അധ്യാപന മികവുണ്ടോ? വീട്ടിലിരുന്നു പഠിപ്പിക്കാം, ഏതു രാജ്യത്തെയും വിദ്യാർഥികളെ

teacher-dais-e-learning-academy-start-up
SHARE

നിങ്ങൾക്ക് അധ്യാപന മികവുണ്ടെങ്കിൽ ആഗോളതലത്തിൽ വിദ്യാർഥികളെ കണ്ടെത്താനുള്ള അവസരം വിരൽത്തുമ്പത്ത്. കോവിഡ് കാലത്ത് ഒാൺലൈൻ പഠനം തുറന്നിട്ട സാധ്യതകൾ അധ്യാപകർക്ക് അനുകൂലമായി ഉപയോഗിക്കാനുള്ള ആശയമാണ് മൂന്നു പ്രവാസി മലയാളികളുടെ സംരംഭമായ ടീച്ചേഴ്സ് ഡയസ് ഇ – ലേണിങ് പ്ലാറ്റ്ഫോം. 


അധ്യാപകർക്കും സ്വകാര്യ ട്യൂഷൻ‌ ക്ലാസ് നടത്തിപ്പുകാർക്കും ആഗോളതലത്തിൽത്തന്നെ ബ്രാൻഡുകളായി വളരാനുള്ള അവസരമാണ് ടീച്ചേഴ്സ് ഡയസ് ഒരുക്കുന്നതെന്ന് അതിന്റെ അണിയറപ്രവർത്തകർ പറയുന്നു. ഡോ. സിന്ധു ജയരാജ്, രാഹുൽ കുറുപ്പ്, അഭിലാഷ് വിനോദ് എന്നി പ്രവാസി മലയാളികളുടെ സംരംഭമായ കോഡ് ബീസ് സ്റ്റാർ‌ട്ടപ്പാണ് ടീച്ചേഴ്സ് ഡയസ് (TeachersDais.com) അവതരിപ്പിക്കുന്നത്. സ്വകാര്യ ട്യൂഷൻ‌ ക്ലാസുകൾ നടത്തുന്നവർക്കും ഓരോ വിഷയത്തിലും പ്രാവീണ്യമുള്ള അധ്യാപകർക്കും അനായാസം സ്വന്തം പേരിൽ അക്കാദമി വീട്ടിൽത്തന്നെ സജ്ജീകരിച്ച് ലോകത്ത് എവിടെയുമുള്ള വിദ്യാർഥികളെ കണ്ടെത്തി അറിവ് പങ്കുവയ്ക്കാനുമുള്ള സാങ്കേതിക സഹായമാണ് ടീച്ചേഴ്സ് ഡയസ് ഇ – ലേണിങ് പ്ലാറ്റ്ഫോം നൽകുന്നത്.

teacher-dais-co-founder-abhilash-vinod-dr-sindhu-jayaraj-rahul-kurup
രാഹുൽ കുറുപ്പ്, അഭിലാഷ് വിനോദ്, ഡോ. സിന്ധു ജയരാജ്


ഒാൺലൈൻ ക്ലാസുകൾക്കുമപ്പുറം അധ്യാപകർ‌ക്ക് സ്വന്തം വെബ്സൈറ്റ് തുടങ്ങാനുള്ള സൗകര്യവും  ടീച്ചേഴ്സ് ഡയസ് പ്ലാറ്റ്ഫോമിൽ ഒരുക്കിയിട്ടുണ്ട്. ആ വെബ്സൈറ്റിൽ അധ്യാപകന് ക്ലാസുകൾ തത്സമയമായോ മുൻകൂട്ടി തയാറാക്കിയ വിഡിയോ നൽകിയോ നടത്താം. ക്ലാസ്സുകൾക്കിടയിൽ വിദ്യാർഥികളുമായി ചാറ്റ് മൊഡ്യൂൾ വഴിയോ നേരിട്ടോ സംവദിക്കുകയുമാവാം. പഠനത്തിന്റെ ഓരോ ഘട്ടത്തിലും വിദ്യാർഥികൾക്ക് അസൈൻമെന്റുകളും പ്രോജക്ടും നൽകി ഒാൺലൈനായിത്തന്നെ അവരുടെ പഠന മികവ് വിലയിരുത്താം. ഒരു വിദ്യാർഥിക്ക് മാത്രമായോ വിദ്യാർഥികൾക്കു ഗ്രൂപ്പായോ ക്ലാസെടുക്കാനുള്ള സംവിധാനവുമുണ്ട്. ഏത് രാജ്യത്തുള്ള വിദ്യാർഥിക്കും ആ രാജ്യത്തെ കറൻസിയിൽ ഫീസ് അടയ്ക്കാം. ടീച്ചേഴ്സ് ഡയസ് ഉപയോഗിക്കുന്ന അധ്യാപകരുടെയും വിദ്യാർഥികളുടെയും വ്യക്തിവിവരങ്ങളും സാമ്പത്തിക വിവരങ്ങളും സുരക്ഷിതമായിരിക്കുമെന്ന് കോഡ്ബീസ് സ്റ്റാർട്ടപ് സാരഥികൾ അവകാശപ്പെടുന്നു.


ടിച്ചേഴ്സ് ഡയസിൽ ഒാൺലൈൻ അക്കാദമി തുടങ്ങാൻ ആയിരം രൂപയാണ് സബ്‌സ്‌ക്രിപ്ഷന്‍. അധ്യാപകർക്കും വിദ്യാർഥികൾക്കും ടിച്ചേഴ്സ് ഡയസിന്റെ സാങ്കേതിക പിന്തുണയും കോഡ്ബീസ് സറ്റാർട്ടപ് സാരഥികൾ ഉറപ്പ് നൽകുന്നു.

Content Summary : E - Learning Platform Teacher Dais by Startup Code Bees

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫെമിനിസവും കമ്യൂണിസവും പറയുന്നത് സ്നേഹത്തെക്കുറിച്ച് | Shine Nigam | Ullasam Movie

MORE VIDEOS
FROM ONMANORAMA