ADVERTISEMENT

മാർച്ച് 27നു സഹകരണ സർവീസ് പരീക്ഷാ ബോർഡ് നടത്തിയ ജൂനിയർ ക്ലാർക്ക് പരീക്ഷാ ചോദ്യ പേപ്പർ ചോർന്നതായി പരാതി. പരീക്ഷ നടന്നുകൊണ്ടിരിക്കുമ്പോ ൾ യുട്യൂബ് ചാനൽ പ്രവർത്തകൻ വഴി ചോദ്യം ചോർന്നെന്നാണ് ഉദ്യോഗാർഥിക ളുടെ പരാതി.

 

2.30 മുതൽ 4.30 വരെയായിരുന്നു പരീക്ഷ. പരീക്ഷ കഴിഞ്ഞ് അര മണിക്കൂറിനുള്ളിൽ യുട്യൂബിൽ ചോദ്യവും ഉത്തരവും വിഡിയോയായി വന്നു. വിഡിയോയിൽ ചോദ്യ പേപ്പർ കാണിക്കുന്ന സമയം 3.30 ആണെന്നും പരാതിക്കാർ ചൂണ്ടിക്കാട്ടുന്നു. 

 

പരീക്ഷയുടെ തലേന്ന് 3 ചോദ്യം പറഞ്ഞു കൊടുക്കുന്ന ഓഡിയോ ക്ലിപ്പും പ്രചരിക്കുന്നുണ്ട്. ചോദ്യം പറഞ്ഞുതരാൻ പണം ആവശ്യപ്പെടുന്നതായി ഇതിലുണ്ട്. ചോദ്യം നേരത്തേ പുറത്തുപോയി എന്നല്ലേ ഇത് അർഥമാക്കുന്നതെന്ന് ഉദ്യോഗാർഥികൾ ചോദിക്കുന്നു. സഹകരണ സർവീസ് പരീക്ഷാ ബോർഡ് സെക്രട്ടറിക്കും ചെയർമാനും ഉദ്യോഗാർഥികൾ പരാതി നൽകിയിട്ടുണ്ട്.  

 

ഡിജിപിക്കു പരാതി നൽകി: ചെയർമാൻ

ചോദ്യ പേപ്പർ ചോർന്നെന്ന പരാതിയിൽ പൊലീസ് അന്വേഷണം നടത്താൻ തീരുമാനിച്ചതായി സഹകരണ സർവീസ് പരീക്ഷാ ബോർഡ് ചെയർമാൻ ആർ.വി.സതീന്ദ്രകുമാർ ‘തൊഴിൽവീഥി’യോടു പറഞ്ഞു. പരീക്ഷാ ബോർഡ് സെക്രട്ടറി ഡിജിപിക്കു പരാതി നൽകിയിട്ടുണ്ട്.

 

ഏറ്റവും സുരക്ഷിതമായാണു സഹകരണ സർവീസ് പരീക്ഷകൾ നടക്കുന്നത്. ഒബ്സർവർമാരെ പരിശോധനയ്ക്കു നിയോഗിച്ചിരുന്നു. ക്രമക്കേടിനുള്ള ചെറിയ സാധ്യതപോലും ഇല്ലാതെയാണു പരീക്ഷ നടത്തുന്നത്. പരീക്ഷ എഴുതിയയാളിൽനിന്നു ചോദ്യം വാങ്ങി ഉത്തരം യുട്യൂബിൽ അപ്‌ലോഡ് ചെയ്തു എന്നാണു കരുതുന്നത്. മറ്റു കാര്യങ്ങൾ പൊലീസ് അന്വേഷണത്തിൽ വ്യക്തമാകുമെന്നും ചെയർമാൻ പറഞ്ഞു. 

 

Content Summary : Answers in YouTube during examination, candidates complain on question paper leakage in Co-operative bank examination

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com