ADVERTISEMENT

കൊച്ചി ∙ ഭാരിച്ച വിദ്യാഭ്യാസ ചെലവുകളാണോ വിദേശ വിദ്യാഭ്യാസം എന്ന സ്വപ്നത്തിൽനിന്നു നിങ്ങളെ പിന്തിരിപ്പിക്കുന്നത്? എങ്കിൽ ജൂൺ 4 എന്ന തീയതി നിങ്ങളുടെ ജീവിതത്തിൽ വഴിത്തിരിവാകാം. സ്കോളഷര്‍ഷിപ്പോടുകൂടി വിദേശ വിദ്യാഭ്യാസം നേടാനുള്ള സൂവർണാവസരമൊരുക്കയാണ്  പ്രമുഖ വെബ് പോര്‍ട്ടലായ അഡ്മിഷന്‍സ് ഡയറക്ട് ഡോട്ട് കോം (admissionsdirect.com). EDEXPO 2022 ന്‍റെ ഭാഗമായി നടത്തുന്ന ഗ്ലോബല്‍ സ്കോളര്‍ഷിപ്പ് എലിജിബിലിറ്റി ടെസ്റ്റി (Global Scholarship Eligibility Test-GSET) ലൂടെ യോഗ്യത തെളിയിക്കുന്ന 200 ഓളം വിദ്യാര്‍ഥികള്‍ക്ക് തിരഞ്ഞെടുക്കപ്പെട്ട യൂണിവേഴ്സിറ്റികളിലൂടെ 10 കോടി രൂപയുടെ സ്കോളര്‍ഷിപ്പിനുള്ള അവസരം നേടാനാകും. 

ആഗോളതലത്തിലെ മുൻനിര സര്‍വകലാശാലകളെയും വിദ്യാർഥികളെയും നേരിട്ട് ബന്ധിപ്പിക്കുന്ന എജ്യുക്കേഷന്‍ എക്സ്പോയും വിദേശത്ത് വിദ്യഭ്യാസം / പഠനം എന്ന സ്വപ്നം നേടാൻ വിദ്യാർഥികളെ സഹായിക്കും. ജൂണ്‍ 4 ന് കലൂര്‍ എജെ ഹാളില്‍ നടക്കുന്ന എജ്യുക്കേഷന്‍ എക്സ്പോയൊടൊപ്പം ഗ്ലോബല്‍ സ്കോളര്‍ഷിപ്പ് എലിജിബിലിറ്റി ടെസ്റ്റും എഴുതാം. രാവിലെ പത്ത് മണിക്ക് തുടങ്ങുന്ന ടെസ്റ്റ് ഉച്ചതിരിഞ്ഞ് മൂന്നേകാലിന് അവസാനിക്കും, എലിജിബിലിറ്റി ടെസ്റ്റ് സമയക്രമം ഇങ്ങനെ – ആദ്യ ബാച്ച് 10 മുതൽ 11 വരെയും, രണ്ടാം ബാച്ച് 11.15 മുതൽ 12.15 വരെയും മൂന്നാം ബാച്ച് 1 മുതൽ രണ്ടു വരെയും അവസാന ബാച്ച് 2.15 മുതൽ 3.15 വരെയുമാണ്

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നൂറിലധികം യൂണിവേഴ്സിറ്റികളും ഇന്‍സ്റ്റിറ്റ്യൂട്ടുകളും എക്സ്പോയില്‍ പങ്കെടുക്കും. വിദ്യാർഥികള്‍ക്ക് തങ്ങൾക്കിഷ്ടപ്പെട്ട  യൂണിവേഴ്സിറ്റിയിലെ കോഴ്സ്, വീസ പ്രോസസ്സിങ്, പോസ്റ്റ് സ്റ്റഡി വര്‍ക്ക് പെര്‍മിറ്റ്, ജീവിതച്ചെലവ് തുടങ്ങിയ എല്ലാ വിവരങ്ങളും ബന്ധപ്പെട്ടവരില്‍നിന്നു നേരിട്ട് ചോദിച്ചു മനസിലാക്കാന്‍ EDEXPO അവസരമുണ്ട്. യൂണിവേഴ്സിറ്റികളുടെ പ്രതിനിധികള്‍ നേരിട്ടെത്തുന്നതിനാല്‍ സ്പോട്ട് ഓഫര്‍ ലെറ്റര്‍ അടങ്ങുന്ന മറ്റു ആനുകൂല്യങ്ങളും എക്സ്പോയില്‍ തന്നെ ലഭ്യമാകും. www.admissionsdirect.com എന്ന വെബ്സൈറ്റിലൂടെ വിദ്യാർഥികള്‍ക്ക് EXPOയില്‍ റജിസ്റ്റര്‍ ചെയ്യാവുന്നതാണ്. തികച്ചും സൗജന്യമായാണ് സ്കോളര്‍ഷിപ് ടെസ്റ്റ് സംഘടിപ്പിക്കുന്നത്. വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും വിദേശപഠനത്തെക്കുറിച്ചുള്ള സംശയങ്ങൾ ദൂരികരിക്കാനും അനുയോജ്യമായ കോഴ്സുകളിലേക്ക് നേരിട്ട് അഡ്മിഷൻ നേടാനും സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് EDEXPO 2022  സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. 

the-edexpo-2022-article-image-two

മിക്ക യൂറോപ്യൻ രാജ്യങ്ങളും വിദേശ വിദ്യാർഥികളെ സ്വാഗതം ചെയ്യുന്നതും കോഴ്സുകളിലെ വൈവിധ്യവും അനന്തമായ ജോലി സാധ്യതയും പഠനത്തോടൊപ്പമുള്ള വരുമാനവുമെല്ലാം കൂടുതല്‍ വിദ്യാർഥികളെ വിദേശ പഠനത്തിലേക്ക് ആകര്‍ഷിക്കുന്നു. ഡെന്‍മാര്‍ക്ക്, ഫിന്‍ലന്‍ഡ്, ഗ്രീസ്, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ യൂണിവേഴ്സിറ്റി പ്രതിനിധികള്‍ എക്സ്പോയില്‍ നേരിട്ട് പങ്കെടുക്കും. ഏറ്റവും കുറഞ്ഞ ചെലവില്‍ പഠിക്കാന്‍ സാധിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ മുതല്‍ സ്കോളര്‍ഷിപ്പോടു കൂടി പഠിക്കാന്‍ സാധിക്കുന്ന വിഖ്യാത യൂണിവേഴ്സിറ്റികള്‍ വരെ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍ നയിക്കുന്ന സെമിനാറുകളും എഡ്എക്സ്പോയുടെ ഭാഗമായി നടക്കും. തൊഴിലധിഷ്ഠിത കോഴ്സുകള്‍, വിദേശ പഠനത്തിനൊരുങ്ങുന്ന വിദ്യാർഥികള്‍ നേരിടുന്ന പ്രശ്നങ്ങള്‍, അവയ്ക്കുള്ള പരിഹാരങ്ങള്‍ തുടങ്ങിയവ സെമിനാറില്‍ ചര്‍ച്ച ചെയ്യപ്പെടും. 

ഡിപ്ലോമ കോഴ്സുകള്‍ മുതല്‍ ബിരുദ, ബിരുദാനന്തര, ഡോക്ടറേറ്റ് കോഴ്സുകള്‍ക്ക് വരെ വിദേശ യൂണിവേഴ്സിറ്റികളിലേക്ക് ലക്ഷക്കണക്കിന് വിദ്യാർഥികളാണ് ഓരോ വര്‍ഷവും ഇന്ത്യയില്‍നിന്നു മാത്രം പോകുന്നത്. എന്നാല്‍ വിദേശ രാജ്യങ്ങളിലെ ഫീസ് ആണ് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും തടസമാകുന്നത്. ഇതിനായി വിവിധ സ്കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കുക എന്നതാണ് മിക്കവരും സ്വീകരിക്കുന്ന മാര്‍ഗം. മിക്ക പ്രധാനപ്പെട്ട സ്കോളര്‍ഷിപ്പുകളും വിദ്യാര്‍ഥികളിലേക്ക് എത്താതെയും പോകുന്നു. ഇത്തരത്തില്‍ സ്കോളര്‍ഷിപ്പോടു കൂടി വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു വേദിയൊരുക്കുകയാണ് എഡ് എക്സ്പോ 2022-ലൂടെ അഡ്മിഷന്‍സ് ഡയറക്റ്റ് ഡോട്ട് കോം ലക്ഷ്യമിടുന്നത്. 

ഒാൺലൈൻ റജിസ്ട്രേഷന് സന്ദർശിക്കുക : www.admissionsdirect.com 

വിശദവിവരങ്ങൾക്ക് വിളിക്കുക : +919388077767, +919605911777 

Content Summary : Admissions Direct.com EDEXPO2022 Global Scholarship Eligibility Test - Register Now

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com