ADVERTISEMENT

തിരുവനന്തപുരം ∙ ഈ അധ്യയനവർഷം മലയാളം അക്ഷരമാല ഉൾപ്പെടുത്തുക 1,2 ക്ലാസുകളിലെ പാഠപുസ്തക ങ്ങളിൽ മാത്രം. ഈ ക്ലാസുകാരുടെ രണ്ടാം ടേം പാഠപുസ്തകത്തിലാകും അക്ഷരമാല ഉൾപ്പെടുത്തുകയെന്നു മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി.

 

ആദ്യ ടേം പാഠപുസ്തകങ്ങൾ അച്ചടിച്ചുകഴിഞ്ഞു. ആ സാഹചര്യത്തിൽ, പുസ്തകത്തിൽ ഒട്ടിച്ചുവയ്ക്കാവുന്ന വിധം അക്ഷരമാല മാത്രം അച്ചടിച്ച് അധ്യയന വർഷത്തിന്റെ തുടക്കത്തിൽത്തന്നെ നൽകുന്നതു സർക്കാർ പരിഗണിച്ചിരുന്നു. എന്നാൽ, അതു മാത്രമായി തയാറാക്കി വിതരണം ചെയ്യുന്നതിലെ ബുദ്ധിമുട്ട് പരിഗണിച്ചാണ് രണ്ടാം ടേംപാഠപുസ്തകത്തിൽത്തന്നെ അക്ഷരമാല ഉൾപ്പെടുത്തുന്നത്.  2013ൽ ആണ് പാഠപുസ്തകങ്ങളിൽനിന്ന് അക്ഷരമാല പുറത്തായത്.

 

Content Summary : Malayalam Alphabets to be  Included on second term textbook

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com