ADVERTISEMENT

പരീക്ഷകളുടെ മൂല്യനിർണയം സുതാര്യമാക്കാൻ എംജി സർവകലാശാല നടപടിയെടുക്കുന്നു. ഇനി മുതൽ പരീക്ഷാ കഴിഞ്ഞാൽ പരീക്ഷാഫലത്തിനൊപ്പം ഉത്തരസൂചിക സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. 250 രൂപ അടച്ചാൽ വിദ്യാർഥികൾക്ക് ഉത്തരക്കടലാസുകളുടെ സോഫ്റ്റ് പകർപ്പ് (കംപ്യൂട്ടർ പകർപ്പ്) ലഭിക്കും. ഇവ രണ്ടും താരതമ്യം ചെയ്താൽ മൂല്യനിർണയം സംബന്ധിച്ച സംശയങ്ങൾക്ക് പരിഹാരമാകും. മൂല്യനിർണയത്തിൽ പരാതിയുണ്ടെങ്കിൽ ഫലപ്രഖ്യാപനത്തിനുശേഷം 30 ദിവസത്തിനുള്ളിൽ പുനർമൂല്യനിർണയത്തിന് അപേക്ഷ നൽകാം. മൂല്യനിർണയം സംബന്ധിച്ച് പരാതികൾ വ്യാപകമായ സാഹചര്യത്തിലാണു നടപടി. 

 

പ്രവാസി മലയാളികളുടെ പഠന സൗകര്യാർഥം ഖത്തറിൽ എംജി സർവകലാശാല ക്യാംപസ് ആരംഭിക്കാനുള്ള പദ്ധതിക്ക് സിൻഡിക്കറ്റ് അംഗീകാരം. നടപടികൾ ഏകോപിപ്പിക്കുന്നതിന് പ്രോ വൈസ് ചാൻസലർ പ്രഫ. സി.ടി.അരവിന്ദകുമാറിന്റെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചു.  ഗവേഷണ വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്പുകളുടെ എണ്ണം 200 ആക്കി.

 

സർവകലാശാലാ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് പ്രത്യേക സോഫ്റ്റ് വെയർ സൗകര്യം ഏർപ്പെടുത്തും. ഇതിനായി ഐടി മേഖലയുടെ സഹായം തേടും. വൈസ് ചാൻസലർ പ്രഫ.സാബു തോമസ് അധ്യക്ഷത വഹിച്ചു.

 

Content Summary: MG University Examination Results With Answerkey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com