ADVERTISEMENT

ന്യൂഡൽഹി ∙ സെന്റ് സ്റ്റീഫൻസ് കോളജിൽ ബിരുദ പ്രവേശന‌ത്തിന് അഭിമുഖത്തിന്റെ മാർക്കും പരിഗണിക്കാനുള്ള അധികൃതരുടെ തീരുമാന‌ത്തിൽ ഡൽഹി സർവകലാശാല വീണ്ടും എതിർപ്പ് അറിയിച്ചു. അഭിമുഖത്തിന്റെ അടിസ‌്ഥാനത്തിൽ പ്ര‌‌‌‌വേശനം നടത്തിയാൽ അംഗീകാരമില്ലാത്തതായി പരിഗണിക്കുമെന്നു ഡിയു അധികൃതർ വ്യക്തമാക്കി. എന്നാൽ അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ പ്രവേശനമെന്ന കോളജിന്റെ വ്യവസ്ഥയ്ക്കു സുപ്രീം കോടതിയുടെ അനുമതിയുണ്ടെന്നാണു വിവരം.

 

പൊ‌‌‌തുപ്രവേശന പരീക്ഷയ്ക്കു (സിയുഇടി) 85 ശതമാനവും അഭിമുഖത്തിനു 15 ശതമാനവും വെയ്റ്റേജ് നൽകിയാകും അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയെന്നാണു കോളജ് വിശ‌ദീകരിക്കുന്നത്. ന്യൂനപക്ഷ പദവിയുള്ള കോളജിൽ 50% ജനറൽ സീറ്റിൽ അഭിമുഖമില്ലാതെ സി‌യുഇടി മാർക്കിന്റെ മാത്രം അടിസ്ഥാനത്തിൽ പ്രവേശനം നടത്തണ മെന്നാണു ഡൽഹ‌ി സർവകലാശാലയുടെ നിർദേശം. ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിൽ വിദ്യാർഥികൾക്ക് പ്രവേശനം അനുവദിക്കുകയെന്ന കോളജിലെ വ്യവസ്ഥ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ശരിവച്ചിട്ടുള്ളതാണെന്നു സുപ്രീം കോടതി അഭിഭാഷകൻ റോമി ചാക്കോ പറഞ്ഞു. 

 

Content Summary :The Delhi University, St Stephen’s College fight over admission norms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com