അസൂയാവഹമായ പരീക്ഷാഫലങ്ങളിലൂടെ കേരളത്തിലെ മെഡിക്കൽ, എഞ്ചിനീയറിങ് എൻട്രൻസ് പരിശീലന രംഗത്ത് ഇതിനകം ചുവടുറപ്പിച്ച സ്ഥാപനമാണ് അക്കാദമി ഫോര്‍ റിസര്‍ച്ച് ഇന്‍ സയന്‍സ് എജ്യുക്കേഷന്‍(എറൈസ്). ജെഇഇ (മെയിന്‍ ആൻഡ് അഡ്വാന്‍സ്ഡ്), നീറ്റ്, കെവിപിവൈ, സയന്‍സ് ഒളിംപ്യാഡ് എന്നിവയുള്‍പ്പെടെയുള്ള മത്സരപരീക്ഷകളിലും മിന്നുന്ന വിജയത്തിളക്കം വിദ്യാര്‍ഥികള്‍ക്ക് സമ്മാനിച്ച് മുന്നേറുന്ന എറൈസ് ഇത്തവണയെത്തുന്നത് പരിശീലന മികവിന്‍റെ ട്രിപ്പിള്‍ കരുത്തിലാണ്. ഡയറക്ട് ക്ലാസ്സ് റൂം കോച്ചിങ്, ഓണ്‍ലൈൻ ലൈവ് ക്ലാസ്സുകൾ, ഹൈബ്രിഡ് കോഴ്സുകൾ എന്നിങ്ങനെ മൂന്ന് മോഡുകളില്‍ എല്ലാ കോഴ്സുകളും ലഭ്യമാക്കാനുള്ള സര്‍വ സജ്ജീകരണങ്ങളും പൂര്‍ത്തിയായി കഴിഞ്ഞു.

എറണാകുളത്ത് തൃക്കാക്കരയിലും കോഴിക്കോട് മാവൂർ റോഡിലുമാണ് എറൈസിന്റെ ഡയറക്ട് ക്ലാസ്സ് റൂം കോച്ചിങ് ഒരുക്കിയിരിക്കുന്നത്. ഇതിനോട് ചേർന്ന് വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റൽ സൗകര്യവും ലഭ്യമാണ്. ക്ലാസ്സ് റൂമിലേക്ക് നേരിട്ടെത്താൻ സാധിക്കാത്ത വിദ്യാർഥികൾക്ക് മുന്‍ വർഷത്തെപ്പോലെ തന്നെ പൂര്‍ണ്ണമായും ഓൺലൈനായി തന്നെ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കുന്നതാണ്. ഓൺലൈൻ, ഓഫ് ലൈൻ രീതികൾ സമന്വയിപ്പിച്ചു കൊണ്ട് ഹൈബ്രിഡ് കോഴ്സുകളും ഈ വർഷം മുതൽ എറൈസ് അവതരിപ്പിക്കുന്നു.

2014ല്‍ സ്ഥാപിതമായ എറൈസ് കുറഞ്ഞ കാലം കൊണ്ട് തന്നെ ഗുണനിലവാരമുള്ള പരിശീലനത്തിലൂടെ തങ്ങളുടെ വ്യക്തിമുദ്ര ഈ മേഖലയില്‍ സ്ഥാപിച്ചെടുത്തു. ഏറ്റവും മികച്ച അധ്യാപകരുടെ സേവനം താങ്ങാവുന്ന നിരക്കില്‍ വിദ്യാര്‍ഥി സൗഹൃദ കോഴ്സ് ഘടനയിലൂടെ നല്‍കാന്‍ സാധിച്ചതാണ് എറൈസിന്‍റെ വിജയരഹസ്യം. 15 വർഷത്തിലധികം എൻട്രൻസ് ക്ലാസ്സുകൾ കൈകാര്യം ചെയ്ത് പരിചയമുള്ള അധ്യാപകർ, ഐഐടി ബിരുദാനന്തരബിരുദധാരികള്‍, ഡോക്ടര്‍മാർ എന്നിവർ അടങ്ങുന്നതാണ് എറൈസിന്റെ മികവുറ്റ അധ്യാപക നിര. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി കാലയളവിലും ലൈവ് ഓൺലൈൻ കോഴ്സുകളിലൂടെ മികച്ച ക്ലാസ്സുകൾ വിദ്യാർഥികൾക്ക് നല്‍കാന്‍ എറൈസിന് കഴിഞ്ഞു.

ശാസ്ത്ര വിദ്യാഭ്യാസത്തില്‍ ഗവേഷണ ആഭിമുഖ്യം പുലര്‍ത്തുന്ന സ്ഥാപനമെന്ന നിലയില്‍ വിഷയങ്ങളെ വിവിധ കാഴ്ചപ്പാടില്‍ നിന്ന് നോക്കി കണ്ട് അവയെപറ്റി സമഗ്രമായ ധാരണ വളര്‍ത്താനാണ് എറൈസ് വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കുന്നത്.ഇത് അനുമാനങ്ങളില്‍ നിന്ന് ചോദ്യങ്ങള്‍ സൃഷ്ടിക്കാനും വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്നു. ഇത്തരത്തിലുള്ള സര്‍വതല സ്പര്‍ശിയായ വിദ്യാഭ്യാസം വിദ്യാര്‍ഥികളെ ക്ലാസ്മുറികളില്‍ സജീവമാക്കുന്നതിനൊപ്പം പഠനം മറക്കാനാകാത്ത ഒരനുഭവമാക്കി മാറ്റുകയും ചെയ്യുന്നു.
മത്സരപരീക്ഷകൾക്ക് തയാറെടുക്കുന്ന വിദ്യാർഥികളും രക്ഷിതാക്കളും ഇന്ന് നേരിടുന്ന വലിയൊരു പ്രശ്നമാണ് പരീക്ഷയെ ചൊല്ലിയുള്ള മാനസിക സമ്മര്‍ദ്ധവും ടെന്‍ഷനും. ഇവ ലഘൂകരിക്കുവാനും വിദ്യാര്‍ഥികളുടെ പ്രകടനം മെച്ചപ്പെടുത്താനും മോട്ടിവേഷണൽ, കൗണ്‍സിലിങ് സഹായങ്ങളും എറൈസ് നല്‍കുന്നു. ഇതിനായി ഈ രംഗത്തെ വിദഗ്ധരെ തന്നെയാണ് എറൈസ് തങ്ങളുടെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിരവധി വിദഗ്ധർ ചേര്‍ന്ന് രൂപപ്പെടുത്തിയ അക്കാദമിക ഘടനയും വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന മെന്ററിങ് സംവിധാനവും എൻട്രൻസ് പരീക്ഷകളിൽ മികച്ച റാങ്ക് കരസ്ഥമാക്കാൻ എറൈസിലെ വിദ്യാർഥികളെ സഹായിക്കുന്നു. ക്ലാസ്റൂം പഠനത്തോടൊപ്പം ഓണ്‍ലൈന്‍, ഹൈബ്രിഡ് മോഡലുകള്‍ കൂടി എറൈസ് ഉള്‍പ്പെടുത്തുന്നതോടെ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും.
Content Summary : ARISE Entrance Coaching Institute - Coaching Classes for NEET, JEE and Board Exams