എല്ലാവരും, എസ്‌സിസിസി–സപ്ലിമെന്ററി 4, ധീവര–സപ്ലിമെന്ററി 1. 

വിശ്വകർമ വിഭാഗത്തിൽ ഓപ്പൺ മെറിറ്റിനുള്ളിലാണ് നിയമനം. 

 

Content Summary : AMVI Notification Delay

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com